വെള്ളറട: അഗസ്ത്യസാനുക്കളിലെ മടിത്തട്ടായ നെയ്യാര്‍ തീരങ്ങളിലെ മുളം കാടുകള്‍ എല്ലാം പൂത്ത് ഉലയുന്നു. ഇനി ഏത് നിമിഷവും കരിഞ്ഞ് ഉണങ്ങാം. മുളകള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് 12 വര്‍ഷത്തില്‍ ഒരിക്കല്‍ ആണ്. കൂറ്റന്‍ പൂങ്കുലകള്‍ മൂന്ന് മാസത്തോളം മഞ്ഞ വര്‍ണം വിടര്‍ത്തി അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് കാണാന്‍ ബഹുരസം.അവയുടെ വിത്തുകള്‍ പാകം ആയി കഴിഞ്ഞാല്‍ പൂങ്കുലകള്‍ കരിഞ്ഞ് ഉണങ്ങുന്നതോടെ ഒപ്പം മുളയും ജീവത്യാഗം ചെയ്യും. ഇവയുടെ വിത്ത് പണ്ടുകാലങ്ങളില്‍ നാട്ടുകാരും ആദിവാസികളും പഞ്ഞമാസങ്ങളില്‍ കഞ്ഞിവച്ച് കുടിക്കുക പതിവായിരുന്നു. ആരോഗ്യ പ്രതിരോധത്തിനും ഔഷധ സമൃദ്ധിക്കും മുളയരികഞ്ഞി വളരെ ഗുണപ്രദമായിരുന്നു. വിത്തുകള്‍ പാകം ആകുമ്പോള്‍ ആളുകള്‍ മുളം ചുവട് വൃത്തിയാക്കി തുണി വിരിച്ചിടുമായിരുന്നു. പൊട്ടിവരുന്ന അരിമണികള്‍ ഈ തുണികളില്‍ ശേഖരിക്കും. ഇവ ഉരലില്‍ ഇടിച്ച് പുറംതോട് മാറ്റി ഉലുവ, പയര്‍, ഉള്ളി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞി എല്ലാവര്‍ക്കും ഏറെ സ്വാതിഷ്ട ഭക്ഷണമായി മാറിയപ്പോള്‍ മുള അരിയും മുളയും അവഗണിക്കപ്പെട്ടു. നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി കണ്ടിരുന്ന മുളങ്കൂട്ടങ്ങള്‍ എല്ലാം പോയ് മറഞ്ഞു.
ഇന്ന് മുളം കൂട്ടങ്ങളും മുളം പൂവും കാണാന്‍ വന മേഖലകളില്‍ പോകണം. ആ മുളകള്‍ക്കും പഴയ പ്രതാപങ്ങളും തലയെടുപ്പുമില്ല. പൊക്കം കുറഞ്ഞ് ശുഷ്‌കിച്ച മുളകളാണ് മുളങ്കൂട്ടങ്ങള്‍ നാട്ടില്‍ നിന്നും വേരറ്റതോടെ മുളം തടികള്‍ക്ക് ഇന്ന് ഭാരിച്ച വില നല്‍കേണ്ടിവരുന്നു. തോട്ട, ഏണി തുടങ്ങിയവ തയ്യാര്‍ ചെയ്യുന്നതിനും വൈദ്യുതി അപകടങ്ങളില്‍ നിന്ന് പ്രതിരോധിക്കാനും മുഖ്യപങ്ക് വഹിച്ചിരുന്ന മുളകളെ നാട്ടുകാര്‍പോലും മറന്നു.
മുന്‍കാലങ്ങളില്‍ മുളവിത്തുകള്‍ ശേഖരിച്ച് നാട്ടിന്‍പുറങ്ങളില്‍ വംശ വര്‍ധനവ് വര്‍ധിപ്പിച്ചിരുന്ന ചരിത്രം ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ് പടര്‍ന്ന് പന്തലിച്ച് വളരുന്ന മുളംകൂട്ടങ്ങള്‍ക്ക് അടിയില്‍ പാമ്പുകള്‍ താവളമടിച്ചതോടെയാണ് മുളംകൂട്ടങ്ങളുടെ കഷ്ടകാലം ആരംഭിച്ചത്. പാമ്പുകളില്‍ നിന്ന് പ്രതിരോധിക്കാന്‍ മുളം കാടുകള്‍ നാട്ടില്‍ നശിക്കുന്ന കാഴ്ചയാണ്. മുളം കാടുകള്‍ ഇനി ചരിത്രത്തിന്റെ ഭാഗമായി അലിഞ്ഞ് ചേരുമെന്നാണ് പ്രകൃതി സ്‌നേഹികളുടെ ആശങ്ക.
ജനയുഗം 240511
അഗസ്ത്യസാനുക്കളിലെ മടിത്തട്ടായ നെയ്യാര്‍ തീരങ്ങളിലെ മുളം കാടുകള്‍ എല്ലാം പൂത്ത് ഉലയുന്നു. ഇനി ഏത് നിമിഷവും കരിഞ്ഞ് ഉണങ്ങാം.
ReplyDelete