കൊല്‍ക്കത്ത: പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലെ സില്‍ദയില്‍ ഈസ്റ്റേണ്‍ ഫ്രോണ്‍ടിയര്‍ റൈഫിള്‍സ് (ഇഎഫ്ആര്‍) ജവാന്മാരുടെ ക്യാമ്പിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണം സിപിഐ എമ്മിന്റെ തലയിലിടാന്‍ നീക്കം. 2010 ഫെബ്രുവരി 15നു നടന്ന ആക്രമണത്തില്‍ 24 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇനായത്പുരില്‍ സിപിഐ എം ഓഫീസിന് ഒന്നരക്കിലോമീറ്റര്‍ അകലെ കണ്ടെടുത്ത ആയുധശേഖരത്തില്‍ ഇഎഫ്ആര്‍ ജവാന്മാര്‍ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് സിപിഐ എം ആണ് ആക്രമണത്തിന് പിന്നിലെന്ന് ഡിജിപി ആരോപിച്ചത്. സിപിഐ എം ഓഫീസിനടുത്തുനിന്ന് റൈഫിള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ആക്രമണത്തില്‍ സിപിഐ എമ്മിന് പങ്കുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് ഡിജിപി നപരാജിത് മുഖര്‍ജി പറഞ്ഞു.
പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ "ആയുധം പിടിച്ചെടുക്കലുകള്‍" വ്യാപകമാണ്. ഇനായത്പുരില്‍ പുതുതായി കുഴിച്ച കുഴിയില്‍നിന്നാണ് ഇന്‍സാസ് റൈഫിള്‍ , എകെ-47 തോക്കുകള്‍ എന്നിവ സിപിഐ എമ്മിന്റെ കൊടിക്കൊപ്പം കണ്ടെടുത്തത്. ഈ ആയുധങ്ങള്‍ കുഴിച്ചിട്ടത് സിപിഐ എം ആണെന്നുസ്ഥാപിക്കാനായിരുന്നു ഇത്. ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിക്കു പിന്നില്‍ സിപിഐ എം ആണെന്ന മമതയുടെ ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിച്ച സിബിഐ 23 മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ പേരിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആയുധം പിടിച്ചെടുക്കലുകളെല്ലാം പാര്‍ടി ഓഫീസുകള്‍ക്ക് അടുത്തുനിന്നാണ്. ആസൂത്രിതമായി സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പാര്‍ടി ഓഫീസുകളുടെ പരിസരത്ത് ആയുധങ്ങള്‍ രാത്രി ഒളിപ്പിച്ചുവയ്ക്കുക, തൃണമൂല്‍ പ്രവര്‍ത്തകര്‍ കണ്ടെത്തുക, പൊലീസ് പിടിച്ചെടുക്കുക എന്നിങ്ങനെയാണ് ഈ നാടകം.
ഇതിനു പിന്നാലെ തൃണമൂലുകാര്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുന്നതും വ്യാപകമാണ്. ബര്‍ധമാന്‍ ജില്ലയിലെ ഖണ്ഡഘോഷ് മണ്ഡലത്തിലെ ആംറാല്‍ ഗ്രാമത്തില്‍ ഞായറാഴ്ച തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു. ഞായറാഴ്ച സിപിഐ എം പ്രവര്‍ത്തകനായ അര്‍ധേന്ദു ശ്യാമിന്റെ വീടാണ് ആക്രമിച്ച് കൊള്ളയടിച്ചത്. അര്‍ധേന്ദുവിന്റെ ഭാര്യ ഹീരാദേവിയെ ലാത്തികൊണ്ട് അടിച്ചുവീഴ്ത്തി. പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ, പൂര്‍വ മേദിനിപ്പുര്‍ , ബര്‍ധമാന്‍ , ഹൂഗ്ലി ജില്ലകളില്‍ സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ ആക്രമണം തുടരുകയാണ്. ഇതിനകം നാല് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
deshabhimani 240511
പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലെ സില്‍ദയില്‍ ഈസ്റ്റേണ്‍ ഫ്രോണ്‍ടിയര്‍ റൈഫിള്‍സ് (ഇഎഫ്ആര്‍) ജവാന്മാരുടെ ക്യാമ്പിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണം സിപിഐ എമ്മിന്റെ തലയിലിടാന്‍ നീക്കം. 2010 ഫെബ്രുവരി 15നു നടന്ന ആക്രമണത്തില്‍ 24 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇനായത്പുരില്‍ സിപിഐ എം ഓഫീസിന് ഒന്നരക്കിലോമീറ്റര്‍ അകലെ കണ്ടെടുത്ത ആയുധശേഖരത്തില്‍ ഇഎഫ്ആര്‍ ജവാന്മാര്‍ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് സിപിഐ എം ആണ് ആക്രമണത്തിന് പിന്നിലെന്ന് ഡിജിപി ആരോപിച്ചത്. സിപിഐ എം ഓഫീസിനടുത്തുനിന്ന് റൈഫിള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ആക്രമണത്തില്‍ സിപിഐ എമ്മിന് പങ്കുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് ഡിജിപി നപരാജിത് മുഖര്‍ജി പറഞ്ഞു.
ReplyDelete