Wednesday, January 9, 2013

11 മുതല്‍ സമരഭൂമിയില്‍ കുടില്‍കെട്ടും


ആയിരങ്ങളുടെ പിന്തുണയോടെ കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന ഭൂസംരക്ഷണസമരം 11 മുതല്‍ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കും. വെള്ളിയാഴ്ച മുതല്‍ പ്രക്ഷോഭകര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിക്കും. സമരത്തോടുള്ള സംസ്ഥാ സര്‍ക്കാരിന്റെ ിസ്സംഗിലപാടില്‍ പ്രതിഷേധിച്ചാണ് കുടില്‍കെട്ടി സമരം വ്യാപിപ്പിക്കുന്നതെന്ന് സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജും കണ്‍വീര്‍ എ വിജയരാഘവും വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

ഇപ്പോഴുള്ള 14 സമരകേന്ദ്രങ്ങള്‍ക്ക് പുറമെ കൂടുതല്‍ സമരകേന്ദ്രങ്ങളിലേക്ക് 11 മുതല്‍ സമരം വ്യാപിപ്പിക്കും. ഭൂരഹിത ആദിവാസികള്‍, ദളിതര്‍, മറ്റ് ഭൂരഹിതര്‍ തുടങ്ങിയവരാണ് ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടുക. ഇവര്‍ക്ക് സമരവളന്റിയര്‍മാരും ാട്ടുകാരും സംരക്ഷണം ല്‍കും. വളന്റിയര്‍മാരെ അറസ്റ്റുചെയ്താല്‍ ജാമ്യം എടുക്കില്ല. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകും. ഭൂസമരം ഒത്തുതീര്‍ക്കാന്‍ ഇടപെടാത്ത സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ഫ്ളാറ്റ് ലോബിക്കും അുകൂലമായ ഇളവുകള്‍ ല്‍കുന്നത് തുടരുകയാണ്.

പൊക്കാളി പാടങ്ങളും െല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ികത്തി ഭൂമിയുടെ ഘട മാറ്റി വന്‍വിലയ്ക്ക് വില്‍ക്കുന്ന മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു. അതേസമയം തന്നെയാണ് ഭൂമിക്ക് വേണ്ടിയുള്ള ഭൂരഹിതരുടെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്. സമരം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത സര്‍ക്കാര്‍ ിലപാട് ീതിിഷേധമാണ്. ഒരു ലക്ഷം പേര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി വിതരണംചെയ്യുമെന്ന റവ്യൂമന്ത്രിയുടെ പ്രഖ്യാപം തട്ടിപ്പാണ്. അതിന്റെ എത്രയോ ഇരട്ടി ഭൂരഹിതരുടെ കാര്യം എന്താകുമെന്ന് പറയാന്‍ മന്ത്രി തയ്യാറാകുന്നില്ല. എട്ടുദിവസമായി തുടരുന്ന ഭൂസമരത്തില്‍, 14 കേന്ദ്രങ്ങളിലായി 27,200 വളന്റിയര്‍മാരും അവരെ പിന്തുണച്ച് 57,435 പേരും എത്തിയതായി സമരസമിതി തോക്കള്‍ അറിയിച്ചു.

ഭൂസമരം: വാര്‍ത്ത അടിസ്ഥാനരഹിതം

തിരു: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ പദ്ധതിപ്രദേശത്ത് ഭൂസമരം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഭൂസംരക്ഷണ സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജനും കണ്‍വീനര്‍ എ വിജയരാഘവനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃതമായി കൈവശംവച്ച ഭൂമിയിലാണ് എറണാകുളത്ത് സമരം നടത്തുന്നത്. മെഡിസിറ്റിക്കാര്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയതിന് കോടതിയിലെ കേസ് പിന്‍വലിച്ചത് തെളിവാണ്. പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവളപ്രദേശത്ത് ഭൂമിയില്‍ പ്രവേശിച്ച് തങ്ങള്‍ സമരം നടത്തി. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിന് വിതരണംചെയ്യാവുന്നതാണ്. ട്രസ്റ്റുകളുടെയും മറ്റും പേരിലുള്ള പദ്ധതികളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകുമെന്ന് ഇ പി പറഞ്ഞു. ഭൂമിതട്ടിപ്പിന് ഒത്താശചെയ്യാനാണ് ഭൂസമരത്തെ എതിര്‍ക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

