Saturday, September 1, 2012
2 കേന്ദ്രമന്ത്രിമാരുടെ പങ്ക് തെളിഞ്ഞു
സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കുംഭകോണത്തില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാരുടെ പങ്കാളിത്തം കൂടി വ്യക്തമായതോടെ കോണ്‍ഗ്രസ് പൂര്‍ണ പ്രതിരോധത്തിലായി. ശ്രീപ്രകാശ് ജയ്സ്വാള്‍, സുബോധ് കാന്ത് സഹായ് എന്നീ കേന്ദ്രമന്ത്രിമാരാണ് സ്വന്തക്കാര്‍ക്ക് കല്‍ക്കരി ബ്ലോക്ക് കിട്ടാന്‍ ഭരണസ്വാധീനം ഉപയോഗിച്ചത്. ശ്രീപ്രകാശ് ജയ്സ്വാളിന്റെ ബന്ധുവായ മനോജ് ജയ്സ്വാളിന്റെ കമ്പനികള്‍ക്കാണ് 2005-2009 കാലത്ത് അനധികൃതമായി അനുവദിച്ച കല്‍ക്കരി ബ്ലോക്കുകളില്‍ എട്ടെണ്ണം കിട്ടിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനായിരുന്നു ഈ സമയം കല്‍ക്കരി വകുപ്പിന്റെ ചുമതല.
അഞ്ച് വ്യത്യസ്ത സ്ഥാപനങ്ങളുടെ പേരിലാണ് മനോജും കുടുംബവും ഖനാനുമതി സ്വന്തമാക്കിയത്. അഭിജീത് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ജെഎഎസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജയ്സ്വാള്‍ നിക്കോ ലിമിറ്റഡ്, കോര്‍പറേറ്റ് ഇസ്പാറ്റ് ആന്‍ഡ് അലോയ്സ് ലിമിറ്റഡ്, ജെഎല്‍ഡി യവറ്റ്മാല്‍ എനര്‍ജി എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഖനത്തിനായിരുന്നു അനുമതി. ശ്രീപ്രകാശ് ജയ്സ്വാളിന്റെ മകളെ വിവാഹം ചെയ്തത് കൊല്‍ക്കത്ത കേന്ദ്രമായ വന്‍കിട ബിസിനസുകാരന്‍ ഗണേഷ് പ്രസാദിന്റെ കുടുംബാംഗമാണ്. ഗണേഷ് പ്രസാദിന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവാണ് കല്‍ക്കരിപ്പാടങ്ങള്‍ കിട്ടിയ മനോജ് ജയ്സ്വാള്‍. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ വിജയ് ദര്‍ദയും ജയ്സ്വാളിനൊപ്പം അനധികൃത ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കല്‍ക്കരി പ്പാടം സ്വന്തമാക്കാന്‍ ഉപയോഗിച്ച ജയ്സ്വാള്‍ സ്ഥാപനമായ ജെഎല്‍ഡി യവത്മല്‍ എനര്‍ജിയില്‍ ദര്‍ദ കുടുംബത്തിനു 50 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. കല്‍ക്കരിപ്പാടം സ്വന്തമാക്കിയവരില്‍ ദര്‍ദയുടെ സഹോദരന്‍ രാജേന്ദ്രയും മകന്‍ ദേവേന്ദ്രയും ഉള്‍പ്പെടുന്നു.
കല്‍ക്കരി അഴിമതിയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാരിനു വേണ്ടി ധനമന്ത്രി ചിദംബരത്തിനൊപ്പം രംഗത്തിറങ്ങിയത് കല്‍ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളായിരുന്നു. എന്നാല്‍, ബന്ധുക്കള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ ലഭിച്ച സമയത്ത് തനിക്കായിരുന്നില്ല വകുപ്പ് ചുമതല എന്നാണ് ജയ്സ്വാളിന്റെ വാദം. തന്റെ സഹോദരന് ബന്ധമുള്ള കമ്പനിക്ക് കല്‍ക്കരിപ്പാടം ലൈസന്‍സ് ലഭിക്കാന്‍ പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തെന്ന് കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായ് വാര്‍ത്താസമ്മേളനത്തിലൂടെ സമ്മതിച്ചിരുന്നു.
