യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ദിവസംതന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തമ്മില്‍ത്തല്ല്. സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലിയാണ് പൊലീസുകാരനും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ബുധനാഴ്ച രാത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഏറ്റുമുട്ടിയത്. അടിപിടിയെക്കുറിച്ച് ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി ഓഫീസില്‍നിന്ന് പോയശേഷമാണ് സംഭവം. മന്ത്രിമാരുടെ ഗണ്‍മാന്‍ , റിങ് റൗണ്ട് തുടങ്ങിയ നിയമനങ്ങള്‍ക്കുള്ള ലിസ്റ്റുസംബന്ധിച്ച തര്‍ക്കമാണ് വാക്കേറ്റത്തിലും സംഘട്ടനത്തിലും കലാശിച്ചത്. കോണ്‍ഗ്രസ് എ വിഭാഗത്തില്‍പ്പെട്ട നന്ദാവനം എആര്‍ ക്യാമ്പിലെ പൊലീസുകാരനും കേശവദാസപുരം മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും തമ്മിലായിരുന്നു അടി. സംഘര്‍ഷത്തില്‍ ചില യൂത്ത് കോണ്‍ഗ്രസുകാരും ഇടപെട്ടതോടെ ഏറെ നേരം മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരം സംഘര്‍ഷഭരിതമായി. സെക്രട്ടറിയറ്റിലെ സെക്യൂരിറ്റി വിഭാഗം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പൊലീസുകാരനെതിരെ കേസെടുക്കാതെ സംഭവം ഒതുക്കാന്‍ ശ്രമം നടക്കുന്നു.
കെഎസ്യുക്കാര്‍ വൈസ്ചാന്‍സലറെ മുറിയില്‍ പൂട്ടിയിട്ടു
കണ്ണൂര്‍ : സിന്‍ഡിക്കറ്റ് യോഗം അട്ടിമറിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെയും പ്രോ- വൈസ് ചാന്‍സലറെയും കെഎസ്യുക്കാര്‍ മുറിയിലിട്ടു പൂട്ടി. മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാലാ ആസ്ഥാനത്ത് വൈസ് ചാന്‍സലറുടെ ചേംബറിലാണ് വ്യാാഴാഴ്ച നാലു മണിക്കുറോളം കുടിവെള്ളംപോലും നല്‍കാതെ ഇരുവരെയും പൂട്ടിയിട്ടത്.
ഇതേസമയം സിന്‍ഡിക്കറ്റ് യോഗഹാള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കുസോ) നേതൃത്വത്തില്‍ ഉപരോധിച്ചു. രാവിലെ നിശ്ചയിച്ച സിന്‍ഡിക്കറ്റ് യോഗം തടയാനാണ് കെഎസ്യുക്കാര്‍ വിസിയെ ബന്ദിയാക്കിയതും കുസോ പ്രവര്‍ത്തകര്‍ യോഗഹാള്‍ ഉപരോധിച്ചതും. ഒരുമണിയോടെ ബലംപ്രയോഗിച്ചാണ് വിസിയുടെ ചേംബറിന്റെ വാതില്‍ തുറന്നത്. തുടര്‍ന്ന് സിന്‍ഡിക്കറ്റ് അംഗം ജെയിംസ് മാത്യു കെഎസ്യു നേതാക്കളുമായി സംസാരിച്ച് സമരം അവസാനിപ്പിക്കാന്‍ ധാരണയിലായി. ഇതിനുശേഷം സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നു. സര്‍വകലാശാലയില്‍ ഒഴിവുള്ള 30 അധ്യാപക തസ്തികയിലെ നിയമനത്തിന് സിന്‍ഡിക്കറ്റ് അംഗികാരം നല്‍കരുത് എന്നായിരുന്നു ആവശ്യം.
deshabhimani 200511
യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ദിവസംതന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തമ്മില്‍ത്തല്ല്. സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലിയാണ് പൊലീസുകാരനും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ബുധനാഴ്ച രാത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഏറ്റുമുട്ടിയത്. അടിപിടിയെക്കുറിച്ച് ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ReplyDelete