മുട്ടുമടക്കാതെ മുന്നോട്ട്

വെഞ്ഞാറമൂട്: അറസ്റ്റുചെയ്യാതെ അവഗണിച്ച് ഭൂസമരത്തെ തളര്‍ത്താമെന്ന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടി; ദിവസം കഴിയുന്തോറും കൂടുതല്‍ പോരാളികളും ഇരട്ടി ജനങ്ങളും ഭൂമിക്കായുള്ള പോരാട്ടത്തില്‍ അണിനിരക്കുന്നു. കിടപ്പാടം കിട്ടാതെ അറുതിയാകാത്ത പ്രക്ഷോഭത്തിന് ചൊവ്വാഴ്ചയും നാടിന്റെ നാനാഭാഗത്തുനിന്ന് സഹായമെത്തി. പത്തുകഴിഞ്ഞാല്‍ നാടാകെ പടരുന്ന സമരത്തിന്റെ ആവേശം ഏറ്റുവാങ്ങാന്‍ കൂടുതല്‍പേരാണ് തുമ്പോട്ടെത്തുന്നത്. മടവൂര്‍ തുമ്പോട് മിച്ചഭൂമിയില്‍ എട്ടാംദിവസം സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെ വത്സലകുമാര്‍ അധ്യക്ഷനായി. ക്യാപ്റ്റന്‍ എകെഎസ് ജില്ലാ സെക്രട്ടറി എം എല്‍ കിഷോറിനെ കാട്ടാക്കട ശശി ഹാരമണിയിച്ചു. കാട്ടാക്കട ഏരിയയിലെ വളന്റിയര്‍മാരാണ് സമരത്തില്‍ അണിനിരന്നത്. മിച്ചഭൂമിയിലെത്തിയ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകള്‍ പ്രകടനം നടത്തി. വൈകിട്ട് സമരത്തിന്റെ സമാപനത്തില്‍ കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷനായി.

സ്ത്രീകള്‍ ഒഴുകിയെത്തുന്നു.. സമരമുഖത്ത്

ആറന്മുള: കയറിക്കിടക്കാനിടമില്ലാത്തവരുടെ നെഞ്ചകം നീറുകയാണ്. നാളെയെക്കുറിച്ചുള്ള ആശങ്ക,കുടുംബത്തിന്റെ സുരക്ഷ... ഈ സമര ഭൂമിയിലേക്ക് വരൂ.... അത്തരക്കാരുടെ ദയനീയത കേള്‍ക്കാം. സര്‍ക്കാരിന്റെ കണക്കില്‍ തന്നെ ഭവനരഹിതര്‍ ലക്ഷങ്ങളാണ്. ആ കണക്കില്‍പ്പെടാതെ പിന്നെയും ലക്ഷോപലക്ഷങ്ങള്‍.കുടികിടപ്പു കിട്ടിയ 10 സെന്റിന്റെ ഓരങ്ങളില്‍ കുടിലുകള്‍ നിറയുന്നു. അവിടെയും ഇടമില്ലാത്ത ലക്ഷം വീട്ടിലേക്കോ അല്ലെങ്കില്‍ വാടക വീട്ടിലേക്കോ ചേക്കേറുന്നു. അവര്‍ക്കെല്ലാം നെടുവീര്‍പ്പിടാനേ കഴിയുന്നുള്ളു. വീടെന്നത് അവര്‍ക്കെല്ലാം സ്വപ്നമായി മാറുന്നു. ഇവിടെ ഭൂമി വില്‍പനച്ചരക്ക് മാത്രമായി കാണുകയും കോടികള്‍ ലാഭം കൊയ്യുന്നതിനുള്ള ഉപകരണമാകുകയും ചെയ്യുമ്പോള്‍ ഭരണക്കാരും ഭൂമാഫിയയുടെ പിണിയാളുകളാകുന്നു. ഇവിടെ ഭൂമിക്കുവേണ്ടിയുള്ള അവകാശ പോരാട്ടമാണ് നടക്കുന്നത്. ഭൂസംരക്ഷണ നിയമം നിലനില്‍ക്കുന്ന നാട്ടില്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടായിരിക്കെ അതു ചെയ്യാത്ത സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനാണ് ഈ സമരം. ഭവനരഹിതരുടെ വേദിയിലെ സ്ത്രീപങ്കാളിത്തം സുരക്ഷയില്ലാത്ത ജീവിതത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ്. എല്ലാ ദുരന്തങ്ങളും കാണേണ്ടി വരുന്നത് അവരായതിനാലാകാം ഭൂസമരത്തിന്റെ മുഖ്യധാരയിലേക്ക് അവര്‍ ഒഴുകിയെത്തുന്നത്. ഏഴാം നാളിലെ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. തങ്കമണി നാണപ്പന്‍, കോമളം അനിരുദ്ധന്‍, ജി സനന്ദനുണ്ണിത്താന്‍, കുഞ്ഞുമോന്‍ എന്നിവരാണ് സമരം നയിച്ചത്. എന്‍ ആര്‍ നാരായണപിള്ള അധ്യക്ഷനായി. കെ എം ഗോപി സ്വാഗതം പറഞ്ഞു. എ പത്മകുമാര്‍, കെ പി ഉദയഭാനു, രാധ രാമചന്ദ്രന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ്, ആര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. െവൈകിട്ട് ആറന്മുളയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രകടനമായി സമരഭൂമിയിലെത്തി വളന്റിയര്‍മാരെ അഭിവാദ്യം ചെയ്തു. ചായയും ലഘുഭക്ഷണവും അവര്‍ വിതരണം ചെയ്തു. ഇ കെ രാജേന്ദ്രന്‍, കെ കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പികെഎസ് ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ കുഞ്ഞുകുഞ്ഞ് നാടന്‍പാട്ട് അവതരിപ്പിച്ചു.

