Sunday, May 8, 2011

സപ്ലൈകോയ്ക്ക് റെക്കോഡ് നേട്ടം

2010-2011 വര്‍ഷത്തില്‍ സപ്ലൈകോ റെക്കോഡ് പ്രവര്‍ത്തനനേട്ടം കൈവരിച്ചതായി സപ്ലൈകോ അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം പ്രവര്‍ത്തനലാഭം 27 കോടിയാണെന്ന് താല്‍ക്കാലിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 25 കോടി രൂപയ്ക്ക് തുല്യമായ ആനുകൂല്യം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 400 ,േകാടി രൂപയ്ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. 2010-11 വര്‍ഷത്തില്‍ വിറ്റുവരവ് 2328 കോടി രൂപയായി വര്‍ധിച്ചു. നേരത്തെ 14 ശതമാനമായിരുന്ന വിപണി വിഹിതം ഇപ്പോള്‍ 30 ശതമാനത്തിനു മുകളിലായിട്ടുണ്ട്.

നൂതനമായ ധനകാര്യ മാനേജ്‌മെന്റാണ് നേട്ടങ്ങള്‍ക്കു പിന്നിലെന്ന് സപ്ലൈകോ മാര്‍ക്കറ്റിംഗ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. വിവിധയിനങ്ങളിലായി 150 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കാനും സപ്ലൈകോയ്ക്ക് കഴിഞ്ഞു.

വില്‍പനശാലകളില്‍ വില്‍പന നടത്തുന്ന ഓരോ ഇനത്തിന്റെയും ആവശ്യകത സ്വയം തിട്ടപ്പെടുത്തുന്ന ഇന്‍വെന്ററി മാനേജ്‌മെന്റ് സംവിധാനവും സപ്ലൈകോയുടെ ലാഭക്ഷമതയ്ക്ക് കാരണമായതായി മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.

ഇ-പര്‍ച്ചേസിംഗ് സംവിധാനം ശാസ്ത്രീയ വിലനിര്‍ണയം, ഗുണനിലവാരമുറപ്പാക്കിയ ഉത്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കളില്‍ വിശ്വാസം വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മലയോര-തീരദേശ, ആദിവാസി മേഖലകളില്‍ ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 17 സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളാണുള്ളത്.

ജനയുഗം 080511

1 comment:

  1. 2010-2011 വര്‍ഷത്തില്‍ സപ്ലൈകോ റെക്കോഡ് പ്രവര്‍ത്തനനേട്ടം കൈവരിച്ചതായി സപ്ലൈകോ അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം പ്രവര്‍ത്തനലാഭം 27 കോടിയാണെന്ന് താല്‍ക്കാലിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 25 കോടി രൂപയ്ക്ക് തുല്യമായ ആനുകൂല്യം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 400 ,േകാടി രൂപയ്ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. 2010-11 വര്‍ഷത്തില്‍ വിറ്റുവരവ് 2328 കോടി രൂപയായി വര്‍ധിച്ചു. നേരത്തെ 14 ശതമാനമായിരുന്ന വിപണി വിഹിതം ഇപ്പോള്‍ 30 ശതമാനത്തിനു മുകളിലായിട്ടുണ്ട്.

    ReplyDelete