ലൈസന്‍സിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി: സുബോധ് കാന്ത്
തന്റെ സഹോദരന് ബന്ധമുള്ള കമ്പനിക്ക് കല്‍ക്കരി പാടം ലൈസന്‍സ് ലഭിക്കാന്‍ പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തെന്ന്&ാറമവെ;കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായ് വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. സഹായിയുടെ സഹോദരന്‍ സുധീര്‍ കാന്ത് സഹായ് ഓണററി ഡയറക്ടറായ എസ്കെഎസ് ഇസ്പാറ്റ് ആന്‍ഡ് പവര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ലൈസന്‍സ് ലഭിക്കാനാണ് സഹായ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍, അനധികൃതസ്വാധീനം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. കേന്ദ്രമന്ത്രിയായിരിക്കെ 2008 ഫെബ്രുവരി അഞ്ചിനാണ് എസ്കെഎസിന്റെ ലൈസന്‍സ് അപേക്ഷയില്‍ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹായ് കത്തെഴുതിയത്. പിറ്റേന്ന് ഛത്തീസ്ഗഡില്‍ കമ്പനിക്ക് കല്‍ക്കരി ഖനാനുമതി ലഭിച്ചു. കല്‍ക്കരിമന്ത്രാലയത്തിലെ സെക്രട്ടറിക്ക് പ്രധാനമന്ത്രി കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് അനുമതി ലഭിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം.
2007ല്‍ തന്നെ കല്‍ക്കരിമന്ത്രാലയം അനുമതി നല്‍കിയെന്ന് സഹായ് പറഞ്ഞു. അതിനാല്‍ താന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്ത് ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തിയെന്ന വാദം ശരിയല്ല. തന്റെ സഹോദരന് കമ്പനിയില്‍ ഓഹരിയില്ലെന്ന് മന്ത്രി പറഞ്ഞു. കമ്പനി യോഗത്തിന്റെ മിനുട്സില്‍ സുധീര്‍ ഒപ്പിട്ടത് മാധ്യമപ്രവര്‍ത്തകര്‍ രേഖകള്‍ സഹിതം ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സഹോദരന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും മന്ത്രി വിശദീകരിച്ചു. എന്തുകൊണ്ടാണ് ഒരു പ്രത്യേക കമ്പനിക്കുവേണ്ടി പ്രധാനമന്ത്രിക്ക് കത്തുനല്‍കിയതെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സഹോദരനുമായി കമ്പനിക്ക് ബന്ധമുള്ള കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തില്‍നിന്നും മന്ത്രി വഴുതിമാറി.
ആദ്യ ഇടപാടിന് പിന്നാലെ 2008 ഫെബ്രുവരി ഏഴിന് ജാര്‍ഖണ്ഡില്‍ മറ്റൊരു ബ്ലോക്കിന്റെ ഖന അനുമതിക്കായി സുധീര്‍ സ്ക്രീനിങ് കമ്മിറ്റിയെ സമീപിക്കുകയും അനുമതി നേടുകയും ചെയ്തു. ഈ ഇടപാടിലും സുബോധ് കാന്ത് സഹായി പങ്ക് വഹിച്ചെന്നും ആരോപണമുണ്ട്. അനധികൃതമായി സ്വാധീനം ചെലുത്തിയെന്ന കേസില്‍ തനിക്ക് ഡല്‍ഹി ഹൈക്കോടതി ക്ലീന്‍ചിറ്റ് നല്‍കിയതാണെന്ന് സുബോധ് കാന്ത് സഹായി പറഞ്ഞു. എന്നാല്‍, ആദ്യ ഇടപാടുമായി ബന്ധപ്പെട്ടാണ് കോടതി ക്ലീന്‍ചിറ്റ് നല്‍കിയത്. രണ്ടാമത്തെ ഇടപാടിനെക്കുറിച്ച് വിശദീകരിക്കാന്‍ മന്ത്രി വിസമ്മതിച്ചു.