ആവേശഭരിതമാക്കി ചീരമ്മ

മങ്കൊമ്പ്: പ്രായംതളര്‍ത്താത്ത മനസുമായി ചീരമ്മ ഭൂസമരവേദിയില്‍. ചേര്‍ത്തല വയലാര്‍ നികര്‍ത്തില്‍ വീട്ടില്‍ കെ സി ചീരമ്മ പുതുതലമുറയ്ക്ക് പകര്‍ന്നത് സമരാവേശവും. സമരതീച്ചൂളയില്‍ കനല്‍വഴി താണ്ടിയെത്തിയ ചീരമ്മ 19-ാം വയസിലാണ് ആദ്യസമരത്തില്‍ പങ്കെടുക്കുന്നത്. പാര്‍ടിയംഗമായിരുന്ന ഭര്‍ത്താവ് കെ കേശവനാണ് ചീരമ്മയെ പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് നയിച്ചത്. പുന്നപ്ര-വയലാര്‍ സമരം കണ്‍മുന്നില്‍കണ്ട ചീരമ്മ "72ല്‍ ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തു. 16 ദിവസം ജയില്‍വാസം അനുഭവിച്ചു. 1970ല്‍ മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തു. 28 ദിവസം ആലപ്പുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. പിന്നീട് 16 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയംഗമായി. ഇപ്പോള്‍ വയലാര്‍ രക്തസാക്ഷി മണ്ഡപം ബ്രാഞ്ച് അംഗമാണ്. കയര്‍തൊഴിലാളിയായിരുന്ന ചീരമ്മയ്ക്ക് അഞ്ച് മക്കളുണ്ട്. എല്ലാവരും പാര്‍ടിയംഗങ്ങളാണ്. മഹിളാ അസോസിയേഷന്‍, കെഎസ്കെടിയു എന്നിവയുടെ സജീവപ്രവര്‍ത്തകയായിരുന്ന ഇവര്‍ കൊയ്ത്തുപാട്ട്, നാടന്‍പാട്ടുകളും പാടും. പുന്നപ്ര-വയലാര്‍ സമരകാലത്ത് വാരിക്കുന്തം ഉണ്ടാക്കിയതും ഇവരുടെ വീട്ടിലാണ്. വീടിനുമുന്നിലെ കായലില്‍ ബോട്ടില്‍ പട്ടാളം വന്നിറങ്ങിയതുമെല്ലാം ചീരമ്മ പറയുമ്പോള്‍ മുഖത്ത് ഇപ്പോഴും ആ പഴയ 19കാരിയുടെ സമരാവേശം. പ്രായം കൂടുതലായി. സമരത്തിനുപോകേണ്ട എന്നുള്ള മറ്റ് സഖാക്കളുടെ ഉപദേശം വകവയ്ക്കാതെയാണ് 80 വയസില്‍ ചീരമ്മ കൈനകരിയില്‍ ഭൂസമരത്തിനെത്തിയത്. വിപ്ലവഗാനം പാടിയും നാടന്‍പാട്ടുപാടിയും സമരസഖാക്കളുടെ ആവേശം ചീരമ്മ വാനോളമുയര്‍ത്തി.

