Saturday, September 22, 2012

പ്രധാനമന്ത്രിക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധം


പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഷര്‍ട്ടൂരി അഭിഭാഷകന്റെ പ്രതിഷേധം. ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സമ്മേളന പ്രതിനിധിയായി ബീഹാറില്‍ നിന്നെത്തിയ സുമന്‍കുമാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച രാജ്യാന്തര സെമിനാറില്‍ അവലോകന പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

മന്‍മോഹന്‍സിങ്ങ് പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ സുമന്‍ കുമാര്‍ മേശപ്പുറത്തു കയറി നിന്ന് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ക്കെതിരെയായിരുന്നു മുദ്രാവാക്യം. സമ്മേളനവേദിയില്‍ നിന്നും പ്രധാനമന്ത്രി പുറത്തുപോകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സുരക്ഷാഭടന്‍മാര്‍ ഉടന്‍ തന്നെ സുമനെ പുറത്തേക്ക് കൊണ്ടു പോയി. തെരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. സബ്സിഡികള്‍ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക പരിഷ്കരണങ്ങള്‍ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ പ്രസംഗമാണ് രാജ്യാന്തരസമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ അഭിഭാഷകനെ പ്രേരിപ്പിച്ചത്. പ്രതിഷേധിച്ച സുമനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചടങ്ങിലെ പ്രസംഗത്തിലും പ്രസംഗത്തിലും സാമ്പത്തിക നയങ്ങളെ പ്രധാനമന്ത്രി ന്യായീകരിച്ചു.

deshabhimani news

1 comment:

  1. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഷര്‍ട്ടൂരി അഭിഭാഷകന്റെ പ്രതിഷേധം. ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സമ്മേളന പ്രതിനിധിയായി ബീഹാറില്‍ നിന്നെത്തിയ സുമന്‍കുമാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച രാജ്യാന്തര സെമിനാറില്‍ അവലോകന പ്രസംഗം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

    ReplyDelete