Friday, September 21, 2012

പോള്‍ മുത്തൂറ്റ് വധം: സിബിഐ കുറ്റപത്രം നല്‍കി

കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതികള്‍ക്ക് സിബിഐ കോടതി കുറ്റപത്രം നല്‍കി. കാരി സതീശന്‍, ജയചന്ദ്രന്‍, സത്താര്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. 2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്കടുത്ത മണ്ണാഞ്ചേരിയിലായിരുന്നു കൊലപാതകം. പത്താംപ്രതിയായ അഭിയെ ആക്രമിച്ചതിനു പ്രതികാരംചെയ്യാന്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പോളിനെ തേടി ആലപ്പുഴയ്ക്കു പുറപ്പെട്ടു. ഇതിനിടെ, പോളിന്റെ ഫോര്‍ഡ് എന്‍ഡിവര്‍ കാര്‍, സ്കൂട്ടര്‍ യാത്രക്കാരെ തട്ടിവീഴ്ത്തി. അവിടെയെത്തിയ ജയചന്ദ്രനും സംഘവും പോളിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സംസ്ഥാന പൊലീസ് മുഴുവന്‍ പ്രതികളെയും കണ്ടെത്തിയിരുന്നു. എന്നാല്‍, പൊലീസ് കണ്ടെത്തിയ "എസ്" ആകൃതിയിലുള്ള കത്തിയെ ചുറ്റിപ്പറ്റി ചില മാധ്യമങ്ങളും പ്രതിപക്ഷവും നുണക്കഥകള്‍ ചമച്ച് സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചു. പോളിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്. പുതുതായി ഒന്നും കണ്ടെത്താന്‍ സിബിഐക്കായില്ല. എസ് കത്തി ഉപയോഗിച്ചാണ് കൊല എന്നതുള്‍പ്പെടെ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ സിബിഐ പൂര്‍ണമായും ശരിവച്ചു. ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ എന്നിവയ്ക്കും കൊലപാതകത്തിനുമായി രണ്ടു കേസാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. കൊലപാതക കേസിലാണ് കുറ്റപത്രം നല്‍കിയത്.

deshabhimani 210912

1 comment:

  1. കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതികള്‍ക്ക് സിബിഐ കോടതി കുറ്റപത്രം നല്‍കി. കാരി സതീശന്‍, ജയചന്ദ്രന്‍, സത്താര്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. 2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്കടുത്ത മണ്ണാഞ്ചേരിയിലായിരുന്നു കൊലപാതകം. പത്താംപ്രതിയായ അഭിയെ ആക്രമിച്ചതിനു പ്രതികാരംചെയ്യാന്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പോളിനെ തേടി ആലപ്പുഴയ്ക്കു പുറപ്പെട്ടു. ഇതിനിടെ, പോളിന്റെ ഫോര്‍ഡ് എന്‍ഡിവര്‍ കാര്‍, സ്കൂട്ടര്‍ യാത്രക്കാരെ തട്ടിവീഴ്ത്തി. അവിടെയെത്തിയ ജയചന്ദ്രനും സംഘവും പോളിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

    ReplyDelete