സമരം കത്തിപ്പടരുന്നു

കുമരകം: കുടികിടപ്പവകാശത്തിനും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുമായി കേരളം കണ്ട ഐതിഹാസിക സമരമുന്നേറ്റത്തിന് മെത്രാന്‍കായലില്‍ പുനര്‍ജ്ജനി. തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് ഒരുതുണ്ട് ഭൂമിയെങ്കിലും സ്വന്തമായി നേടിയെടുക്കാന്‍ കേരളമാകെ കത്തിപ്പടരുന്ന ഭൂസമരത്തിലേക്ക് ജില്ലയൊന്നാകെ പ്രവഹിക്കുകയാണ്. അറിഞ്ഞും കേട്ടും സമരകേന്ദ്രത്തിലേക്ക് എത്തുന്നവരും നിരവധി. ആയിരങ്ങളുടെ കണ്ഠങ്ങള്‍ ഏറ്റുചൊല്ലുന്ന മുദ്രാവാക്യങ്ങളും വിപ്ലവഈണങ്ങളുടെ ഉണര്‍ത്തുപാട്ടും സമരഭൂമിയില്‍ ആവേശത്തിന്റെ കൊടുമുടി തീര്‍ക്കുന്നു. വളണ്ടിയര്‍മാര്‍ ഏറ്റുവിളിക്കുന്ന മുദ്രാഗീതങ്ങളുടെ ഈരടികള്‍ സമരഭൂമിയില്‍നിന്ന് ദിക്കുകളിലേക്ക് പ്രവഹിക്കുന്നു. ഭൂസമരത്തിന്റെ ഏഴാംദിനമായ തിങ്കളാഴ്ച പൂഞ്ഞാര്‍-അയര്‍ക്കുന്നം ഏരിയകളിലെ വളണ്ടിയര്‍മാര്‍ മെത്രാന്‍കായലില്‍ അവകാശം സ്ഥാപിച്ചു. അട്ടിപ്പീടികയില്‍നിന്നായിരുന്നു സമരകേന്ദ്രത്തിലേക്കുള്ള പ്രയാണത്തിന് തുടക്കം. രണ്ട് ഏരിയകളില്‍നിന്നായി അഞ്ഞൂറ് വളണ്ടിയര്‍മാരാണ് എത്തേണ്ടിയിരുന്നതെങ്കിലും ആയിരത്തോളം പേര്‍ മാര്‍ച്ചില്‍ അണിനിരന്നു. സമരത്തിന്റെ ക്യാപ്ടന്‍ ഭൂസംരക്ഷണസമരസമിതി ജില്ലാചെയര്‍മാന്‍ അഡ്വ. വി എന്‍ ശശിധരനെ രക്തഹാരമണിയിച്ച് സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സി ജെ ജോസഫ് കൈമാറിയ പതാക ശശിധരന്‍ കായല്‍ചിറയില്‍ ഉറപ്പിച്ചപ്പോള്‍ "മിച്ചഭൂമി പിടിച്ചെടുക്കും, മെത്രാന്‍കായല്‍ പിടിച്ചെടുക്കും" എന്ന മുദ്രാവാക്യം വളണ്ടിയര്‍മാര്‍ ഉയര്‍ത്തി. യോഗത്തില്‍ പൂഞ്ഞാര്‍ ഏരിയസെക്രട്ടറി ജോയി ജോര്‍ജ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, ക്യാപ്ടന്‍ അഡ്വ. വി എന്‍ ശശിധരന്‍, ഭൂസംരക്ഷണസമരസമിതി ജില്ലാകണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ്, സിഐടിയു ജില്ലാസെക്രട്ടറി ടി ആര്‍ രഘുനാഥന്‍, കെഎസ്കെടിയു ജില്ലാസെക്രട്ടറി പി എം തങ്കപ്പന്‍, ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് രമാമോഹന്‍ എന്നിവര്‍ സംസാരിച്ചു. അയര്‍ക്കുന്നം ഏരിയസെക്രട്ടറി അഡ്വ. കെ എസ് ശശികുമാര്‍ സ്വാഗതം പറഞ്ഞു. സമാപനസമ്മേളനം കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് പി എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു. ഭൂസമരത്തിന്റെ എട്ടാംദിവസമായ ചൊവ്വാഴ്ച തലയോലപ്പറമ്പ് ഏരിയയിലെ വളണ്ടിയര്‍മാര്‍ മെത്രാന്‍കായലില്‍ അവകാശം സ്ഥാപിക്കും. കെഎസ്കെടിയു ജില്ലാജോയിന്റ് സെക്രട്ടറി കെ ജി വിനോദ് നയിക്കുന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും.

