ഉമ്മന്‍ചാണ്ടിതന്നെ മുഖ്യമന്ത്രി. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. രമേശ് ചെന്നിത്തലയുടെ നാടകീയ പിന്മാറ്റത്തെതുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഉമ്മന്‍ചാണ്ടിയെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാത്രിതന്നെ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയെ സന്ദര്‍ശിച്ച് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചു. തന്നെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതു സംബന്ധിച്ച കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല നിരുപാധികം പിന്മാറിയത്. ഉമ്മന്‍ചാണ്ടിയെ നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് തീരുമാനം വൈകിട്ട് ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗം അംഗീകരിച്ചതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഴുവന്‍ മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് വ്യക്തമായിട്ടില്ല. അതുസംബന്ധിച്ച് കക്ഷിനേതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്ന് തങ്കച്ചന്‍ പറഞ്ഞു. ഒരംഗം മാത്രമുള്ള പാര്‍ടികള്‍ക്കും മന്ത്രിസ്ഥാനം നല്‍കും. മന്ത്രിസഭയില്‍ 21 പേരുണ്ടാകുമെന്നാണ് സൂചന. നിയമം അനുവദിക്കുന്നതിന്റെ (ആകെ അംഗങ്ങളുടെ 15 ശതമാനം) പരമാവധിയാണിത്. മന്ത്രിസഭയുടെ വലുപ്പത്തെക്കുറിച്ചുള്ള ചോദ്യത്തിന് 21ല്‍ അധികം പറ്റില്ലല്ലോ എന്നായിരുന്ന തങ്കച്ചന്റെ മറുപടി. ആരോപണവിധേയരെ മാറ്റിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
തിങ്കളാഴ്ചതന്നെ സത്യപ്രതിജ്ഞ നടത്താന്‍ ആലോചനയുണ്ടായിരുന്നു. മന്ത്രിമാര്‍ ആരൊക്കെ എന്ന് പെട്ടെന്ന് തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റിയത്. മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് കൂടിയാലോചന തുടരുകയാണ്. കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍ , ഏകാംഗപാര്‍ടി പ്രതിനിധികളായ കെ ബി ഗണേഷ്കുമാര്‍ , ടി എം ജേക്കബ്, ഷിബു ബേബി ജോണ്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യും. കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മുഴുവന്‍ മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.
ഞായറാഴ്ച മൂന്നുമണിക്ക് ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ രമേശ് ചെന്നിത്തലയാണ് ഉമ്മന്‍ചാണ്ടിയെ നേതാവാക്കുന്നതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം മൊഹ്സിന കിദ്വായി, കേരളത്തിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രമേയത്തിന് സോണിയ ഗാന്ധിയുടെ അനുമതി കിട്ടിയതായി മധുസൂദനന്‍ മിസ്ത്രി യോഗത്തെ അറിയിച്ചു. തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരിയ ഭൂരിപക്ഷം ആത്മവിശ്വാസത്തിന് തടസ്സമാകില്ല. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലകൂടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സാധ്യതയ്ക്ക് വെല്ലുവിളി ഉയര്‍ന്നിരുന്നു. തല്‍ക്കാലം ഹൈക്കമാന്‍ഡിന്റെ, പ്രത്യേകിച്ച് എ കെ ആന്റണിയുടെ പിന്തുണയോടെ അദ്ദേഹം അത് മറികടന്ന് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചു. കോണ്‍ഗ്രസിലെ പുതിയ പ്രശ്നങ്ങളുടെ അവസാനമല്ല, തുടക്കമാണ് ചെന്നിത്തലയുടെ പിന്മാറ്റമെന്ന് വ്യക്തം.
ചെന്നിത്തല പിന്മാറിയത് വ്രണിതഹൃദയനായി
മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പെട്ടെന്ന് പിന്മാറിയത് വ്രണിതഹൃദയനായി. ശനിയാഴ്ച സന്ധ്യക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലെ 12 മണിക്കൂറിലെ നിഗൂഢമായ നീക്കങ്ങളാണ് ചെന്നിത്തലയെ നിലംപരിശാക്കിയത്. നിയമസഭയിലേക്ക് ചെന്നിത്തല മത്സരിച്ചത് യുഡിഎഫിന് നല്ല ഭൂരിപക്ഷം ലഭിച്ചാല്‍ നേതൃസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് തന്നെക്കൂടി പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ , നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് എന്ന സാഹചര്യം സമര്‍ഥമായി ഉമ്മന്‍ചാണ്ടി ഉപയോഗപ്പെടുത്തി. അതുവഴിയാണ് മന്ത്രിസഭയില്‍പ്പോലും ഇടംനല്‍കാതെ ചെന്നിത്തലയെ അപമാനിതനാക്കി ഒറ്റപ്പെടുത്തിയത്.
ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയുമായി ശനിയാഴ്ച നടന്ന ഫോണ്‍ സംഭാഷണമാണ് വഴിത്തിരിവായത്. നിയമസഭാകക്ഷിയില്‍ വ്യക്തമായ ഭൂരിപക്ഷം തനിക്കുണ്ടെന്നും ഭൂരിപക്ഷം കുറവായ സ്ഥിതിയില്‍ ആഭ്യന്തരവകുപ്പ് ഇല്ലാത്ത മുഖ്യമന്ത്രിയായിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി ആന്റണിയെ അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി പരസ്യമായ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകട്ടെ എന്ന നിലപാട് ആന്റണി സ്വീകരിച്ചു. ഇത് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരുമായി പങ്കുവച്ചു. ഹൈക്കമാന്‍ഡ് നിലപാടും ഉമ്മന്‍ചാണ്ടി പക്ഷത്തിന്റെ കുതന്ത്രവും കാരണമാണ് ചെന്നിത്തല മത്സരരംഗത്തുനിന്ന് പിന്മാറിയത്. 38 അംഗ നിയമസഭാകക്ഷിയില്‍ തന്നെ അനുകൂലിക്കുന്നവര്‍ 18 പേരുണ്ടെന്നാണ് ചെന്നിത്തലയുടെ കണക്ക്. ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെങ്കില്‍ ഭൂരിപക്ഷം നേടാമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ , മത്സരിച്ചാല്‍ പത്തുപേരുടെപോലും പിന്തുണ ചെന്നിത്തലയ്ക്ക് കിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പലരോടും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശം ഉന്നയിച്ച് അവസാനഘട്ടത്തില്‍ പിന്മാറി തല്‍ക്കാലം ഉമ്മന്‍ചാണ്ടിക്ക് അവസരം കൊടുക്കുക എന്ന തന്ത്രം നടപ്പാക്കാനും ചെന്നിത്തല ഉദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രിയായി മന്ത്രിസഭയില്‍ നില്‍ക്കാമെന്നും കരുതി. പക്ഷേ, ആഭ്യന്തരം വിടില്ലെന്ന് ഉമ്മന്‍ചാണ്ടി ശഠിച്ചതിനാല്‍ അപ്രധാന വകുപ്പുള്ള മന്ത്രിയായി ഒതുങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞാണ് കെപിസിസി പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള തീരുമാനം ചെന്നിത്തല എടുത്തത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തുംമുമ്പ് മന്ത്രിസഭയിലേക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ്, ജയലക്ഷ്മി, എ പി അനില്‍കുമാര്‍ , കെ ബാബു എന്നിവര്‍ ലിസ്റ്റിലുണ്ടാകും. അടൂര്‍ പ്രകാശ്, എം അച്യുതന്‍ എന്നിവരില്‍ ഒരാളും മന്ത്രിയാകും. ഇക്കാര്യത്തില്‍ വയലാര്‍ രവിയുടെ അഭിപ്രായം നിര്‍ണായകമാകും. കെ സി ജോസഫിനെ മന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യമുണ്ട്. ജി കാര്‍ത്തികേയന്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , തേറമ്പില്‍ രാമകൃഷ്ണന്‍ , വി എസ് ശിവകുമാര്‍ തുടങ്ങിയവരും പരിഗണനാ ലിസ്റ്റില്‍ വരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായേക്കും.
(ആര്‍ എസ് ബാബു)
തര്‍ക്കം തീര്‍ന്നില്ല, ഉമ്മന്‍ചാണ്ടി ഗവര്‍ണ്ണര്‍ക്ക് കത്ത്നല്‍കി
മുഖ്യമന്ത്രിയെ സംബന്ധിച്ചും മന്ത്രിമാരെ സംബന്ധിച്ചുമുള്ള നീണ്ടനേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വ്യക്തമായ തീരുമാനമെടുക്കാനാവാതെ യുഡിഎഫ് യോഗം പിരിഞ്ഞു. തര്‍ക്കം തുടരുന്നതിനിടയില്‍ ഉമ്മന്‍ചാണ്ടി ഗവര്‍ണ്ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദമുന്നയിച്ചുള്ള കത്തു കൈമാറി. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചിട്ടുള്ളത്. മറ്റു മന്ത്രിമാരെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും തീരുമാനമായില്ല. ഉമ്മന്‍ചാണ്ടിയും മാണിയും ആദ്യം സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെ ഘടകകക്ഷികള്‍ എതിര്‍ത്തു. മാണിക്ക് 5 മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തരമടക്കം പ്രധാനവകുപ്പുകള്‍ ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷിപ്രതിനിധികളായ ടിഎം ജേക്കബ്ബ്,ഗണേഷ്കുമാര്‍ ,ഷിബുബേബിജോണ്‍ ,കെപിമോഹനന്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നറിയുന്നു. മന്ത്രിമാരും വകുപ്പുകളും തീരുമാനമാകാത്തതിനാല്‍ സത്യപ്രതിജ്ഞ തന്നെ വൈകും. ഘടകകക്ഷികളായ മാണിയും ലീഗും സംയുക്തമായി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
ദേശാഭിമാനി 160511
ഉമ്മന്‍ചാണ്ടിതന്നെ മുഖ്യമന്ത്രി. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച. രമേശ് ചെന്നിത്തലയുടെ നാടകീയ പിന്മാറ്റത്തെതുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഉമ്മന്‍ചാണ്ടിയെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാത്രിതന്നെ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയെ സന്ദര്‍ശിച്ച് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചു. തന്നെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതു സംബന്ധിച്ച കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല നിരുപാധികം പിന്മാറിയത്. ഉമ്മന്‍ചാണ്ടിയെ നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് തീരുമാനം വൈകിട്ട് ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗം അംഗീകരിച്ചതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete