കാസര്‍കോട്: വീടുകളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നടക്കുന്ന സ്ത്രീ പീഡനം പുറംലോകം അറിയുന്നില്ലെന്ന് സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഗിരിജാ സുരേന്ദ്രന് പറഞ്ഞു. ഗാര്‍ഹിക പീഡന നിയമങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .
വീടുകളിലെ പീഡനങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്കോ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കോ കഴിയുന്നില്ല. സ്ത്രീകള്‍ സാമ്പത്തിക, വൈകാരിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയിലെ 37 ശതമാനം സ്ത്രീകളും പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. യഥാര്‍ഥ കണക്ക് ഇതിലും ഭീകരമാണ്. ഗാര്‍ഹിക പീഡനത്തിന് പുറമെ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലും യാത്രക്കിടയിലും പീഡിപ്പിക്കപ്പെടുന്നു. പുരുഷന്മാരുടെ മദ്യാസക്തിയാണ് ഇതിന് കാരണം. സ്ത്രീധന നിരോധ നിയമം കടലാസ് നിയമമായി മാറി. സ്ത്രീധനം കൊടുക്കുന്നതും സ്വീകരിക്കുന്നതും കുറ്റമാണ്. വാദിയും പ്രതിയും പ്രതിയാകുന്ന ഈ നിയമം നടപ്പാക്കാത്തതിനാല്‍ സമൂഹത്തില്‍ സ്ത്രീധനം കൊടുക്കലും വാങ്ങലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കോടതി നിയമങ്ങളും നടപടികളും സ്ത്രീകള്‍ക്ക് ഗുണകരമാവുന്നില്ല. ജയവും തോല്‍വിയുമാണ് കോടതി വിധികള്‍ പ്രഖ്യാപിക്കുന്നത്. കോടതികള്‍ കുറ്റക്കാരെ ശിക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ച ഇരകളെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാവുന്നില്ല.
പീഡനങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കാനാണ് ഗാര്‍ഹിക പീഡന വിരുദ്ധ നിയമം കൊണ്ടുവന്നത്. കുടുംബ ബന്ധം തകരാതെ സ്ത്രീകള്‍ക്കെതിരായ പീഡനം തടയാനാണ് ഈ നിയമം ലക്ഷ്യമിട്ടത്. ഇതിനായി കുടുംബ കൗണ്‍സലര്‍മാരെയും ലീഗല്‍ കൗണ്‍സലര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കൗണ്‍സലര്‍മാരുടെ സഹായം തേടാനായി സംസ്ഥാനത്ത് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 79 സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടുംബത്തില്‍ സ്ത്രീയുടെ സുരക്ഷിതത്വത്തിനും അവളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനുള്ള നിയമമാണ് ഗാര്‍ഹിക പീഡന വിരുദ്ധ നിയമം. പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കാത്തവര്‍ , പീഡനങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ ഇഷ്ടപ്പെടാത്തവര്‍ , കോടതിയിലോ പൊലീസിലോ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ എന്നിവര്‍ക്ക് ഈ നിയമം അനുസരിച്ച് സ്ഥാപിച്ച സര്‍വീസ് പ്രൊവൈഡിങ് സെന്ററിലെ കൗണ്‍സലറെ കണ്ട് പ്രശ്നം പരിഹരിക്കാം.
മംഗളാദേവി അധ്യക്ഷയായി. എഡിഎം പി കെ സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തി. എസ് ശ്രീകുമാര്‍ , ആര് സുധാകുമാര്‍ , പി സുലജ, പി ഭാനുമതി തുടങ്ങിയവര്‍ സംസാരിച്ചു. പി ഇളങ്കോ സ്വാഗതവും എന്‍ പ്രശാന്തി നന്ദിയും പറഞ്ഞു.
deshabhimani 100511
വീടുകളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നടക്കുന്ന സ്ത്രീ പീഡനം പുറംലോകം അറിയുന്നില്ലെന്ന് സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഗിരിജാ സുരേന്ദ്രന് പറഞ്ഞു. ഗാര്‍ഹിക പീഡന നിയമങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .
ReplyDelete