സമരഭൂമിയിലേക്ക് ഇന്നും വര്‍ഗീസെത്തുന്നത് പുറമ്പോക്കില്‍നിന്ന്

പറവൂര്‍: കൂത്താട്ടുകുളം ഇലഞ്ഞി നേക്കണ്ണായില്‍ എം പി വര്‍ഗീസ് (76) കാട്ടുപാടം മിച്ചഭൂമിസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിച്ച് ജയില്‍വാസം അനുഷ്ഠിച്ചതിന്റെ അനുഭവങ്ങളുമായാണ് ചരിയംതുരുത്തിലെ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയത്. പതിറ്റാണ്ടുകളുടെ സമരപാരമ്പര്യമുള്ള ഈ പോരാളി പക്ഷേ ഇന്നും കനാല്‍ പുറമ്പോക്കിലാണ് കഴിയുന്നത്. 70 മുതല്‍ എലഞ്ഞി ലക്ഷംവീട് കോളനിയില്‍ കഴിഞ്ഞിരുന്ന വര്‍ഗീസ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കനാല്‍ പുറമ്പോക്കിലെ കുടിലിലാണ് താമസം. പലകമറച്ച കുടിലില്‍ വൈദ്യുതിയുമില്ല. ഭാര്യ സരസമ്മ നിത്യരോഗിയാണ്. രോഗവും മറ്റു ശാരീരിക അവശതകളും സാമ്പത്തികബാധ്യതകളും വന്നതോടെ വീടുവിറ്റ് കടംവീട്ടി. ശാരീരികഅവശതകളുണ്ടെങ്കിലും വീട്ടിലിരുന്ന് ചൂരല്‍കൊണ്ട് കസേരയും കൊട്ടയും മുറവും നെയ്താണ് ജീവിക്കുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷനായിരുന്നു ഏക ആശ്രയം. കഴിഞ്ഞ ഓണംമുതല്‍ പെന്‍ഷനും ലഭിക്കുന്നില്ല. ശ്വാസനാളം ചുരുങ്ങുന്ന അസുഖം ഏറെ ബുദ്ധിമുട്ടിക്കുന്നുവെങ്കിലും സമരവേദികളില്‍ ഇന്നും സജീവമാണ്. സിപിഐ എം പൈങ്കുറ്റി ബ്രാഞ്ച് അംഗമാണ്.

