ഗുവഹട്ടി: അസമില്‍ തൂക്കുസഭയെന്ന പ്രവചനം തെറ്റിച്ച് കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടി. 126ല്‍ 78 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് മൂന്നാംവട്ടവും അധികാരത്തിലെത്തിയത്. മുഖ്യപ്രതിപക്ഷമായ അസം ഗണപരിഷത്തിന്റെ തകര്‍ച്ചയും ഉള്‍ഫ ഭീകരരുമായി ആരംഭിച്ച സമാധാനചര്ച്ചയുമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണംചെയ്തത്. കോണ്‍ഗ്രസ് ഭരണം അവസാനിച്ചാല്‍ ഉള്‍ഫയുമായുള്ള ചര്‍ച്ചകളില്‍നിന്ന് കേന്ദ്രം പിന്തിരിയുമോയെന്ന ജനങ്ങളുടെ ആശങ്ക വോട്ടില്‍ പ്രതിഫലിച്ചു. സുഗന്ധദ്രവ്യ വ്യവസായി ബദറുദീന്‍ അജ്മല്‍ നേതൃത്വം നല്കുന്ന ആള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്17 സീറ്റുമായി രണ്ടാംകക്ഷിയായി. 2006ലെ തെരഞ്ഞെടുപ്പില്‍ പത്തുസീറ്റു മാത്രമുണ്ടായിരുന്ന എഐയുഡിഎഫ് അപ്രതീക്ഷിത പ്രകടനത്തോടെ അസമിലെ പ്രധാന രാഷ്ട്രീയ പാര്ടികളിലൊന്നാവുകയാണ്. കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റ് നേടി. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തിതബോര് മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയിച്ചു.
പ്രധാന പ്രതിപക്ഷ പാര്‍ടികളായ അസം ഗണപരിഷത്തും ബിജെപിയും ദയനീയമായി തകര്‍ന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ പത്തുസീറ്റുണ്ടായിരുന്ന ബിജെപി അഞ്ച് സീറ്റിലൊതുങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ദത്തയടക്കം പ്രമുഖരെല്ലാം തോറ്റു. എജിപിയുടെ അവസ്ഥയും സമാനമാണ്. കഴിഞ്ഞ നിയമസഭയില്‍ 24 സീറ്റുണ്ടായിരുന്ന എജിപിയുടെ പതിനൊന്നിലേക്ക് ചുരുങ്ങി. എജിപി പ്രസിഡന്റ് ചന്ദ്രമോഹന് പട്വാരിയും മുന്‍ പ്രസിഡന്റ് ബൃന്ദാവന്‍ ഗോസ്വാമിയും തോറ്റു. രണ്ട് സീറ്റില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മൊഹന്ത സമാഗുയില് തോറ്റപ്പോള്‍ ബരംപുരില് ജയിച്ചു. നേരത്തെ ബിജെപി കൂട്ടുകെട്ട് സൃഷ്ടിച്ച വോട്ടുചോര്‍ച്ച ഇപ്പോഴും എജിപിയെ വേട്ടയാടുകയാണ്.
ദേശാഭിമാനി 140511
അസമില്‍ തൂക്കുസഭയെന്ന പ്രവചനം തെറ്റിച്ച് കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടി. 126ല്‍ 78 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് മൂന്നാംവട്ടവും അധികാരത്തിലെത്തിയത്. മുഖ്യപ്രതിപക്ഷമായ അസം ഗണപരിഷത്തിന്റെ തകര്‍ച്ചയും ഉള്‍ഫ ഭീകരരുമായി ആരംഭിച്ച സമാധാനചര്ച്ചയുമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണംചെയ്തത്. കോണ്‍ഗ്രസ് ഭരണം അവസാനിച്ചാല്‍ ഉള്‍ഫയുമായുള്ള ചര്‍ച്ചകളില്‍നിന്ന് കേന്ദ്രം പിന്തിരിയുമോയെന്ന ജനങ്ങളുടെ ആശങ്ക വോട്ടില്‍ പ്രതിഫലിച്ചു. സുഗന്ധദ്രവ്യ വ്യവസായി ബദറുദീന്‍ അജ്മല്‍ നേതൃത്വം നല്കുന്ന ആള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്17 സീറ്റുമായി രണ്ടാംകക്ഷിയായി. 2006ലെ തെരഞ്ഞെടുപ്പില്‍ പത്തുസീറ്റു മാത്രമുണ്ടായിരുന്ന എഐയുഡിഎഫ് അപ്രതീക്ഷിത പ്രകടനത്തോടെ അസമിലെ പ്രധാന രാഷ്ട്രീയ പാര്ടികളിലൊന്നാവുകയാണ്. കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റ് നേടി. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തിതബോര് മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയിച്ചു.
ReplyDelete