Tuesday, January 22, 2013

മനോരമ-മാതൃഭൂമി സാഹോദര്യം

 ഐസ്ക്രീം കേസ് വിചാരണയെ സംബന്ധിച്ച മാതൃഭൂമി വാര്‍ത്ത. ചുമ്മാ കേസ് 29ലേക്ക് മാറ്റി എന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല എന്ന് തോന്നിപ്പിക്കുന്ന എഴുത്ത്. ആ നിര്‍ഗുണ വാര്‍ത്തയില്‍ സര്‍ക്കാരിനു ചെറുതായെങ്കിലും ദോഷം വരുന്ന “അതേസമയം നിരന്തരം വാദം മാറ്റി വെയ്ക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കരുതെന്ന് കോടതി വിമര്‍ശിച്ചു” എന്ന വാ‍ചകം വിഴുങ്ങിയപ്പോള്‍ അത് മനോരമ വാര്‍ത്തയായി.

സി.പി.എമ്മിനു എതിരെയാണെങ്കില്‍ സി,.ബി.ഐ അഭിഭാഷകന്റെ വാദം പോലും കോടതിയുടെ അഭിപ്രായമായി കൊട്ടിഘോഷിക്കുന്ന ഈ പത്രങ്ങള്‍ സൊന്തം പുള്ളാരുടെ കാര്യം വരുമ്പോള്‍ എന്തൊരു സൌമ്യര്‍, ശുദ്ധര്‍."കേസ് നടത്തിപ്പിലെ സുതാര്യതയെ ബാധിക്കുന്ന ഈ നടപടി അനുചിതമായെന്ന് കോടതി ചുണ്ടിക്കാട്ടി." എന്നൊന്നും ഈ ജമ്മത്ത് ഇതില്‍ കാണൂല്ല.


No comments:

Post a Comment