വര്‍ധിതവീര്യത്തോടെ വടക്കേക്കളം

വടക്കാഞ്ചേരി: എട്ടുദിവസം പിന്നിടുമ്പോഴും ഒരു തുണ്ട് ഭൂമിക്കായുള്ള അവകാശസമരം ജ്വലിച്ചുനില്‍ക്കുന്നു. വടക്കേക്കളം പ്ലാന്റേഷനില്‍ നടക്കുന്ന ജില്ലാതല ഭൂസമരം രണ്ടാംവാരത്തിലേക്ക് കടക്കുമ്പോഴും പങ്കാളിത്തംകൊണ്ടും സമരാവേശംകൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. ആദ്യകാല സമരപോരാളികളും ഭൂരഹിതരും കുട്ടികളുമായി വീട്ടമ്മമാരും എട്ടാംനാളിലും സമരകേന്ദ്രത്തിലേക്കൊഴുകി. പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യാതെ പിന്‍മാറില്ലെന്ന പ്രഖ്യാപനമാണ് സമരകേന്ദ്രത്തില്‍ ആവര്‍ത്തിച്ചു മൂഴങ്ങിയത്. അതോടൊപ്പം യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയും തുറന്നു കാട്ടി. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സാംസ്കാരികപ്രവര്‍ത്തകരും എസ്റ്റേറ്റ് ഭൂമിയിലെത്തി. മിച്ചഭൂമിസമരങ്ങളില്‍ പങ്കെടുത്ത് കൊടിയ മര്‍ദനം ഏല്‍ക്കുകയും നീണ്ടകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ശങ്കരന്റെ നേതൃത്വത്തില്‍ 323 സമരഭടന്മാരാണ് ചൊവ്വാഴ്ച സമരഭൂമിയില്‍ പ്രവേശിച്ച് കൊടി നാട്ടിയത്. ഇവരില്‍ 52 പേര്‍ വനിതകള്‍. പട്ടികജാതിക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ എസ് ശങ്കരന്‍ (കെഎസ്കെടിയു) കെ എസ് മോഹന്‍ദാസ്(കര്‍ഷകസംഘം), ഷാജു തിരുമണി(ആദിവാസി ക്ഷേമസമിതി), എന്‍ ഐ കൃഷ്ണന്‍കുട്ടി(പട്ടികജാതി ക്ഷേമസമിതി) എന്നിവര്‍ക്ക് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതം പറഞ്ഞു. കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എ എസ് കുട്ടി അധ്യക്ഷനായി. ഭൂസമരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ എന്‍ ആര്‍ ബാലന്‍ സമസാരിച്ചു. മുരളി പെരുനെല്ലി, എ പത്മനാഭന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, അമ്പാടി വേണു, മേരി തോമസ് എന്നിവര്‍ പങ്കെടുത്തു.

സാംസ്കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം

വടക്കാഞ്ചേരി: ഭൂസമര വളണ്ടിയര്‍മാര്‍ക്ക് ആവേശം പകര്‍ന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സമര ഭൂമിയിലെത്തി. ഈ മണ്ണും വിണ്ണും മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും ഈ സമരം കണ്ട് സര്‍ക്കാര്‍ കണ്ണടച്ചാലും ജനങ്ങള്‍ കണ്ണുതുറക്കുമെന്നുമുള്ള സന്ദേശം പകര്‍ന്നാണ് ഭൂമിക്കുവേണ്ടിയുള്ള സമരത്തിന് ഐക്യദാര്‍ഢ്യവുമായി പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ യു അരുണന്റെ നേതൃത്വത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരെത്തിയത്. ജന്‍മിത്തത്തിനെതിരെ ആഞ്ഞടിച്ച സമരങ്ങളുടെ ചരിത്രപശ്ചാത്തലം പങ്കുവച്ച് പ്രൊഫ.ടി എ ഉഷാകുമാരിയും വിപ്ലവഗാനങ്ങള്‍ പാടി കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും വി ഡി പ്രേം പ്രസാദുമുള്‍പ്പെടെയുള്ളവര്‍ വടക്കേക്കളം എസ്റ്റേറ്റിലെത്തി. കവി രാവുണ്ണി, കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.എന്‍ ആര്‍ ഗ്രാമപ്രകാശ്, എ വി സതീശന്‍, ധനഞ്ജയന്‍ മച്ചിങ്ങല്‍, മിണാലൂര്‍ രവീന്ദ്രനാഥ്, കെ എസ് സംഗീത്, ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വിശ്രമമില്ലാതെ റെഡ്വളണ്ടിയര്‍മാര്‍

