പിച്ചവെക്കും മുന്‍പേ യുഡിഎഫ് മന്ത്രിസഭക്കെതിരെ പ്രസ്താവനകളുമായി നേതാക്കള്‍ .പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിച്ച വിഡി സതീശനെപ്പോലെയുള്ളവര്‍ പുതിയ മന്ത്രിസഭയില്‍ നിന്നും ഒഴിവായതിനെക്കുറിച്ച് എത്രആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് വിഎം സുധീരന് പരസ്യമായി പറഞ്ഞു. സതീശനെപ്പോലെയുള്ളവര്‍ മന്ത്രിയായിരുന്നെങ്കിലെന്ന് കേരളത്തിലെ ഒരുപാട്പേര്ക്കൊപ്പം താനും ആഗ്രഹിച്ചു.പരാതികള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പറയണമെന്ന് സുധീരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ മഷിയുണങ്ങും മുന്‍പാണ് പൊതുവേദിയിലെ ഈ അതൃപ്തിപ്രകടനം.
മുരളിയെ മന്ത്രിയാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന് പറഞ്ഞു. സ്പീക്കറാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്ന മാണിഗ്രൂപ്പിലെ പിസി ജോര്‍ജ് ജോസഫിനെതിരെ ഒളിയമ്പുകള്‍ പുറത്തെടുത്തു.ഡപ്യൂട്ടിസ്പീക്കറാവുന്നതിലും ഭേദം മരിക്കുന്നതാണ്. ജോസഫിനെതിരെ പലതരം കേസുകളുണ്ട്. അത് കുത്തിപ്പൊക്കലല്ല തന്റെജോലി. ജോസഫിനെതിരായ കേസുകള്‍ക്ക് പിന്നില്‍ താനാണെന്നുള്ള അനുയായികളുടെ ആരോപണം അദ്ദേഹത്തിന്റെ കഷ്ടകാലത്തിന്റെ സൂചനയാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. മന്ത്രിയാക്കാത്തതിന്റെ ദു:ഖവുമായി കഴിയുന്ന വി ഡി സതീശന്റെ രോഷവും പുറത്തുവന്നു. മന്ത്രിസ്ഥാനത്തുനിന്നും തെറിപ്പിച്ചതിനു പിന്നില്‍ ലോട്ടറിമാഫിയയാണെന്ന് ആരോപണമുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലോട്ടറിമാഫിയക്കാര്ക്ക് എവിടെയും ആള്ക്കാരുണ്ടെന്നായിരുന്നു സതീശന്റെ മറുപടി.ആരോപണം നിഷേധിച്ചില്ല.കഴിഞ്ഞ ദിവസം മുരളീധരന് കോഴിക്കോട്ട് നടത്തിയ പ്രസ്താവനക്ക് മറുപടിയില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
deshabhimani 240511

ReplyDelete