Monday, January 21, 2013

അതിസമ്പന്നര്‍ 2012ല്‍ സമ്പാദിച്ചത് 24000 കോടി


ന്യൂയോര്‍ക്ക്: ലോകത്തെ പട്ടിണി നാലുവട്ടം ഇല്ലാതാക്കാനുള്ള സമ്പാദ്യം ലോകത്തെ നൂറു അതിധനികര്‍ ചേര്‍ന്ന് 2012 ല്‍ മാത്രം സമ്പാദിച്ചതായി പഠനം. 24000 കോടി ഡോളറാണ്. ഈ നുറുപേരുടെ കഴിഞ്ഞവര്‍ഷത്തെ സമ്പാദ്യം. സാമ്പത്തികമാന്ദ്യം ധനികരെ കൂടുതല്‍ സമ്പന്നരാക്കുകയാണെന്ന് ജീവകാരുണ്യ-മനുഷ്യാവകാശ സംഘടനയായ ഓക്സ് ഫാം നടത്തിയ പഠനം വ്യക്തമാക്കുന്നു.

പ്രതിദിനം 1.25 ഡോളര്‍ (62 രൂപ) പോലും വരുമാനമില്ലാത്തവരെയാണ് അതിദരിദ്രരായി കരുതുന്നത്. ഇവരുടെ പട്ടിണി നാലുവട്ടം മാറ്റാന്‍ ഈ 24000 കോടി ഡോളര്‍ മതിയാകുമെന്ന് പഠനം ചുണ്ടിക്കാട്ടുന്നു. സാമ്പത്തികമാന്ദ്യം വന്നശേഷം ആഡംബരവസ്തുക്കളുടെ വില്‍പ്പന രണ്ടക്കശതമാനത്തില്‍ പ്രതിവര്‍ഷം ഉയരുന്നു. ഒരു ശതമാനം വരുന്ന ധനികരുടെ വരുമാനം 20 വര്‍ഷത്തിനുള്ളില്‍ 60 ശതമാനമാണ് വര്‍ധിച്ചത്. 0.01 ശതമാനം വരുന്ന അതിധനികരുടെ വളര്‍ച്ച ഇതിലും വേഗത്തിലാണ്.

ദാവോസില്‍ അടുത്ത ആഴ്ച ലോക സാമ്പത്തിക ഫോറം ചേരുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ""ലോകരാഷ്ട്രീയത്തിന്റെ നിയന്ത്രണം പോലും അതിസമ്പന്നരുടെ കയ്യിലാണ്.ഇതുമൂലം സര്‍ക്കാര്‍ നയങ്ങള്‍ സമ്പന്നര്‍ക്കുവേണ്ടിയുള്ളതാകുന്നു""- പഠനം പറയുന്നു.

deshabhimani

No comments:

Post a Comment