ഉള്ള്യേരി: മണ്ണിന്റെ മക്കളുടെ ഹൃദയത്തുടിപ്പായ ഭൂസമരകേന്ദ്രത്തില്‍ വിശ്രമമില്ലാതെ റെഡ്വളണ്ടിയര്‍മാര്‍. ജില്ലാഭൂസമരകേന്ദ്രമായ ഉള്ള്യേരി അഞ്ജനോര്‍മലയിലെത്തുന്ന സമര വളണ്ടിയര്‍മാര്‍ക്ക് പൊള്ളുന്ന വെയിലത്തും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത് റെഡ്വളണ്ടിയര്‍മാരാണ്. സമരം തുടങ്ങിയ ജനുവരി ഒന്നു മുതല്‍ ഇവര്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ്. സമരസഹായ സമിതി ഓഫീസിനടുത്ത ഭക്ഷണശാലയില്‍ നിന്ന് സമരവളണ്ടിയര്‍മാര്‍ക്കുള്ള കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത് അത്യദ്ധ്വാനത്തിലൂടെയാണ്. മലയുടെ താഴ്വാരത്തുനിന്ന് ഒരു കിലോമീറ്ററോളം കുന്ന് കയറി വേണം സമരഭൂമിയിലെത്താന്‍. മുളയും കവുങ്ങും മലമുകളിലെത്തിച്ച് സമരവളണ്ടിയര്‍മാര്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ പന്തലും നിര്‍മ്മിച്ചു. ബാലുശേരി ഏരിയാ വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ പി ഷാജിയുടെ നേതൃത്വത്തില്‍ പത്തോളം റെഡ്വളണ്ടിയര്‍മാരാണ് സമരകേന്ദ്രത്തില്‍ സഹായത്തിനുള്ളത്.

വിട്ടുവീഴ്ചയില്ലാതെ അവുങ്ങുംപൊയിലിലെ പോരാളികള്‍

പരിയാരം: പൊള്ളുന്ന പകല്‍ച്ചൂടില്‍ സമരാവേശത്താല്‍ തിളയ്ക്കുകയാണ് പരിയാരം പഞ്ചായത്തിലെ അവുങ്ങുംപൊയില്‍. ഭൂസംരക്ഷണസമിതി പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ് ഈ പ്രദേശം. അവികസിതമായ അവുങ്ങുംപൊയിലിന് മാറ്റങ്ങള്‍ സമ്മാനിക്കാന്‍ ഭൂസമരം കാരണമാകുമെന്ന് പ്രദേശവാസികള്‍ പ്രതീക്ഷിക്കുന്നു. ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള സമരവളണ്ടിയര്‍മാര്‍ മിച്ചഭൂമി സമരവുമായി ബന്ധപ്പെട്ട് ഇവിടെയെത്തി. തീക്ഷ്ണമായ സമരമാണ് ഇവിടെ അരങ്ങേറുകയെന്ന ഉറപ്പോടെ, നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് സ്ത്രീകളടക്കമുള്ള വളണ്ടിയര്‍മാര്‍ അവുങ്ങുംപൊയിലിലെത്തുന്നത്. എട്ടാംദിവസമായ ചൊവ്വാഴ്ചത്തെ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞമ്പു അധ്യക്ഷനായി. പി ഗോവിന്ദന്‍, കാരായി ബാലന്‍, മേരി ചാക്കോ എന്നിവര്‍ സംസാരിച്ചു. പുല്ലായ്ക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജോസ്- ദാമോദരന്‍ രക്തസാക്ഷി സ്തൂപത്തിനരികില്‍നിന്ന് പ്രകടനം ആരംഭിച്ചു. തലശേരി, പാപ്പിനിശേരി ഏരിയകളിലെ വളണ്ടിയര്‍മാരാണ് മിച്ചഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിച്ചത്. പി ഗോവിന്ദന്‍, കാരായി ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍മാര്‍ എത്തിയത്. കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്കാണ് സമരത്തിന്റെ നേതൃത്വം. ജന്മി-നാടുവാഴിത്തത്തിനെതിരെയുള്ള ജില്ലയുടെ വിപ്ലവവീര്യം നിറഞ്ഞ പാരമ്പര്യം ഇനിയുള്ള നാളുകളില്‍ സമരകേന്ദ്രത്തില്‍ പ്രതിഫലിക്കും. ഈ മാസം പത്ത് കഴിഞ്ഞാല്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കാനാണ് ഭൂസംരക്ഷണ സമര സമിതിയുടെ തീരുമാനം. പൊലീസ് മര്‍ദനവും ജയില്‍വാസവും അടക്കമുള്ള പീഡനങ്ങള്‍ നേരിടാന്‍ തയ്യാറായാണ് സ്ത്രീകളും വൃദ്ധരും അടക്കമുള്ള വളണ്ടിയര്‍മാര്‍ സമരഭൂമിയിലെത്തുന്നത്. ജില്ലയുടെ മൊത്തം മുന്നേറ്റമായി സമരം മാറുന്നത് അധികാരകേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ശക്തമായ പൊലീസ് സന്നാഹവും ഫയര്‍ഫോഴ്സും ജലപീരങ്കിയുമൊക്കെ സമരകേന്ദ്രത്തിന് സമീപമുണ്ട്. മിച്ചഭൂമിയായി സര്‍ക്കാര്‍ നിശ്ചയിച്ച 190 ഏക്കറിലാണ് ഇപ്പോള്‍ സമരം. വരുംദിവസങ്ങളില്‍ ജില്ലയിലെ മറ്റിടങ്ങളിലെ മിച്ചഭൂമികളും കണ്ടെത്തി സമരം ശക്തമാക്കും.

