Tuesday, January 22, 2013
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറി: എജിക്ക് വിമര്‍ശനം
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറി സംബന്ധിച്ച രേഖകള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനു നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്വക്കറ്റ് ജനറലിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് ജനുവരി 29നുശേഷമേ പരിഗണിക്കാവൂ എന്ന് ചേംബറിലെത്തി എ ജി അഭ്യര്‍ത്ഥിച്ചതിനെയാണ് ജ. വി കെ മോഹനന്‍ വിമര്‍ശിച്ചത്.
കേസ് നടത്തിപ്പിലെ സുതാര്യതയെ ബാധിക്കുന്ന ഈ നടപടി അനുചിതമായെന്ന് കോടതി ചുണ്ടിക്കാട്ടി. കേസ് 29 ന് പരിഗണിക്കാനായി മാറ്റി.കേസില്‍ സംസ്ഥാന സര്‍ക്കാരിനു പ്രത്യേക താല്‍പര്യം എന്താണെന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ആരാഞ്ഞിരുന്നു. വി എസ് അച്യുതാനന്ദനു കേസ് രേഖകള്‍ നല്‍കുന്നത് എതിര്‍ക്കേണ്ടതു കേസിലെ പ്രതികളല്ലേ എന്നും നിഷ്പക് ഷ നിലപാട് എടുക്കേണ്ട സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നതെന്തിനാണെന്നും കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.അന്നും എജിക്ക് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് കേസ് മാറ്റുകയായിരുന്നു.മജിസ്ട്രേട്ട് കോടതി നടപടി വൈകിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി എസിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഒരുപാട് നീട്ടാനാകില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയതാണ്. എന്നാല്‍ ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെ ചേംബറിലെത്തി കേസ് മാറ്റണമെന്ന് എജി ആവശ്യപ്പെട്ടതാണ് ജഡ്ജിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
അതിനിടെ കെസിലെ രേഖകള്‍ ആവശ്യപ്പെട്ട് കൊഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വി എസ് വീണ്ടും സത്യവാങ്മൂലം നല്‍കി.
deshabhimani
Labels:
കോടതി
Subscribe to:
Post Comments (Atom)
No comments:
Post a Comment