Monday, January 21, 2013

എം എല്‍ എയുടെ പ്രസ്താവന പരിഹാസ്യം


ബത്തേരി: ദേശീയപാത 212ല്‍ മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള വനമേഖലകളിലെ പാതയോരങ്ങളില്‍ രാത്രികാല പാര്‍ക്കിങ് കലക്ടര്‍ നിരോധിച്ചത്് സംബന്ധിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ പ്രസ്താവന ജനങ്ങളെ വിഢിയാക്കുന്നതാണെന്ന് ഏരിയാകമ്മറ്റി വിലയിരുത്തി.

എം എല്‍ എ സ്വന്തം കഴിവുകേട് മറച്ചുവെക്കുന്നതിനാണ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തപ്പെടുത്തുന്നത്.രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് കലക്ടര്‍ നിരോധന ഉത്തരവിറക്കിയത്.ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതത്തിലാക്കി വയനാടിനെ ഇക്കോസെന്‍സിറ്റീവ് മേഖലയായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടില്ലന്നു നടിക്കുക മാത്രമല്ല അവഹേളിക്കുന്ന നിലപാടാണ് ജില്ലയിലെ എം എല്‍ എ മാര്‍ സ്വീകരിക്കുന്നത്.രാത്രികാല പാര്‍ക്കിങ് നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കിയത് തന്നോട് ആലോചിക്കാതെയാണെന്ന എം എല്‍ എ യുടെ പ്രസ്താവന ഇതിനുള്ള തെളിവാണ്.എത്ര ഉന്നതനായ ഉദ്യോഗസ്ഥനായാലും സര്‍ക്കാരിന്റെ നയങ്ങളാണ് നടപ്പിലാക്കുക.സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജില്ലാകലക്ടര്‍ ഇതുപോലെയുള്ള ഉത്തരവിറക്കില്ലന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.പ്രസ്താവനകള്‍ നടത്തി ജനങ്ങളെ വിഢികളാക്കാമെന്ന വ്യാമോഹം എം എല്‍ എ ഉപേക്ഷിക്കണം.എം എല്‍ എ ക്ക് ജനങ്ങളോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ കലക്ടറുടെ ഉത്തരവ് പിന്‍വലിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയണം. രാത്രികാല ഗതാഗത നിരോധനം കാരണം ബത്തേരി മണ്ഡലത്തിന്റെ വികസനം പൂര്‍ണമായി തടയുകയാണ്. അന്യജില്ലക്കാരനായ എം ഐ ഷാനവാസ് എം പി യും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും ജനങ്ങളുടെ ദുരിതം കണ്ടില്ലന്നു നടിക്കുകയാണെന്നും ഏരിയ കമ്മറ്റി കുറ്റപ്പെടുത്തി.

deshabhimani 210113

No comments:

Post a Comment