മണ്ണിനോട് പടവെട്ടിയവര്‍

കിനാനൂര്‍: മണ്ണിനോടും മലയോടും പടവെട്ടിയ പഴയ കര്‍ഷകരുടെ പിന്മുറക്കാര്‍ ഒരുതുണ്ട് ഭൂമിക്കായി നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. ജില്ല സമീപകാലത്ത് കണ്ട ഏറ്റവും പ്രോജ്വലവും ത്യാഗനിര്‍ഭരവുമായ തരിമ്പ മിച്ചഭൂമിയിലെ സമരകേന്ദ്രത്തിലേക്ക് 1344 സമര വളണ്ടിയര്‍ എത്തി. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളെത്തി. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍വരെയുള്ള നൂറുകണക്കിന് സമര വളണ്ടിയര്‍മാരാണ് നിത്യവും എത്തുന്നത്. ജനുവരി ഒന്നിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്ത സമരത്തെ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സ്വാതന്ത്ര്യ സമരസേനാനി കെ എം കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. ഉച്ചനേരത്തെ കൊടുംചൂടും രാവിലത്തെ തണുപ്പും വകവയ്ക്കാതെയാണ് വളണ്ടിയര്‍മാരും പ്രവര്‍ത്തകരും തരിമ്പയിലെത്തുന്നത്. വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണമെത്തിക്കാനും മറ്റും പ്രാദേശികമായി രൂപീകരിച്ച സംഘാടകസമിതി പ്രവര്‍ത്തിക്കുന്നു. എം സുരേന്ദ്രന്‍ ചെയര്‍മാനും എ കെ കുഞ്ഞിക്കണ്ണന്‍ കണ്‍വീനറുമായ ഭക്ഷണകമ്മിറ്റി ലോക്കല്‍ സെക്രട്ടറി വി സുധാകരന്റെ മേല്‍നോട്ടത്തില്‍ ദാഹജലമുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ സമരകേന്ദ്രത്തിലെത്തിക്കുന്നു. പ്രാദേശിക സംഘാടക സമിതിയുടെ ചെയര്‍മാന്‍ കെ പി നാരായണനും സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവിയും നേതൃത്വം നല്‍കുന്നു. ഏഴാംദിവസത്തെ സമരം കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി പത്മനാഭന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കണ്ണന്‍ നായര്‍, കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. വി കെ രാജന്‍ സ്വാഗതം പറഞ്ഞു. മടത്തിനാട്ട് രാജന്‍, എ അപ്പുക്കുട്ടന്‍, കെ കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂവാറ്റി ഇ എം എസ് ഭവന് സമീപത്തുനിന്നാണ് ജാഥ തുടങ്ങിയത്.

No comments:

Post a Comment