രാജ്യത്തെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ സ്കൂട്ടേഴ്സ് ഇന്ത്യ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ലഖ്നൗവിലെ സരോജനി നഗറിലുള്ള മുച്ചക്രവാഹന നിര്‍മാണ യൂണിറ്റ് സ്വകാര്യമേഖലയ്ക്ക് നല്‍കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള 95 ശതമാനം ഓഹരി വില്‍ക്കും. ബാക്കി അഞ്ചു ശതമാനം ബാങ്കുകള്‍ക്കോ ധനകാര്യസ്ഥാപനങ്ങള്‍ക്കോ നല്‍കും. തന്ത്രപ്രധാന പങ്കാളിയെ ഓഹരിവില്‍പ്പന വകുപ്പോ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡോ തീരുമാനിക്കും.
ബജാജ് കമ്പനി കുറെക്കാലമായി സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. ഓഹരിവില്‍പ്പന സംബന്ധിച്ച പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയിലും അവതരിപ്പിക്കും. 1972ലാണ് സ്കൂട്ടേഴ്സ് ഇന്ത്യ തുടങ്ങിയത്. ലഖ്നൗവിലെ 145 ഏക്കര്‍ സ്ഥലത്താണ് പദ്ധതി. ആദ്യം ഇരുചക്രവാഹനങ്ങളാണ് നിര്‍മിച്ചത്. പിന്നീട് നിര്‍മിച്ച മുച്ചക്രവാഹനം വിക്രം ഏറെ വിറ്റഴിയുന്ന ബ്രാന്‍ഡാണ്.
deshabhimani 200511

ReplyDelete