Monday, January 21, 2013
കെ കെ രാഗേഷിനെതിരെയുള്ള വിചാരണക്ക് സ്റ്റേ
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രാഗേഷ് അടക്കമുള്ള 11 പേരെ വിചാരണ ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കെ കെ രാഗേഷും മറ്റു 11 പേരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്പെഷ്യല്‍ കോടതിയുടെ വിചാരണക്കെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഇവര്‍ക്കെതിരെ വിചാരണനടപടി സ്വീകരിക്കരുതെന്ന് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് വി കെ മോഹനന്‍ ഉത്തരവിട്ടു. ഹര്‍ജിയില്‍ കൂടുതല്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി മാറ്റി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മതിയായ തെളിവുകളില്ലാതെ തങ്ങളെ മനപൂര്‍വ്വം കേസില്‍ പ്രതിചേര്‍ത്തതാണെന്നു ചൂണ്ടിക്കാട്ടി ഇവര്‍ സമര്‍പ്പിച്ച അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: പി ജയരാജന്‍
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ കേസില്‍ 15 പേരുടെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഹൈക്കോടതി നീതിയുടെ പക്ഷത്താണെന്ന് തെളിയിക്കുന്ന വിധിയാണിത്. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെ ഹതച്ചുടയ്ക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസിനെ കയറൂരി വിടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റ് രമേഷ്ചെന്നിത്തലയും തിരുവഞ്ചൂരും ഗൂഡാലോചന നടത്തി കേസ് സിപിഐ എമ്മിനെതിരെ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സിപിഐ എമ്മിനെതിരെ കെട്ടിച്ചയ്മച്ച കള്ളക്കഥ വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സിപിഐ എം നടത്തിയ നിയമ യുദ്ധത്തിന്റെ ഫലമാണ് ഇത്തരമൊരു വിധി. വിചാരണ കോടതി പ്രാരംഭ വാദത്തിന് മുമ്പേ രണ്ടുപേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ പ്രോസിക്യൂഷന്‍ സിപിഐ എമ്മിനെതിരെ കെട്ടിപ്പൊക്കിയ കേസിന്റെ അടിത്തറ ഇളകി. യാതൊരു തെളിവുമില്ലാതെയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരെ കേസില്‍ പ്രതികളാക്കിയത്. ഇവരെ വിചാരണ ചെയ്യുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐ എം വ്യക്തമാക്കിയതാണ്. ഇത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് അന്തിമ വിധിക്ക് മുന്നേയുള്ള ഈ സ്റ്റേയെന്നും പി ജയരാജന്‍ പറഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment