Monday, January 21, 2013
ബേബിക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹം വി ടി ബല്‍റാം എംഎല്‍എ
ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെ അനാചാരത്തിനെതിരെ സിപിഐ എം നടത്തിയ പരിപാടിയില്‍ പ്രസംഗിച്ച എംഎ ബേബിക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് വി ടി ബല്‍റാം എംഎല്‍എ. ഫേസ് ബുക്കിലൂടെയാണ് ബല്‍റാം പ്രതിഷേധമറിയിച്ചത്.
"ഉഡുപ്പിയിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട അനാചാരത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ എം.എ. ബേബിക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്ത സംഭവം പ്രതിഷേധാര്‍ഹമാണ്. ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം അവയുടെ കാലിക പ്രസക്തിയുടെയും അവ മുന്നോട്ടുവെക്കുന്ന സാമൂഹികമൂല്യങ്ങളുടെ ഗുണപരതയുടെയുമടിസ്ഥാനത്തില് നിരന്തരമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടുന്നത് തന്നെയാണുചിതം. അത്തരത്തിലുള്ള വിലയിരുത്തലുകളെ മതവികാരം വ്രണപ്പെടുത്തലായി വ്യാഖ്യാനിക്കുന്നത് പ്രതിലോമകരവും ജനാധിപത്യ വിരുദ്ധവുമാണെന്നതില്‍ സംശയമില്ല. സ്വതന്ത്രവിമര്‍ശനങ്ങള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുമെങ്കില്‍ യഥാര്‍ത്തത്തില്‍ കുഴപ്പം അത്തരം വികാരങ്ങളുടേത് മാത്രമാണ്. വിമര്‍ശനങ്ങളെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്ത് തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്ക്കുമുണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണു വിശ്വാസികള്‍ ചെയ്യേത്. ഫേസ് ബുക്ക് പോസ്റ്റില്‍ ബല്‍റാം പറയുന്നു.
deshabhimani
Labels:
അന്ധവിശ്വാസം,
അയിത്തം,
ബിജെപി,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
ആഗ്രഹ സാഫല്യത്തിനായി ബ്രാഹ്മണരുടെ എച്ചിലില്‍ കിടന്നുരുളുക തുടങ്ങിയ പ്രാകൃതമായ അനാചാരങ്ങള്‍ക്കെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും , നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരങ്ങളെ കേസുകള്‍ കൊണ്ട് നേരിടാമെന്ന ഭരണകൂട മൌഢ്യം ചെറുത്തു തോല്‍പ്പിക്കുകയും വേണം .
ReplyDeleteനവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മാത്രമല്ല , തമിഴ് നാട്ടില്‍ മഹാരാഷ്ട്രയില്‍ എന്ന് വേണ്ട ഇന്ത്യയിലെല്ലാം ഉയര്‍ന്നു വന്നിട്ടുണ്ട് .പതിനാലാം നൂറ്റാണ്ട് മുതല്‍ , ഭക്തി പ്രസ്ഥാനം തൊട്ട് ഇങ്ങോട്ട് ഇന്ത്യാ രാജ്യം മുഴുവന്‍ ഇത് അലയടിച്ചിട്ടുമുണ്ട്.
ഭൂപ്രഭുതത്തെയും , ജമീന്ദാരി വര്‍ഗത്തെയും , ജന്മിതത്തെയും തകര്‍ക്കാന്‍ ഇഷ്ടപെടാത്ത രാഷ്ട്രീയം ആണ് ഇന്ത്യന്‍ ഭരണകൂടം എന്നും കാഴ്ച വച്ചിട്ടുള്ളത് . ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ദൗര്ബല്ല്യത്തെ കാണാതെയും ,
അത് പരിഹരിക്കാതെയും ,നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തി നേടാനാവില്ല .നവോത്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തെ ഒറ്റ തിരിഞ്ഞ പ്രക്ഷോഭം ആയി കാണുകയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും അല്ല വേണ്ടത് , മറിച്ച് , ഇന്ത്യയുടെ ജാതി-ജന്മി കൂട്ട് കെട്ടിനെ തകര്‍ക്കാന്‍ ആവശ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ഉള്ള ആര്‍ജവം ആണ് കാണിക്കേണ്ടത് .
ഒരു ഭാഗത്ത് കോര്‍പ്പറേറ്റ്കള്‍ക്ക് ഇന്ത്യയെ വിഴുങ്ങാന്‍ കൊടുക്കുകയും , മറുഭാഗത്ത് ജന്മിതത്തെ തങ്ങി നിര്‍ത്തുകയും , എല്ലാ ജാതീയ ശക്തികളെ നിലനിര്‍ത്തികൊണ്ട് പോകുകയും ചെയ്ത് കൊണ്ട് തന്നെ ,ഇവക്കെതിരെയായുള്ള കേവലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി കയ്യടി നേടാന്‍ ശ്രമിക്കുന്നത് യുക്തിസഹം ആണോ എന്ന് ചിന്തിക്കുക്ക ....
By P SreeRamaKrishnan MLA