നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ യുഡിഎഫിന് മറിച്ചതായി ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ രൂക്ഷ വിമര്‍ശം. ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിന് ബുധനാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നത്. എ ക്ലാസ് മണ്ഡലങ്ങളായി കണ്ട് പാര്‍ടി കേന്ദ്രീകരിച്ച ഇടങ്ങളൊഴികെ മറ്റെല്ലായിടത്തും സംഘടനാസംവിധാനം കാര്യമായി ഉണ്ടായിരുന്നില്ലെന്ന് യോഗം വിലയിരുത്തി.
നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ , കാര്യമായ നേട്ടം ഉണ്ടാക്കാനാകില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന നേമത്ത് രണ്ടാംസ്ഥാനത്ത് എത്തിയേക്കാമെന്നാണ് കണക്കുകൂട്ടല്‍ . മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് മത്സരിച്ച കാട്ടാക്കട മണ്ഡലത്തിലും പ്രതീക്ഷയില്ല. തലസ്ഥാനജില്ലയിലെ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞതായും വിമര്‍ശമുയര്‍ന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയുമുണ്ട്. ഇക്കുറിയും സംസ്ഥാനത്തെ എല്ലാ ബൂത്തിലും സാന്നിധ്യമറിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുകയും ചെയ്തു.
deshabhimani 050511
നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ യുഡിഎഫിന് മറിച്ചതായി ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തില്‍ രൂക്ഷ വിമര്‍ശം. ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിന് ബുധനാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നത്. എ ക്ലാസ് മണ്ഡലങ്ങളായി കണ്ട് പാര്‍ടി കേന്ദ്രീകരിച്ച ഇടങ്ങളൊഴികെ മറ്റെല്ലായിടത്തും സംഘടനാസംവിധാനം കാര്യമായി ഉണ്ടായിരുന്നില്ലെന്ന് യോഗം വിലയിരുത്തി.
ReplyDeleteസോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെതിരെ രൂക്ഷവിമര്‍ശം. വിമത നേതാവ് കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്കു മുന്നില്‍ മറുപടി പറയാനാവാതെ വീരന്‍ കുഴങ്ങി. യുഡിഎഫ് ബന്ധത്തെച്ചൊല്ലിയും പാര്‍ടിക്ക് അര്‍ഹതപ്പെട്ട ചിറ്റൂര്‍ അടക്കമുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തിയതിലും വീരനുള്ള പങ്കായിരുന്നു വിമര്‍ശത്തിനിടയാക്കിയത്. ബുധനാഴ്ച തൃശൂര്‍ വൈഎംസിഎ ഹാളിലായിരുന്നു യോഗം. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും വീരനെതിരായ വിമര്‍ശം ശക്തമായിരുന്നു. ചിറ്റൂര്‍ സീറ്റില്‍ കെ കൃഷ്ണന്‍കുട്ടി മത്സരിക്കാതിരിക്കാന്‍ മനഃപൂര്‍വം വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസിന് സീറ്റ് അടിയറവയ്ക്കുകയായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് കാണിച്ചത് ചതിയാണ്, ഇതിനോട് വീരേന്ദ്രകുമാര്‍ വേണ്ടവിധം പ്രതികരിച്ചില്ല. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മകന്‍ ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും നേതാക്കള്‍ ആരോപിച്ചു. അപമാനം സഹിച്ച് യുഡിഎഫില്‍ നില്‍ക്കാനാവില്ലെന്ന് ഭൂരിപക്ഷം ജില്ലാ പ്രസിഡന്റ്മാരും മുന്നറിയിപ്പ് നല്‍കി. കൃഷ്ണന്‍കുട്ടിയെ കൂടാതെ ആലിങ്കല്‍ ദേവസി, ഷെയ്ഖ് പി ഹാരിസ്, കെ പി മോഹനന്‍ , വര്‍ഗീസ് ജോര്‍ജ് എന്നിവരാണ് ആഞ്ഞടിച്ചത്. യുഡിഎഫ് ബന്ധത്തിലെ അപാകതകള്‍ അടക്കം തെരഞ്ഞെടുപ്പുകാലത്ത് താന്‍ പാര്‍ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്ന് യോഗം ആരംഭിക്കുംമുമ്പ് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ReplyDelete