മന്ത്രിമാര്‍ ചുമതലയേറ്റു: സ്പീക്കറായില്ല
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍നിന്നും ആര്യാടന്‍ മുഹമ്മദ്, കെ ബാബു,അടൂര്‍പ്രകാശ്,എ പി അനില്‍കുമാര്‍ , സി എന്‍ ബാലകൃഷ്ണന്‍ ,കെസി ജോസഫ്, വി എസ് ശിവകുമാര്‍ ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , പി കെ ജയലക്ഷ്മി, എന്നിവരും മുസ്ലിം ലീഗില്‍ നിന്നും പികെ അബ്ദുറബ്ബ്, എം കെ മുനീര്‍ , വി കെ ഇബ്രാഹിം കുഞ്ഞ്,മാണിഗ്രൂപ്പിലെ പി ജെ ജോസഫ് എന്നിവരാണ് അധികാരമേറ്റത്.ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയുക്തഎംഎല്‍എമാരും സാമൂഹ്യ-സാംസ്കാരികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.ഇതോടെ യുഡിഎഫിന്റെ ഇരുപതുമന്ത്രിമാര്‍ ചുമതലയേറ്റു. സ്പീക്കര്‍ , ഡെപ്യൂട്ടിസ്പീക്കര്‍ ,പാര്‍ലമെന്ററികാര്യമന്ത്രി തുടങ്ങിയവരുടെ കാര്യത്തില്‍ തീരുമാനമായില്ല.
സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് മുരളിയുടെ ആദ്യവെടി
കോഴിക്കോട്: മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ യുഡിഎഫ് സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. തിങ്കളാഴ്ച കോഴിക്കോട്ടെത്തിയ മുരളിക്ക് അനുയായികള്‍ സ്വീകരണം നല്‍കി. തന്റെ മന്ത്രിസ്ഥാനം ആരാണ് തട്ടിക്കളഞ്ഞതെന്നറിയില്ലെന്ന് മുരളി പറഞ്ഞു. പട്ടികയില്‍ നിന്നും തന്റെ പേര് നീക്കിയതായി വാര്‍ത്തകളില്‍ നിന്നറിഞ്ഞു.വൈകിട്ട് നടക്കുന്നമന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് കോണ്‍ഗ്രസില്‍ നിന്നോ യുഡിഎഫില്‍ നിന്നോ ആരും ഒന്നും അറിയിച്ചില്ല.ക്ഷണിച്ചുമില്ല. യുഡിഎഫിന്റെ 72 എംഎല്‍എമാരില്‍ ഒരാളായ തനിക്ക് ഇതെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ട്. കഴിഞ്ഞ രാത്രി വരെ കാത്തിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതുകൊണ്ട് കുടുംബത്തോടൊപ്പം ചിലവഴിക്കാനായി കോഴിക്കോട്ടേക്ക് തിരിച്ചതാണ്. കെ കരുണാകരനെ എല്ലാവരും മറന്നു. കരുണാകരന്റെ ചിത്രമെടുത്ത് ഓടയിലെറിഞ്ഞവരെപ്പോലും മന്ത്രിയാക്കി.ആരാണ് മന്ത്രിമാരെന്നോ ആരും പറഞ്ഞിട്ടില്ല.തന്റെ മന്ത്രിസ്ഥാനം എന്‍എസ്എസ് ഇടപെട്ടു തടഞ്ഞതായി കരുതുന്നില്ലെന്നും മുരളി പറഞ്ഞു.
മന്ത്രിമാരുടെ തെരഞ്ഞെടുപ്പിനൊപ്പം കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇതോടെ പുതിയ ദിശയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അസംതൃപ്തരുടെ നിരയിലേക്ക് കൂടുതല്‍ പേര്‍ വന്നേക്കാം. മന്ത്രിമാരെക്കുറിച്ച് വിഎം സുധീരനും കഴിഞ്ഞദിവസം അഭിപ്രായപ്രകടനം നടത്തി. ആഭ്യന്തരമന്ത്രിയാക്കാത്തതില്‍ പരിഭവിച്ച് മൗനം പാലിച്ചിരിക്കുന്ന ചെന്നിത്തലയുടെ മൗനാനുവാദത്തോടെയാണ് മുരളിയുടെ ആദ്യപ്രതികരണമെന്നും കരുതുന്നു. ലീഗിന് അഞ്ച് മന്ത്രിമാരുടെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് നേരത്തെ തീരുമാനിച്ച കാര്യമാണ്. സംശയമുള്ളവര്‍ യുഡിഎഫ് കണ്‍വീനറോട് ചോദിക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു
deshabhimani news
മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ യുഡിഎഫ് സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. തിങ്കളാഴ്ച കോഴിക്കോട്ടെത്തിയ മുരളിക്ക് അനുയായികള്‍ സ്വീകരണം നല്‍കി. തന്റെ മന്ത്രിസ്ഥാനം ആരാണ് തട്ടിക്കളഞ്ഞതെന്നറിയില്ലെന്ന് മുരളി പറഞ്ഞു. പട്ടികയില്‍ നിന്നും തന്റെ പേര് നീക്കിയതായി വാര്‍ത്തകളില്‍ നിന്നറിഞ്ഞു.വൈകിട്ട് നടക്കുന്നമന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് കോണ്‍ഗ്രസില്‍ നിന്നോ യുഡിഎഫില്‍ നിന്നോ ആരും ഒന്നും അറിയിച്ചില്ല.ക്ഷണിച്ചുമില്ല. യുഡിഎഫിന്റെ 72 എംഎല്‍എമാരില്‍ ഒരാളായ തനിക്ക് ഇതെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ട്. കഴിഞ്ഞ രാത്രി വരെ കാത്തിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതുകൊണ്ട് കുടുംബത്തോടൊപ്പം ചിലവഴിക്കാനായി കോഴിക്കോട്ടേക്ക് തിരിച്ചതാണ്. കെ കരുണാകരനെ എല്ലാവരും മറന്നു. കരുണാകരന്റെ ചിത്രമെടുത്ത് ഓടയിലെറിഞ്ഞവരെപ്പോലും മന്ത്രിയാക്കി.ആരാണ് മന്ത്രിമാരെന്നോ ആരും പറഞ്ഞിട്ടില്ല.തന്റെ മന്ത്രിസ്ഥാനം എന്‍എസ്എസ് ഇടപെട്ടു തടഞ്ഞതായി കരുതുന്നില്ലെന്നും മുരളി പറഞ്ഞു.
ReplyDelete