സിപിഐ എമ്മിനേയും ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും തകര്‍ക്കുന്നതിന് ഇറങ്ങിത്തിരിച്ച പാര്‍ടി വിരുദ്ധര്‍ക്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം കനത്ത നിരാശ നല്‍കുന്നതായി. പതിമൂന്നില്‍ ഏഴു സീറ്റുകളിലെ വിജയത്തിളക്കവുമായി മുന്നിലെത്തിയ എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് ഒരു തരത്തിലും തടസ്സമാകാന്‍ ജില്ലയിലെ ഇടതുപക്ഷ ഏകോപന സമിതി അടക്കമുള്ള സംഘടനകള്‍ക്കായില്ല. സിപിഐ എമ്മിനെതിരെ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്ന ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മേഖലകളായ നാട്ടിക, കുന്നംകുളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പുതുക്കാട് മണ്ഡലത്തിലെ വിജയവും പാര്ടിവിരുദ്ധര്ക്ക് കനത്ത തിരിച്ചടിയായി. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ കള്ളപ്രചാരണം നടത്തിയും പരാജയപ്പെടുത്താന്‍ ശ്രമിച്ച പാര്‍ടി വിരുദ്ധര്‍ക്ക് ജില്ലയില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
വര്‍ഷങ്ങളായി സിപിഐ എമ്മിനെ തകര്‍ക്കാനായി തളിക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടി വിരുദ്ധരുടെ സ്ഥാനാര്‍ഥിക്ക് നിസ്സാര വോട്ടാണ് നാട്ടികയില്‍ നേടാനായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപി 16,000ലേറെ വോട്ടിന്റെ ഉജ്വല വിജയത്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. ആയിരം വോട്ടുകളാണ് മണ്ഡലത്തില്‍ പാര്‍ടി വിരുദ്ധര്‍ പിടിച്ചത്. ആദ്യകാലത്ത് ഈ ശക്തികളുടെ വലയില്‍പ്പെട്ട പലരും പിന്നീട് കൂടാരം വിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇവരുടെ പ്രകടനം ദയനീയമായി. പുതുക്കാട് പാര്‍ടിക്കെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം അഴിച്ചുവിട്ട് മത്സരരംഗത്തുവന്ന ഇടതു വിരുദ്ധരെ പുതുക്കാട് ജനത നിലംപരിശാക്കി. സിപിഐ എം സിറ്റിങ് എംഎല്‍എ സി രവീന്ദ്രനാഥിന്് 26,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജില്ലയില്‍ ഏറ്റവും മികച്ച വിജയവും വോട്ടര്‍മാര്‍ നല്കി. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും സിപിഐ എമ്മിനെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ ഏകോപന സമിതിക്ക് കുന്നംകുളത്തെ എല്‍ഡിഎഫ് വിജയം നിരാശയുടേതായി. ഏകോപന സമിതി നേതാവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ നടത്തിയ ശ്രമങ്ങളും ഇതേച്ചൊല്ലി ഉടലെടുത്ത പടലപ്പിണക്കങ്ങളും സംഘടനയുടെയും നേതാക്കളുടെയും തനിനിറം തുറന്നുകാട്ടി.
സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാനിറങ്ങിയ വ്യാജന്മാര്ക്ക് തിരിച്ചടി. ജനം അവരെ പുറംതള്ളി.
ReplyDeleteസിപിഐ എമ്മിനേയും ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും തകര്‍ക്കുന്നതിന് ഇറങ്ങിത്തിരിച്ച പാര്‍ടി വിരുദ്ധര്‍ക്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം കനത്ത നിരാശ നല്‍കുന്നതായി. പതിമൂന്നില്‍ ഏഴു സീറ്റുകളിലെ വിജയത്തിളക്കവുമായി മുന്നിലെത്തിയ എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് ഒരു തരത്തിലും തടസ്സമാകാന്‍ ജില്ലയിലെ ഇടതുപക്ഷ ഏകോപന സമിതി അടക്കമുള്ള സംഘടനകള്‍ക്കായില്ല. സിപിഐ എമ്മിനെതിരെ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്ന ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മേഖലകളായ നാട്ടിക, കുന്നംകുളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പുതുക്കാട് മണ്ഡലത്തിലെ വിജയവും പാര്ടിവിരുദ്ധര്ക്ക് കനത്ത തിരിച്ചടിയായി. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ കള്ളപ്രചാരണം നടത്തിയും പരാജയപ്പെടുത്താന്‍ ശ്രമിച്ച പാര്‍ടി വിരുദ്ധര്‍ക്ക് ജില്ലയില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
ReplyDeleteവര്‍ഷങ്ങളായി സിപിഐ എമ്മിനെ തകര്‍ക്കാനായി തളിക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടി വിരുദ്ധരുടെ സ്ഥാനാര്‍ഥിക്ക് നിസ്സാര വോട്ടാണ് നാട്ടികയില്‍ നേടാനായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപി 16,000ലേറെ വോട്ടിന്റെ ഉജ്വല വിജയത്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. ആയിരം വോട്ടുകളാണ് മണ്ഡലത്തില്‍ പാര്‍ടി വിരുദ്ധര്‍ പിടിച്ചത്. ആദ്യകാലത്ത് ഈ ശക്തികളുടെ വലയില്‍പ്പെട്ട പലരും പിന്നീട് കൂടാരം വിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇവരുടെ പ്രകടനം ദയനീയമായി. പുതുക്കാട് പാര്‍ടിക്കെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം അഴിച്ചുവിട്ട് മത്സരരംഗത്തുവന്ന ഇടതു വിരുദ്ധരെ പുതുക്കാട് ജനത നിലംപരിശാക്കി. സിപിഐ എം സിറ്റിങ് എംഎല്‍എ സി രവീന്ദ്രനാഥിന്് 26,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജില്ലയില്‍ ഏറ്റവും മികച്ച വിജയവും വോട്ടര്‍മാര്‍ നല്കി. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും സിപിഐ എമ്മിനെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ ഏകോപന സമിതിക്ക് കുന്നംകുളത്തെ എല്‍ഡിഎഫ് വിജയം നിരാശയുടേതായി. ഏകോപന സമിതി നേതാവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ നടത്തിയ ശ്രമങ്ങളും ഇതേച്ചൊല്ലി ഉടലെടുത്ത പടലപ്പിണക്കങ്ങളും സംഘടനയുടെയും നേതാക്കളുടെയും തനിനിറം തുറന്നുകാട്ടി.