ആലപ്പുഴ: ഗൗരിയമ്മയെ തോല്‍പ്പിക്കാന്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബുവും കെ കെ ഷാജുവും പ്രവര്‍ത്തിച്ചെന്ന് പാര്‍ടി സംസ്ഥാന സമിതിയില്‍ വിമര്‍ശം. ഞായറാഴ്ച ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് രൂക്ഷവിമര്‍ശമുയര്‍ന്നത്. 102 അംഗ സംസ്ഥാന സമിതിയില്‍ പങ്കെടുത്ത 85 പേരില്‍ ബഹുഭൂരിപക്ഷവും രാജന്‍ ബാബുവിന്റെയും ഷാജുവിന്റെയും നടപടികളെ ചോദ്യം ചെയ്തു. പാര്‍ടിയുടെ ഒറ്റുകാരണ് ഇവരെന്നും ആരോപണമുയര്‍ന്നു. രാജന്‍ ബാബു എത്താന്‍ വൈകിയതിനാല്‍ വൈസ് പ്രസിഡന്റ് തണ്ടാശേരിയുടെ അധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. പിന്നീട് രാജന്‍ബാബുവെത്തി യോഗ നടപടികള്‍ നിയന്ത്രിച്ചു.
സതീശനെ ഒഴിവാക്കിയതിനു പിന്നില്‍ ലോട്ടറിമാഫിയയെന്ന് ബിജെപി
തൃശൂര്‍ : വി ഡി സതീശനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ലോട്ടറിമാഫിയയുടെ സ്വാധീനംമൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ .ലോട്ടറിവിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിന്റെ പൊള്ളത്തരമാണ് സതീശനെ ഒഴിവാക്കിയതിലൂടെ വെളിവാകുന്നത്. യുഡിഎഫില്‍ സാമുദായിക ബലാബലത്തെ അടിസ്ഥാനമാക്കിയാണ് മന്ത്രിമാരെ നിശ്ചയിച്ചത്. ഇക്കാര്യത്തില്‍ ഇടതുപക്ഷമാണ് ഭേദം. ധീവര, കുടുംബി സമുദായങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയുമാണിത്. സിപിഐ എമ്മിന്റെ ഔദാര്യമാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നഷ്ടപ്പെടുത്തിയതാണെന്നും ബിജെപി നേതാവ് വാര്‍ത്താലേഖകരോട് പറഞ്ഞു.
സ്മാര്‍ട്ട്സിറ്റി കരാര്‍വ്യവസ്ഥ മാറ്റാന്‍ ശ്രമിക്കും: മുഖ്യമന്ത്രി
കൊച്ചി: സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിലവിലുള്ള കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും ഇതിന് കാലതാമസം വരികയാണെങ്കില്‍ നിലവിലെ വ്യവസ്ഥകളുമായി മുന്നോട്ടുപോകാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. യുഡിഎഫിന്റെ ഐടി നയത്തില്‍ ഉറച്ചുനിന്നായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട്സിറ്റി കരാര്‍വ്യവസ്ഥകള്‍ പുതുക്കുന്നതിന്റെ പേരില്‍ പദ്ധതി നീട്ടിക്കൊണ്ടുപോകില്ല. പദ്ധതി എത്രയുംവേഗം യാഥാര്‍ഥ്യമാക്കും. ഒരുദിവസംമുമ്പേ സ്മാര്‍ട്ട്സിറ്റി നടപ്പാക്കണമെന്നാണ് നിലപാടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലേക്ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന മന്ത്രി ടി എം ജേക്കബിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.
deshabhimani 230511
ഗൗരിയമ്മയെ തോല്‍പ്പിക്കാന്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബുവും കെ കെ ഷാജുവും പ്രവര്‍ത്തിച്ചെന്ന് പാര്‍ടി സംസ്ഥാന സമിതിയില്‍ വിമര്‍ശം. ഞായറാഴ്ച ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് രൂക്ഷവിമര്‍ശമുയര്‍ന്നത്. 102 അംഗ സംസ്ഥാന സമിതിയില്‍ പങ്കെടുത്ത 85 പേരില്‍ ബഹുഭൂരിപക്ഷവും രാജന്‍ ബാബുവിന്റെയും ഷാജുവിന്റെയും നടപടികളെ ചോദ്യം ചെയ്തു. പാര്‍ടിയുടെ ഒറ്റുകാരണ് ഇവരെന്നും ആരോപണമുയര്‍ന്നു. രാജന്‍ ബാബു എത്താന്‍ വൈകിയതിനാല്‍ വൈസ് പ്രസിഡന്റ് തണ്ടാശേരിയുടെ അധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. പിന്നീട് രാജന്‍ബാബുവെത്തി യോഗ നടപടികള്‍ നിയന്ത്രിച്ചു.
ReplyDeleteയുഡിഎഫിന്റെ പുതിയ മന്ത്രിസഭ സംബന്ധിച്ച് തനിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും പരസ്യപ്രസ്താവനയ്ക്ക് ഇപ്പോഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . തനിക്കുള്ള അഭിപ്രായം അറിയിക്കേണ്ടവരെ പിന്നീട് അറിയിക്കും. കളങ്കിതരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും എല്ലാത്തിനെയുംകുറിച്ച് തനിക്ക് അഭിപ്രായമുണ്ടെന്നായിരുന്നു മറുപടി. സുപ്രീം കോടതി നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംസ്ഥാനത്ത് കര്‍ശനമായി തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണം. ഇതിന് കൃഷി, റവന്യൂ, പൊലീസ് വകുപ്പുകള്‍ , മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍മാര്‍ അടങ്ങുന്ന നിരോധനസമിതി രൂപീകരിക്കണം. ഇതിന് ബന്ധപ്പെട്ടവരുടെ യോഗം ഉടനെ വിളിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സുധീരന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.
ReplyDelete