ദേശീയ പുരസ്കാരത്തിനുപിന്നാലെ കഴിഞ്ഞവര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും സലിം അഹമ്മദ് സംവിധാനംചെയ്ത ആദാമിന്റെ മകന്‍ അബുവിന്. ഈ ചിത്രത്തില്‍ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാര്‍തന്നെ മികച്ച നടന്‍ . കമലിന്റെ "ഗദ്ദാമ"യിലെ അഭിനയത്തിന് കാവ്യ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഇലക്ട്ര സംവിധാനംചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . മികച്ച രണ്ടാമത്തെ കഥാചിത്രം ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ്. ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബിയിലെ അഭിനയത്തിന് ബിജു മേനോനെ മികച്ച രണ്ടാമത്തെ നടനായും കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്ത മോഹന്‍ദാസിനെ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുത്തു. കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത "പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്" ആണ്. നവാഗതസംവിധായകനുള്ള അവാര്‍ഡ് "ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി" സംവിധാനം ചെയ്ത മോഹന്‍ രാഘവന്. ചിത്രസൂത്രത്തിന്റെ സംവിധായകന്‍ വിപിന്‍ വിജയ് പ്രത്യേക ജൂറി അവാര്‍ഡ് നേടി. ആത്മകഥയുടെ സംവിധായകന്‍ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസല്‍ വിജയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. ജൂറി ചെയര്‍മാന്‍ ബുദ്ധദേബ് ദാസ് ഗുപ്തയുടെയും ജൂറി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ മന്ത്രി കെ ബി ഗണേഷ്കുമാറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മറ്റ് അവാര്‍ഡുകള്‍ : ഹാസ്യനടന്‍ - സുരാജ് വെഞ്ഞാറമൂട് (ഒരുനാള്‍ വരും), ബാലതാരം- കൃഷ്ണ പത്മകുമാര്‍ (ജാനകി), കഥാകൃത്ത്- മോഹന്‍ ശര്‍മ (ഗ്രാമം), ഛായാഗ്രാഹണം രണ്ടുപേര്‍ക്കാണ്- ഷഹനാദ് ജലാല്‍ (ചിത്രസൂത്രം), എം ജെ രാധാകൃഷ്ണന്‍ (വീട്ടിലേക്കുള്ള വഴി), തിരക്കഥാകൃത്ത്- സലിം അഹമ്മദ് (ആദാമിന്റെ മകന്‍ അബു), ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (സദ്ഗമയ- ഒരു പൂവിനിയും വിടരും...), സംഗീതസംവിധായകന്‍ - എം ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം- ചിത്രശലഭമേ...), സംഗീതസംവിധായകന്‍ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകന്‍ അബു), പിന്നണി ഗായകന്‍ - ഹരിഹരന്‍ (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാന്‍ മാത്രം...) പിന്നണിഗായിക- രാജലക്ഷ്മി (ജനകന്‍ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...), ക്ലാസിക്കല്‍ ഗാനം- ഡോ. ബാലമുരളീകൃഷ്ണ (ഗ്രാമം, ഇയര്‍ കൈ അന്നൈയില്‍ ...), ചിത്രസംയോജനം- സോഭിന്‍ കെ സോമന്‍ (പകര്‍ന്നാട്ടം), കലാസംവിധായകന്‍ - കെ കൃഷ്ണന്‍കുട്ടി (യുഗപുരുഷന്‍), ശബ്ദലേഖകന്‍ - ശുഭദീപ് സെന്‍ഗുപ്ത, അജിത് എം ജോര്‍ജ് (ചിത്രസൂത്രം), മികച്ച പ്രോസസിങ് ലബോറട്ടറി- പ്രസാദ് കളര്‍ലാബ് (വീട്ടിലേക്കുള്ള വഴി), മേക്കപ്പ്മാന്‍ - പട്ടണം റഷീദ് (യുഗപുരുഷന്‍), വസ്ത്രാലങ്കാരം- എസ് ബി സതീശന്‍ (യുഗപുരുഷന്‍ , മകരമഞ്ഞ്), ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- റിസബാവ (കര്‍മയോഗി), പ്രവീണ (ഇലക്ട്ര), കോറിയോഗ്രാഫര്‍ - മധു ഗോപിനാഥ്, സജീവ് വക്കം (മകരമഞ്ഞ്), ഡോക്യുമെന്ററി- മീനാദാസ് നാരായണന്റെ മേക്കിങ് ഓഫ് എ മാസ്ട്രോ, സിനിമാഗ്രന്ഥം- ജോസ് കെ മാനുവല്‍ (തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും) പി എസ് രാധാകൃഷ്ണന്‍ (ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍), സിനിമാലേഖനം- എന്‍ വി സുജിത്കുമാര്‍ (നൊസ്റ്റാള്‍ജിയ നിര്‍മിക്കപ്പെടുന്നത്), ഡോ. ബിജു (കൊല്ലരുത് സംവിധായകരെ). കൂടുതല്‍ ചിത്രവും വാര്‍ത്തയും പേജ് 5
deshabhimani 230511
ദേശീയ പുരസ്കാരത്തിനുപിന്നാലെ കഴിഞ്ഞവര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും സലിം അഹമ്മദ് സംവിധാനംചെയ്ത ആദാമിന്റെ മകന്‍ അബുവിന്. ഈ ചിത്രത്തില്‍ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാര്‍തന്നെ മികച്ച നടന്‍ . കമലിന്റെ "ഗദ്ദാമ"യിലെ അഭിനയത്തിന് കാവ്യ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഇലക്ട്ര സംവിധാനംചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ .
ReplyDelete