സിഎജിക്ക് രാഷ്ട്രീയമോഹമെന്ന് കോണ്‍ഗ്രസ്
സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ച സംഭവത്തെ സിഎജി ഊതിപ്പെരുപ്പിക്കുകയും കഥകള്‍ മെനയുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. കോടികളുടെ നഷ്ടമുണ്ടായെന്ന മട്ടില്‍ സിഎജി പ്രചരിപ്പിക്കുന്നത് വസ്തുത പരിശോധിക്കാതെയാണെന്നും അദ്ദേഹം ആരോപിച്ചു. സിഎജിയുടെ കണക്കുകള്‍ കള്ളമാണെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സിഎജി വിനോദ് റായിക്ക് രാഷ്ട്രീയമോഹമാണ്. അതിനാണ് പ്രധാനമന്ത്രിയെ ലക്ഷ്യമാക്കി കള്ളക്കഥകള്‍ മെനയുന്നത്. എമ്പതുകളുടെ അവസാനം സിഎജി ആയിരുന്ന ടി എന്‍ ചതുര്‍വേദിയാണ് ബൊഫോഴ്സ് ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടര്‍ന്ന് ബിജെപി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഒടുവില്‍ ചതുര്‍വേദി ബിജെപിയില്‍ ചേര്‍ന്നു. 2004നുമുമ്പ് സിഎജി റിപ്പോര്‍ട്ടുകള്‍ ആഘോഷമാക്കിയിരുന്നില്ല- ദിഗ്വിജയ് സിങ് പറഞ്ഞു. അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് സിഎജിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി പ്രതികരിച്ചു.
രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി
കല്‍ക്കരി വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. തെഹ്റാനിലെ ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. അതിനാല്‍ രാജിവയ്ക്കുന്ന പ്രശ്നമില്ല. പ്രതിപക്ഷ പാര്‍ടി നേതാക്കളുമായി വാഗ്വാദത്തിനില്ല. അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും ബിജെപി കാത്തിരുന്നേ പറ്റൂ. രാഹുല്‍ഗാന്ധിയോട് കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ പലവട്ടം ആവശ്യപ്പെട്ടതാണ്. അദ്ദേഹം ക്ഷണം സ്വീകരിക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
പാകിസ്ഥാന്റെ മണ്ണില്‍നിന്ന് ഇന്ത്യയ്ക്കെതിരായി നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി ആത്മാര്‍ഥത കാട്ടുന്നുവെന്ന തോന്നലുണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുമായുള്ള ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിനാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
deshabhimani 010912
Subscribe to:
Post Comments (Atom)
സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കുംഭകോണത്തില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാരുടെ പങ്കാളിത്തം കൂടി വ്യക്തമായതോടെ കോണ്‍ഗ്രസ് പൂര്‍ണ പ്രതിരോധത്തിലായി. ശ്രീപ്രകാശ് ജയ്സ്വാള്‍, സുബോധ് കാന്ത് സഹായ് എന്നീ കേന്ദ്രമന്ത്രിമാരാണ് സ്വന്തക്കാര്‍ക്ക് കല്‍ക്കരി ബ്ലോക്ക് കിട്ടാന്‍ ഭരണസ്വാധീനം ഉപയോഗിച്ചത്. ശ്രീപ്രകാശ് ജയ്സ്വാളിന്റെ ബന്ധുവായ മനോജ് ജയ്സ്വാളിന്റെ കമ്പനികള്‍ക്കാണ് 2005-2009 കാലത്ത് അനധികൃതമായി അനുവദിച്ച കല്‍ക്കരി ബ്ലോക്കുകളില്‍ എട്ടെണ്ണം കിട്ടിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനായിരുന്നു ഈ സമയം കല്‍ക്കരി വകുപ്പിന്റെ ചുമതല.
ReplyDelete