അതുല്‍ ദോദിയയുടെ ഫോട്ടോഗ്രാഫിക് ഇന്സ്റ്റലേഷന് തുടങ്ങുന്നത് ഒരു കവിതയിലാണ്. കവിയുടെ പേരുവയ്ക്കാതെ സമാഹാരത്തില്നിന്നു ഫോട്ടോകോപ്പിയെടുത്ത് ഫ്രെയിംചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ കവിതയ്ക്കു മുന്നില്‍ അതിന്റെ രചയിതാവ് ഒരുനിമിഷം നിന്നു. പിന്നെ, അതിനപ്പുറത്തെ ചിത്രങ്ങളിലെ കാഴ്ചകളിലേക്ക് നടന്നു. മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന് ചൊവ്വാഴ്ചയാണ് ബിനാലെ കാണാനെത്തിയത്. തന്റെ കവിതയും ഇന്‍സ്റ്റലേഷന്റെ ഭാഗമായിട്ടുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അതിന്റെ ഒരു ജിജ്ഞാസയുമില്ലാതെ ഒരു സാധാരണ ആസ്വാദകനായി, ഓരോ സൃഷ്ടികളായി കണ്ടാണ് സച്ചിദാനന്ദന് തന്റെ കവിതയ്ക്കു മുന്നിലെത്തിയത്.
അതുല്‍ ദോദിയയെ തനിക്കു നേരിട്ടറിയില്ലെങ്കിലും അതുല്‍ പകര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിലുള്ള മിക്കവരും തന്റെ സുഹൃത്തുക്കളോ പരിചയക്കാരോ ആണെന്നും അദ്ദേഹം പറഞ്ഞു. കലയും യാഥാര്‍ഥ്യവും പരസ്പരം മാറിപ്പോകുന്ന വിചിത്രമായ അവസ്ഥയാണ് ബിനാലെ സമ്മാനിക്കുന്നതെന്നും സച്ചിദാനന്ദന് ചൂണ്ടിക്കാട്ടി. ആസ്പിന്വാളിനൊപ്പം പെപ്പര്‍ഹൗസ്, മൊയ്തു ഹെറിറ്റേജ് തുടങ്ങിയ വേദികളും സന്ദര്‍ശിച്ചശേഷമാണ് സച്ചിദാനന്ദന് മടങ്ങിയത്. ഒറീസയിലെ റവന്യുമന്ത്രി സൂര്യനാരായണ്‍ പേട്ര, ചീഫ് സെക്രട്ടറി പരാബ് ഗുപ്ത, കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ, ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ എസ് കെറെഡ്ഡി, കേരള ടൂറിസം സെക്രട്ടറി സുമന് ബില്ല തുടങ്ങിയവരും ചൊവ്വാഴ്ച ബിനാലെ കാണാനെത്തി.
deshabhimani

ReplyDelete