കോഴിക്കോട്: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് 20ന് വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ബിഎംഎസ് നേതാവ് കെ ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. സിഐടിയു നേതാവ് പി വി കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബസ് മുതല്‍ ചെറുകിട മോട്ടോര്‍ വാഹനങ്ങളിലെവരെയുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
പെട്രോള്‍ വില വര്‍ധന : ജനരോഷം ഇരമ്പുന്നു
ജനങ്ങളെ വെല്ലുവിളിച്ച് പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ നാടാകെ പ്രതിഷേധം ഇരമ്പുന്നു. ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. പെട്രോള്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളം സ്തംഭിക്കുന്ന പ്രതിരോധത്തിന് വരും ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പു നല്‍കി. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനത്താകെ യുവജനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. വില്ലേജ്- ലോക്കല്‍ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം നഗരത്തില്‍ ഏജീസ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കോലം കത്തിച്ചു. തിങ്കളാഴ്ച എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കും. ജീവനക്കാര്‍ , തൊഴിലാളികള്‍ , വീട്ടമ്മമാര്‍ , വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ അണിനിരക്കും. കഴിഞ്ഞ ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 16 രൂപയോളമാണ് വര്‍ധിപ്പിച്ചത്. രാജ്യം ദുസ്സഹമായ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്ന പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുന്നത്. പ്രതിഷേധിക്കുക: കെഎസ്കെടിയു പെട്രോള്‍ വിലവര്‍ധന രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പെട്രോളിന്റെ വില കൂട്ടിയത് രാജ്യത്ത് വന്‍ വിലക്കയറ്റത്തിനിടയാക്കും. ഇത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. സമൂഹത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെ അതീവഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്. അടിക്കടിയുള്ള വിലവര്‍ധനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്താന്‍ കര്‍ഷകത്തൊഴിലാളികള്‍ രംഗത്തിറങ്ങും. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ കര്‍ഷകത്തൊഴിലാളികളോടും കുടുംബങ്ങളോടും എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു.
deshabhimani news
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് 20ന് വാഹന പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ബിഎംഎസ് നേതാവ് കെ ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. സിഐടിയു നേതാവ് പി വി കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബസ് മുതല്‍ ചെറുകിട മോട്ടോര്‍ വാഹനങ്ങളിലെവരെയുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ReplyDelete