Saturday, September 1, 2012

ബിഎസ്എന്‍എല്ലിന്റെ വിപണി വിഹിതം ഇടിഞ്ഞു


കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ വിപണിവിഹിതം ഇടിഞ്ഞതായി മന്ത്രി മിലിന്ദ് ദിയോറ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 30ലെ കണക്കനുസരിച്ച് ആകെ ലാന്‍ഡ് ലൈനിന്റെ 69.14 ശതമാനമാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്. മൊബൈല്‍ കണക്ഷന്‍ 10.55 ശതമാനം മാത്രം. 2011 മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് ബിഎസ്എന്‍എല്ലിന് 72.64 ശതമാനം ലാന്‍ഡ് ലൈനും 11.32 ശതമാനം മൊബൈല്‍ ഫോണും ഉണ്ടായിരുന്നെന്ന് പി രാജീവിന്റെ ചോദ്യത്തിന് മറുപടി മന്ത്രി മറുപടി നല്‍കി.

ഉത്സവ, അവധി സമയങ്ങളില്‍ ഗള്‍ഫ്- കേരള മേഖലയില്‍ അധിക വിമാനം അനുവദിക്കാന്‍ പണമില്ലെന്ന് വ്യോമയാനമന്ത്രി അജിത്സിങ് അറിയിച്ചു. പി കരുണാകരന്‍, പി ടി തോമസ്, എം ഐ ഷാനവാസ് എന്നിവരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അധിക വിമാനം അനുവദിക്കാന്‍ ആവശ്യപ്പെട്ട് നിവേദനം ലഭിച്ചതായി മന്ത്രി അറിയിച്ചു. എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് വെട്ടിച്ചുരുക്കിയവ ഉള്‍പ്പെടുത്തി സമ്പൂര്‍ണ വേനല്‍ക്കാല ഷെഡ്യൂള്‍ അടുത്ത മാസം പുനഃസ്ഥാപിക്കും. ശബരി റെയില്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ കോട്ടയം ജില്ലയില്‍ നിര്‍ത്തിവച്ചതായി മന്ത്രി ഭരത്സിങ് സോളങ്കി അറിയിച്ചു. ഏറ്റെടുക്കേണ്ട ഭൂമിയുടെ രൂപരേഖ തയ്യാറാക്കാത്തതിനാലാണിത്. 2012-13ല്‍ പദ്ധതിക്കായി 15 കോടി രൂപ അനുവദിച്ചതായും പി രാജീവിനെ മന്ത്രി അറിയിച്ചു.

deshabhimani 010912

No comments:

Post a Comment