Thursday, January 10, 2013
വ്യവസായങ്ങളുടെ മരുപ്പറമ്പായി സംസ്ഥാനത്തെ മാറ്റി: വി എസ്
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളം വ്യവസായങ്ങളുടെ മരുപ്പറമ്പായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ഒരു സഹകരണവും ലഭിക്കുന്നില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിതന്നെ പറഞ്ഞിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലാക്കിയ പൊതുമേഖലാ വ്യവസായങ്ങള്‍ ഒന്നൊന്നായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും വി എസ് പറഞ്ഞു. വൈദ്യുതിക്ക് അധികനിരക്കും 25 ശതമാനം നിയന്ത്രണവും ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കൂടുതല്‍ വ്യവസായങ്ങള്‍ വരുന്നു എന്നു പറഞ്ഞാണ് അമ്പത് കോടി രൂപ പൊടിപൊടിച്ച് എമര്‍ജിങ് കേരളമാമാങ്കം നടത്തിയത്. എന്നാല്‍, പുതിയ ഒറ്റ വ്യവസായവും വന്നില്ലെന്നു മാത്രമല്ല ഉള്ളതും പൂട്ടുകയാണ് ചെയ്യുന്നത്. കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും ആസൂത്രണപ്പിഴവുമാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്. ബോര്‍ഡിന്റെ പിഴവിന് ജനങ്ങള്‍ കഷ്ടതയനുഭവിക്കേണ്ട സ്ഥിതിയാണ്. ചാര്‍ജ് വര്‍ധന കാരണം ദിവസേന ലക്ഷക്കണക്കിന് രൂപയാണ് വ്യവസായ സ്ഥാപനങ്ങള്‍ അധികം നല്‍കേണ്ടിവരുന്നത്. അതിനാല്‍ മിക്ക വ്യവസായസ്ഥാപനങ്ങളും ലേ ഓഫിലേക്കും ലോക്കൗട്ടിലേക്കും നീങ്ങുന്നു. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ്, യാത്രാക്കൂലി എന്നിവയിലെ വര്‍ധനയും കാരണം ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ക്ക് ഉള്ള തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും വി എസ് പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാനസെക്രട്ടറി വി പി ജോര്‍ജ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍ കെ മോഹന്‍രാജ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ എംഎല്‍എ, സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എസ്ടിയു എറണാകുളം ജില്ലാസെക്രട്ടറി എം പി എം സാലി, സിഐടിയു ജില്ലാസെക്രട്ടറി വി കെ മധു, ഐഎന്‍ടിയുസി ജില്ലസെക്രട്ടറി കെ എ അമാനുള്ള, പ്രസിഡന്റ് വി ആര്‍ പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു. സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ് സ്വാഗതം പറഞ്ഞു.
deshabhimani 100113
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment