Thursday, January 3, 2013

സൂര്യനെല്ലി പെണ്‍കുട്ടിയെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു


സൂര്യനെല്ലി കേസിലെ ഇരയെ ഓഫീസില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. ചങ്ങനാശേരിയിലെ വാണിജ്യനികുതി ഓഫീസില്‍ ജോലി ചെയ്യവെ, സീനിയര്‍ സെയില്‍ ടാക്സ് ഓഫീസറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ദേശാഭിമാനിയോട് വെളിപ്പെടുത്തി. ഇയാള്‍ ഇപ്പോള്‍ ദേവികുളത്താണ് ജോലി ചെയ്യുന്നതെന്നും അച്ഛന്‍ പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പായിരുന്നു വീണ്ടും പെണ്‍കുട്ടിക്കു നേരെയുള്ള പീഡനശ്രമം. വൈകിട്ട് അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ, ഓഫീസര്‍ കൈയില്‍ കയറി പിടിച്ചുനിര്‍ത്തി പിന്നീട് പോകാമെന്ന് പറയുകയായിരുന്നു. ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നു. ഭഭയന്നു പോയ പെണ്‍കുട്ടി വീട്ടില്‍ അന്ന് ഇക്കാര്യം പറഞ്ഞില്ല. ഇതുവരെ നേരിട്ട ദുരിതങ്ങള്‍ ഓര്‍ത്തായിരുന്നു ഇത്. എന്തു പ്രശ്നം ഉണ്ടായാലും സമൂഹം തന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുമെന്ന ഭയമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍, പണാപഹരണ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തപ്പോള്‍ ഓഫീസില്‍ തനിക്ക് നേരിട്ട പീഡനം വീട്ടുകാരോട് പറഞ്ഞു. അന്ന് കോട്ടയത്തെ സെയില്‍ടാക്സ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തി വാക്കാല്‍ പരാതിപ്പെട്ടിരുന്നു. പരാതി എഴുതി നല്‍കിയില്ല. ഓഫീസില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും പുറംലോകം അറിഞ്ഞില്ല. നാണക്കേടു കൊണ്ടാണ് പൊലീസിനും മറ്റും പരാതി നല്‍കാതിരുന്നത്. സൂര്യനെല്ലി കേസ് പരിഗണിച്ച വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ അഭഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹാജരാകാതിരുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭഭാഗമായാണോയെന്ന് സംശയിക്കുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍, സുപ്രീ കോടതിയില്‍ പ്രതീക്ഷയുണ്ട്. 1996 ജനുവരി 16നായിരുന്നു സൂര്യനെല്ലി കേസിന്റെ തുടക്കം. പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത് അന്നായിരുന്നു. തുടര്‍ന്ന് നാല്‍പതു ദിവസതോളം പെണ്‍കുട്ടി തടങ്കലില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു

deshabhimani

1 comment:

  1. കഷ്ടം വേലിതന്നെ വിളവ് തിന്നുന്നു..

    ReplyDelete