Monday, January 21, 2013

സോണിയക്ക് സംശയം; ജനം നമുക്കെന്തിന് വോട്ട് ചെയ്യണം...?


ജയ്പൂര്‍: തലപൂകഞ്ഞ ചിന്തന്‍ ശിബിരത്തിനൊടുവില്‍ സോണിയക്കൊരു സംശയം, തികച്ചും ന്യായമായരൊണ്ണം- നമുക്കെന്തിന് ജനം വോട്ടു ചെയ്യണം.രാഷ്ട്രീയ പ്രക്രിയയോട് ജനങ്ങള്‍ക്ക് വെറുപ്പാണ്. അഴിമതി സാര്‍വ്വത്രികമായിക്കുന്നു. പാര്‍ട്ടിപ്രവര്‍്ത്തകര്‍ ഇതേപ്പറ്റി ഗൗരവമേറിയ വീണ്ടുവിചാരം നടത്തണമെന്ന സാരോപദേശവുംഅവര്‍ നല്‍കി . തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയക്കാരെയും പാര്‍ട്ടികളെയും എതിര്‍ക്കണമെന്നും അവര്‍ ഉദ്‌ബോധിപ്പിച്ചു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കുളള  ഫണ്ടിംഗ് ഉള്‍പ്പടെയുളള തെരഞ്ഞടുപ്പ് പരിഷ്‌ക്കാരങ്ങളെ സംബന്ധിച്ച പുനര്‍വിചിന്തനത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനുവേണ്ടി പാര്‍ട്ടിക്കുള്ളില്‍ ഉടന്‍തന്നെ ഒരു ഗ്രൂപ്പിനെക്കൂടി ചുമതലപ്പെടുത്തുന്നതാണ്.

അഴിമതിക്കെതിരെ യുദ്ധസമാനമായ സമരം നടത്തണം. രാജ്യത്തിന്റെ ഏറ്റവുംപ്രധാന ഉത്ക്കണ്ഠയായി വളര്‍ന്നിരിക്കുന്നത് അഴിമതിയാണ്. കഴിഞ്ഞവര്‍ഷം ജൂലായില്‍ നടത്തിയ ബുരാരി സമ്മേളനത്തിലും ഇതുതന്നെയായിരുന്നു മുഖ്യവിഷയം. അഞ്ചിനപരിപാടിയാണ് ഇതിനായി തയ്യാറാക്കി അവതരിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനുമെങ്കിലുമുള്ള സുപ്രധാന നടപടികള്‍ സ്വീകരിച്ചത്. പ്രകൃതിവിഭവങ്ങള്‍ ആനുപാതികമായി വീതം വയ്ക്കുന്നതില്‍ കൂടുതല്‍ സുതാര്യതയുണ്ടാകണം.വഴിത്തിരിവാകുന്ന പല നിയമനിര്‍മ്മാണങ്ങളും തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. അടുത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെയും സ്ത്രീകളെയും മദ്ധ്യവര്‍ഗത്തെയും ഉന്നംവച്ച് പ്രവര്‍ത്തിക്കണം.ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ ഇതനിവാര്യമാണ്. ചിന്താശിബിരത്തിന്റെ ഉദ്ഘാടനവേളയില്‍, കൂടെനില്‍ക്കുന്നവര്‍ക്കുവേണ്ടിയുള്ള വാദങ്ങള്‍നിരത്തി തെരഞ്ഞെടുപ്പ് കാലത്ത് ആരും മുന്നോട്ടു വരരുതെന്നും സോണിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: പ്രധാനമന്ത്രി

ജയ്പൂര്‍: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സമ്മതിച്ചു.

ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെട്ട രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ വേണ്ട നടപടികള്‍ ഉള്‍ക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ശരാശരി നാണയപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതില്‍ നിന്നും വളരെ ഉയരത്തിലായിരുന്നു. ജയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അന്താരാഷ്ട്രവിപണിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പെട്രോളിയം ഉത്പന്നങ്ങളുടെ വിലയകുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാനകാരണം. 2013-14 വര്‍ഷത്തില്‍ തന്നെ ഇതിനു തടയിടുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ തലവെട്ടിയ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചു.  പാകിസ്ഥാനോട ഇന്ത്യ  സൗഹൃദം ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ നിലപാട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇനിയുള്ള ഓരോ ചുവടും  ശ്രദ്ധാപൂര്‍വം മാത്രമെ ഇന്ത്യ നീങ്ങുകയുള്ളൂവെന്നും ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കവേ മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

janayugom 210113

No comments:

Post a Comment