Sunday, January 20, 2013
ജ. സച്ചാറിനെ വധിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു
രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ സാമൂഹ്യ- സാമ്പത്തിക സാഹചര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ വധിക്കാന്‍ സംഘപരിവാര്‍ ആസൂത്രണം നടത്തിയതായി വെളിപ്പെടുത്തല്‍. സംഝോത എക്സ്പ്രസ് സ്ഫോടനകേസില്‍ അറസ്റ്റില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേന്ദ്ര ചൗധരി ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) ചോദ്യം ചെയ്യലിലാണ് ഇത് സമ്മതിച്ചത്.
ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസായി വിരമിച്ച രജീന്ദര്‍ സച്ചാറിനെ 2005ലാണ് പഠനസമിതി അധ്യക്ഷനായി നിയമിച്ചത്. സമിതി അധ്യക്ഷനെ ഇല്ലാതാക്കി പഠനം തന്നെ അട്ടിമറിക്കാനാണ് 2006ല്‍ സംഘപരിവാര്‍ പദ്ധതി തയ്യാറാക്കിയത്. സംഝോത- മാലെഗാവ് സ്ഫോടനങ്ങളുടെ ആസൂത്രകനായ ആര്‍എസ്എസ് പ്രചാരകന്‍ സുനില്‍ ജോഷിയായിരുന്നു വധ ഗൂഢാലോചനയുടെ നേതാവ്. 2006 തുടക്കത്തില്‍ ഡല്‍ഹിയില്‍ സുനില്‍ ജോഷി, രാംജി കല്‍സാങ്ര, സന്ദീപ് ഡാങ്കെ എന്നിവര്‍ ഒത്തുചേര്‍ന്ന് കൊലയ്ക്കുള്ള പദ്ധതി തയാറാക്കി. ജസ്റ്റിസ് സച്ചാര്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പായി കൃത്യം നിര്‍വഹിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഡല്‍ഹിയിലെ അതീവസുരക്ഷാ സാഹചര്യവും പദ്ധതിയിലെ ചില പാളിച്ചകളും നീക്കം പൊളിച്ചു. സംഘാംഗങ്ങളില്‍ പലരും മലെഗാവ് സ്ഫോടനത്തിലും നാന്ദേഡ് സ്ഫോടനത്തിലും ഉള്‍പ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നതും കാര്യങ്ങള്‍ വിഷമത്തിലാക്കി. 2006 അവസാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ ദയനീയമാണെന്ന് സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ സമിതി റിപ്പോര്‍ട്ട് നല്‍കി. സുനില്‍ ജോഷി വധക്കേസില്‍ പ്രതിയായ ആര്‍എസ്എസുകാരന്‍ ബല്‍വീറിനെ എന്‍ഐഎ സംഘം ഇന്‍ഡോറില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ചൗധരി, ദാന്‍സിങ്, മനോഹര്‍സിങ് എന്നീ സംഘപരിവാര്‍ ഭീകരസംഘാംഗങ്ങള്‍ക്കൊപ്പം ബല്‍വീറിനെ ചോദ്യംചെയ്യുകയാണ്. വിവിധ സ്ഫോടനങ്ങളില്‍ സുനില്‍ ജോഷി പങ്കാളിയാണെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയത് തിരിച്ചറിഞ്ഞ സംഘപരിവാര്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ എസ് എ ആര്‍ ഗീലാനിക്ക് നേരെയുണ്ടായ വധശ്രമത്തിനു പിന്നിലും സംഘപരിവാര്‍ ഭീകരസംഘമാണെന്ന് എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. 2001 ലെ പാര്‍ലമെന്റ ആക്രമണക്കേസില്‍ മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിചേര്‍ത്ത ഗീലാനിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംഝോത സ്ഫോടനക്കേസില്‍, സംഘപരിവാര്‍ ഭീകരസംഘത്തിലെ പ്രധാനികളായ സ്വാമി അസീമാനന്ദ, പ്രജ്ഞാസിങ് എന്നിവര്‍ക്കെതിരെ എന്‍ഐഎ നേരത്തെ കുറ്റപത്രം ചുമത്തിയിരുന്നു. സംഝോത സ്ഫോടനത്തില്‍ 68പേര്‍ കൊല്ലപ്പെട്ടിരുന്നു. ആറുപേര്‍ കൊല്ലപ്പെട്ട മാലെഗാവ് സ്ഫോടനത്തിലും പ്രജ്ഞാസിങ്ങാണ് മുഖ്യപ്രതി. 13 പേര്‍ കൊല്ലപ്പെട്ട മെക്ക മസ്ജിദ് സ്ഫോടനത്തിനു പിന്നിലും ഹൈന്ദവ ഭീകരരാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
deshabhimani 210113
Labels:
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment