Saturday, September 22, 2012

ഇന്ധനം നിറച്ചുതുടങ്ങി: തൂത്തുക്കുടിയില്‍ ഉപരോധം


കൂടംകുളം ആണവ നിലയത്തിലെ ആദ്യ റിയാക്ടറില്‍ ഇന്ധനം നിറച്ചുതുടങ്ങി. ചൊവ്വാഴ്ച ആണവോര്‍ജ നിയന്ത്രണബോര്‍ഡിന്റെ (എഇആര്‍ബി) അനുമതി കിട്ടിയതോടെ സമ്പുഷ്ട യുറേനിയം നിറയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ബോര്‍ഡ് മുന്നോട്ടുവച്ച വ്യവസ്ഥകളെല്ലാം ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പാലിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതേസമയം, കൂടംകുളം ആണവനിലയത്തിന് എതിരെ ആണവനിലയ വിരുദ്ധസമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം തുടരുകയാണ്. സമരത്തിന്റെ ഭാഗമായി ശനിയാഴ്ച തമിഴ് നാട് തീരത്ത് മനുഷ്യചങ്ങല തീര്‍ത്തു. ജലസത്യാഗ്രഹവും നടക്കുന്നു. മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച്  തൂത്തുക്കുടി തുറമുഖം മത്സ്യതൊഴിലാളികള്‍ ഉപരോധിച്ചു. അയ്യായിരത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുന്നു.

163 ബണ്ടിലുകളുള്ള ഇന്ധനം നിറയ്ക്കല്‍ പത്തുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇന്ധനം നിറച്ചശേഷം നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കും. അടുത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരോഘട്ടത്തിലും എഇആര്‍ബിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

deshabhimani news

No comments:

Post a Comment