Monday, May 9, 2011

ഇന്‍ഫോ പാര്‍ക്കിലേക്ക് 2 വിദേശ കമ്പനികള്‍കൂടി

പ്രമുഖ സാമ്പത്തിക ഉപദേശ കമ്പനി ഏണ്‍സ്റ്റ് ആന്‍ഡ് യങ്, വന്‍കിട ഐടി കമ്പനി കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് എന്നിവ കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക്. ഇരുസ്ഥാപനവും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള കരാര്‍ ക്ലിഫ്ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു. ഇന്‍ഫോപാര്‍ക്കിലെ പുതിയ ഐടി സമുച്ചയമായ അതുല്യയില്‍ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഇന്‍ഫോപാര്‍ക്ക് സിഇഒ ബിനു കോശിയും കോഗ്നിസന്റ് വൈസ് പ്രസിഡന്റ് വിഷ്ണുപോറ്റിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്‍ഫോപാര്‍ക്കില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള നടപടിയാണ് പൂര്‍ത്തിയാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാന്ദ്യത്തിന്റെ കാലത്തും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകുന്നത് ആശാവഹമാണ്. കൂടുതല്‍ കമ്പനികളുടെ കടന്നുവരവ് കേരളത്തിന് ലോക ഐടി ഭൂപടത്തില്‍ പ്രമുഖ സ്ഥാനം നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ ഏണ്‍സ്റ്റ് ആന്‍ഡ് യങ് 25,000 ചതുരശ്ര അടി സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഒരുലക്ഷം ചതുരശ്ര അടി സ്ഥലമാണ് കോഗ്നിസന്റ് അതുല്യയില്‍ ഏറ്റെടുക്കുന്നതെന്ന് വൈസ് പ്രസിഡന്റ് വിഷ്ണുപോറ്റി പറഞ്ഞു. കോഗ്നിസന്റിന് ഇപ്പോള്‍ 1100 പേരാണ് കൊച്ചിയില്‍ ജോലിചെയ്യുന്നത്. അതുല്യയില്‍ക്കൂടി പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ പുതുതായി അത്രയും പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിന്റെ ഇന്‍ഫോപാര്‍ക്കിലെ കേന്ദ്രത്തില്‍ 600 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ടിം റെഡ്ഡി പറഞ്ഞു.

ദേശാഭിമാനി 090511

1 comment:

  1. പ്രമുഖ സാമ്പത്തിക ഉപദേശ കമ്പനി ഏണ്‍സ്റ്റ് ആന്‍ഡ് യങ്, വന്‍കിട ഐടി കമ്പനി കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് എന്നിവ കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക്. ഇരുസ്ഥാപനവും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള കരാര്‍ ക്ലിഫ്ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു. ഇന്‍ഫോപാര്‍ക്കിലെ പുതിയ ഐടി സമുച്ചയമായ അതുല്യയില്‍ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കും.

    ReplyDelete