Thursday, September 20, 2012

സംസ്ഥാനം വറുതിയിലേക്ക്


ഒരു കിലോ ചാളയ്ക്ക് 100 മുതല്‍ 120 രൂപവരെ. നെയ്മീനിന് 500, ആവോലിക്ക് 220 മുതല്‍ 320 രൂപ. ഓണസമയത്ത് 74 രൂപയായിരുന്ന വറ്റല്‍മുളകിന് ബുധനാഴ്ച 86 രൂപ. 24 രൂപയുണ്ടായിരുന്ന അരിയുടെ വില അഞ്ചുരൂപ കൂടി 29. 16 രൂപയുണ്ടായിരുന്ന വെള്ളരിക്ക് 20 രൂപ. 31 രൂപയ്ക്ക് വാങ്ങിയിരുന്ന ബീന്‍സിന് ഇപ്പോള്‍ നല്‍കേണ്ടത് 35 രൂപ. 22 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് ബുധനാഴ്ച ഒമ്പതു രൂപകൂടി 31 രൂപയായി. ക്യാബേജ്വില 10 രൂപയില്‍നിന്ന് 16ലേക്ക് കുതിച്ചു. ഓണത്തിനുമുമ്പ് 13 രൂപ ഈടാക്കിയിരുന്ന വെണ്ടയ്ക്കയ്ക്ക് ഇപ്പോള്‍ 18 രൂപയാണ് നിരക്ക്. 174 രൂപയായിരുന്ന ചായപ്പൊടിയുടെ വില 185 ആയി. ബംഗാളില്‍നിന്ന് ഇറക്കുന്ന അരിവില 42ല്‍ നിന്ന് 56 ആയി. തിങ്കളാഴ്ച 45 രൂപയായ ബിടി അരിക്ക് ബുധനാഴ്ച ഒരു രൂപകൂടി 46 ആയി. ഡൊപ്പി അരിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധന. ഇപ്പോഴത്തെ വില 41 രൂപ. ഡീസല്‍ വിലയും ലോറി വാടകയും കുത്തനെ കൂട്ടിയതിനുശേഷമുള്ള സംസ്ഥാനത്തെ വിലവിവരപ്പട്ടികയാണിത്.

ദിനംപ്രതി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ വിപണിയില്‍ ഇടപെടാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് മണിക്കൂറുകള്‍ ഇടവിട്ട് പ്രസ്താവിക്കുന്നതല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു പുറമെ ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കി ചില്ലറ വിപണനമേഖലയില്‍ വിദേശ നിക്ഷേപംകൂടി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ കൊടുംപട്ടിണിയിലാകും. മൊത്തവിതരണ മാര്‍ക്കറ്റിലെ വില പ്രാദേശികതലത്തില്‍ എത്തുമ്പോള്‍ 15 മുതല്‍ 25 ശതമാനംവരെയാണ് വര്‍ധിക്കുന്നത്. ഡീസല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വന്നതോടെ ഇത് 20 മുതല്‍ 35 ശതമാനംവരെയായി. ചരക്കുകൂലി കൂടിയതോടെ വില ഇനിയും കുതിച്ചുയരുമെന്ന് ചാല മാര്‍ക്കറ്റിലെ മൊത്തവിതരണ വ്യാപാരികള്‍ പറഞ്ഞു.

പാചകവാതക വിതരണത്തിലെ കാലതാമസം, ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ ജനവിരുദ്ധ നടപടികള്‍ നടപ്പാക്കിയതോടെ ബഹുഭൂരിഭാഗം കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലായി. ചരക്കുലോറി വാടക കുത്തനെ കൂട്ടിയതിനു തൊട്ടുപിന്നാലെ പഴം, പച്ചക്കറി വില കുതിച്ചു. പഴം- പച്ചക്കറി വിലയില്‍ ഒരു ദിവസംകൊണ്ട് 30 ശതമാനമാണ് വര്‍ധിച്ചത്. ബസ് നിരക്കുകൂടി കൂട്ടുന്നതോടെ ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുസ്സഹമാകും. പാല്‍ വില അഞ്ചുരൂപ കൂട്ടണമെന്ന് മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. വെള്ളിയാഴ്ചമുതല്‍ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയരുമെന്ന് വ്യാപാരികള്‍തന്നെ പറഞ്ഞു. ഗ്രാമീണമേഖലയിലെ ജനങ്ങളാണ് ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത്.
(പി വി മനോജ്കുമാര്‍)

deshabhimani 200912

1 comment:

  1. ഒരു കിലോ ചാളയ്ക്ക് 100 മുതല്‍ 120 രൂപവരെ. നെയ്മീനിന് 500, ആവോലിക്ക് 220 മുതല്‍ 320 രൂപ. ഓണസമയത്ത് 74 രൂപയായിരുന്ന വറ്റല്‍മുളകിന് ബുധനാഴ്ച 86 രൂപ. 24 രൂപയുണ്ടായിരുന്ന അരിയുടെ വില അഞ്ചുരൂപ കൂടി 29. 16 രൂപയുണ്ടായിരുന്ന വെള്ളരിക്ക് 20 രൂപ. 31 രൂപയ്ക്ക് വാങ്ങിയിരുന്ന ബീന്‍സിന് ഇപ്പോള്‍ നല്‍കേണ്ടത് 35 രൂപ. 22 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് ബുധനാഴ്ച ഒമ്പതു രൂപകൂടി 31 രൂപയായി. ക്യാബേജ്വില 10 രൂപയില്‍നിന്ന് 16ലേക്ക് കുതിച്ചു. ഓണത്തിനുമുമ്പ് 13 രൂപ ഈടാക്കിയിരുന്ന വെണ്ടയ്ക്കയ്ക്ക് ഇപ്പോള്‍ 18 രൂപയാണ് നിരക്ക്. 174 രൂപയായിരുന്ന ചായപ്പൊടിയുടെ വില 185 ആയി. ബംഗാളില്‍നിന്ന് ഇറക്കുന്ന അരിവില 42ല്‍ നിന്ന് 56 ആയി. തിങ്കളാഴ്ച 45 രൂപയായ ബിടി അരിക്ക് ബുധനാഴ്ച ഒരു രൂപകൂടി 46 ആയി. ഡൊപ്പി അരിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധന. ഇപ്പോഴത്തെ വില 41 രൂപ. ഡീസല്‍ വിലയും ലോറി വാടകയും കുത്തനെ കൂട്ടിയതിനുശേഷമുള്ള സംസ്ഥാനത്തെ വിലവിവരപ്പട്ടികയാണിത്.

    ReplyDelete