തൃശൂര്‍ : കുണ്ടുകാട് നാരോത്ത്പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന ഓട്ടോഡ്രൈവറുടെ തങ്കപ്പെട്ട മനസ് ഡിലനും കുടുംബത്തിനും തിരിച്ചു നല്‍കിയത് ഒരര്‍ഥത്തില്‍ ജീവിതം തന്നെ. സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ നഗരത്തിരക്കില്‍ വീണുപോയ 12 പവന്‍ തിരികെക്കിട്ടുക എന്നത് ഇക്കാലത്ത് അവിശ്വസനീയമാണ്. മറ്റൊരാളുടെ നഷ്ടം തനിക്കുള്ള ലാഭമല്ലെന്ന് തിരിച്ചറിഞ്ഞ സുബ്രഹ്മണ്യന്‍ നഷ്ടപ്പെട്ടവന്റെ വേദന തന്റേതാണെന്നും മനസിലാക്കി. സ്വര്‍ണം പൊലീസില്‍ തിരിച്ചേല്‍പ്പിച്ചു.
ശനിയാഴ്ച പകല്‍ ഒന്നരയോടെ പൂങ്കുന്നം അറങ്ങാശേരി ഡിലനും കുടുംബവും ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് ബാഗില്‍ ചെറിയ പേഴ്സിലാക്കി സൂക്ഷിച്ച സ്വര്‍ണം വീണുപോയത്. ലോക്കറില്‍ നിന്ന് സ്വര്‍ണമെടുത്ത് വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. രണ്ടോടെ അതുവഴി വണ്ടിയുമായി വന്ന സുബ്രഹ്മണ്യന്‍ റോഡില്‍ കിടന്ന പേഴ്സ് കണ്ടു. തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണം. തുടര്‍ന്ന് വീട്ടിലെത്തി അസി. കമീഷണര്‍ ഓഫീസിലെ പൊലീസുകാരനായ വണ്ടി ഉടമയെ വിവരം അറിയിച്ചു. ഞായറാഴ്ച രാവിലെ ഇരുവരും ചേര്‍ന്ന് സ്വര്‍ണവുമായി എസ് പി ഓഫീസിലെത്തി. സ്വര്‍ണം നഷ്ടപ്പെട്ട ഡിലന്‍ വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡിലന്‍ കുടുംബത്തോടെ എത്തി സ്റ്റേഷനില്‍വച്ച് സുബ്രഹ്മണ്യനില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങി.
deshabhimani 230511
കുണ്ടുകാട് നാരോത്ത്പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന ഓട്ടോഡ്രൈവറുടെ തങ്കപ്പെട്ട മനസ് ഡിലനും കുടുംബത്തിനും തിരിച്ചു നല്‍കിയത് ഒരര്‍ഥത്തില്‍ ജീവിതം തന്നെ. സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ നഗരത്തിരക്കില്‍ വീണുപോയ 12 പവന്‍ തിരികെക്കിട്ടുക എന്നത് ഇക്കാലത്ത് അവിശ്വസനീയമാണ്. മറ്റൊരാളുടെ നഷ്ടം തനിക്കുള്ള ലാഭമല്ലെന്ന് തിരിച്ചറിഞ്ഞ സുബ്രഹ്മണ്യന്‍ നഷ്ടപ്പെട്ടവന്റെ വേദന തന്റേതാണെന്നും മനസിലാക്കി. സ്വര്‍ണം പൊലീസില്‍ തിരിച്ചേല്‍പ്പിച്ചു.
ReplyDelete