നഗരങ്ങളിലെ ശരാശരി വരുമാനക്കാരായ ജീവനക്കാരുടെ സമ്പാദ്യനിരക്കില്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി വ്യവസായികളുടെ സംഘടനയായ അസോച്ചോം നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വിദ്യാഭ്യാസ-പാര്‍പ്പിട ചെലവിലുണ്ടായ വര്‍ധനവുമാണ് ജീവനക്കാരുടെ സമ്പാദ്യം കുറയാന്‍ ഇടയാക്കിയത്. വലിയ നഗരങ്ങളിലെ ശരാശരി ജീവനക്കാരുടെ സമ്പാദ്യനിരക്കില്‍ 45 ശതമാനത്തിന്റെ ഇടിവു വന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. ജീവിതനിലവാരം താഴോട്ടുപോവുകയാണെന്നും സാമ്പത്തികമായി പിന്നണിയിലേയ്ക്ക് തള്ളപ്പെടുകയാണെന്നുമാണ് ഭൂരിപക്ഷം ജീവനക്കാരും അഭിപ്രായപ്പെട്ടത്. ''നാണയപ്പെരുപ്പം മൂലം ഇടത്തരക്കാര്‍ ഇത്രമാത്രം ദുരിതമനുഭവിക്കുന്നുണ്ടെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പാവപ്പെട്ടവരുടെ സ്ഥിതി എന്താണ്'' എന്നാണ് അസോച്ചോമിനുവേണ്ടി സര്‍വേ നടത്തിയ സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ചോദിക്കുന്നത്. വന്‍കിട നഗരങ്ങളിലെ അയ്യായിരത്തില്‍പ്പരം ജീവനക്കാരെ നേരില്‍ കണ്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫൗണ്ടേഷന്‍ ഇടത്തരക്കാരുടെ സമ്പാദ്യനിരക്കില്‍ വലിയ ഇടിവുവന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ ഇടത്തരം ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. അതെസമയം ജീവിത ചെലവിലുണ്ടായ വര്‍ധന 35 ശതമാനത്തിലധികമാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, ചാണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 55 ശതമാനവും 29 വയസ്സില്‍ താഴെയുള്ളവരാണ്. 26 ശതമാനംപേര്‍ 30 നും 39 നും ഇടയില്‍ പ്രായമുള്ളവരും. ഐ ടി, എന്‍ജിനീയറിങ്, ടെലികോം തുടങ്ങി 18 മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് അഭിപ്രായം തേടിയത്. 58 ശതമാനം പേര്‍ വെളിപ്പെടുത്തിയത് ഭക്ഷണത്തില്‍ മുട്ടയുടെയും പ്രോട്ടീന്‍ കൂടുതല്‍ ലഭിക്കുന്ന മറ്റു സാധനങ്ങളുടെയും തോത് ഗണ്യമായി കുറയ്ക്കുകയും ചെലവു കുറഞ്ഞ ഭക്ഷണസാധനങ്ങളിലേക്ക് മാറുകയും ചെയ്തുവെന്നാണ്. വസ്ത്രത്തിനു ചെലവഴിക്കുന്ന തുകയിലും വെട്ടിക്കുറവു വരുത്തിയിട്ടുണ്ട്. ഇതെല്ലാമായിട്ടും മിച്ചംപിടിക്കാന്‍ കഴിയുന്നില്ല. 40000 രൂപ പ്രതിമാസ ശമ്പളം ലഭിക്കുന്ന ഒരു ജീവനക്കാരന് ഹൗസിംഗ് ലോണിനും വാടകയ്ക്കുമായി എണ്ണായിരം രൂപവരെ ചിലവഴിക്കേണ്ടിവരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഏഴായിരത്തിലധികം രൂപ ചെലവുവരുന്നു. കാറോ, സ്‌കൂട്ടറോ വാങ്ങുന്നതിനു എടുത്ത വായ്പയുടെ ഗഡു അടയ്ക്കാന്‍ അയ്യായിരം രൂപ വേണ്ടിവരും. ചികിത്സയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവു കൂടി കഴിഞ്ഞാല്‍ മിച്ചംപിടിക്കാന്‍ അധികമൊന്നും കാണില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ക്ക് പലിശനിരക്കിലെ വര്‍ധനവും ബാധ്യതയായിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയമായി ഒരു ശരാശരി ജീവനക്കാരന്‍ മൂവായിരം രൂപവരെ അടയ്‌ക്കേണ്ടിവരുന്നുണ്ട്. മറ്റ് ചെലവുകള്‍ വെട്ടിക്കുറച്ചും ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ചവരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും കടം വാങ്ങിയാണ് പലരും പ്രീമിയം അടയ്ക്കുന്നത്.
ജനയുഗം 220511

ReplyDelete