വാഷിങ്ടണ്‍ : ഭീകര സംഘടനയായ അല്‍ - ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അറിയച്ചു. ലാദന്റെ ജഡം തങ്ങളുടെ പക്കലുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.. ഇസ്ലാമാബാദില്‍ നിന്ന്150 കിലോ മീറ്റര്‍ അകലെയുള്ള അബോട്ടാബാദ് നഗരത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ലാദനെ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ നടത്തിയ നീക്കത്തിലാണ് കൊന്നത്. അടുത്ത സഹായികളും കുടുംബാംഗങ്ങളും മരിച്ചുവെന്ന് സിഎന്‍എന്‍ അറിയിച്ചു.
2001 സെപ്തംബര്‍ 9/11 ന്റെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി കരുതുന്ന ലാദനെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്ക് അമേരിക്ക രണ്ടരക്കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.ലാദന്‍ തങ്ങിയ വീടിനു പുറത്ത് ഏറ്റുമുട്ടലുണ്ടായെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. കഴിഞ്ഞ ആഗസ്തിലാണ് ലാദന്റെ ഒളിസങ്കേതത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. ഭീകരതക്കെതിരെയുള്ള ഏറ്റവും നിര്‍ണായക വിജയമാണ് നേടിയത്. ചരിത്രപ്രധാനമായ ദിനമാണിതെന്നും നീതി നടപ്പായിരിക്കുന്നുവെന്നും ഒബാമ തുടര്‍ന്നു. വിവരമറിഞ്ഞ് വെള്ളക്കൊട്ടാരത്തിനു പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി ആഹ്ലാദം പങ്കിട്ടു.
അമേരിക്ക വളര്‍ത്തിയ ലോക ഭീകരന്‍
പാലു കൊടുത്ത കൈയ്ക്ക് കടിച്ച അനുഭവമാണ് ഒസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ അമേരിക്കക്ക് സംഭവിച്ചത്. ലോകത്തെങ്ങും ഭീകരത വളര്‍ത്തിയ അമേരിക്കന്‍ നയമാണ് ബിന്‍ ലാദന്റെ വളര്‍ച്ചക്കു പിന്നിലും. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരിനെതിരെ കലാപം നയിച്ചാണ് ലാദനും സംഘവും വളര്‍ന്നത്. അതിന് അമേരിക്ക അളവറ്റ സഹായവുംനല്‍കി. ഒടുവില്‍ സോവിയറ്റ് സേന അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ ഇസ്ലാമിന്റെ സംരക്ഷകനെന്ന വീരപരിവേഷത്തോടെ ലാദന്‍ സൗദിയിലേക്ക് മടങ്ങി. പിന്നീട് ഇറാഖ് കുവൈത്ത് ആക്രമിച്ചപ്പോള്‍ അതിനെ ചെറുക്കാനെന്ന പേരില്‍ യുഎസ് സേന സൗദിയില്‍ താവളമിട്ടു. അതിനെ എതിര്‍ത്ത് ലാദനും കൂട്ടരും രംഗത്തുവന്നു. അവിടുന്നങ്ങോട്ടാണ് ലോകമാകെ ഭയപ്പെടുന്ന ഭീകരനായി ലാദന്റെ വളര്‍ച്ച.
സെപ്തംബര്‍ 11 ന്റെ ആക്രമണമടക്കം ലോകത്ത് പലയിടങ്ങളിലായി ലാദന്റെ അല്‍ക്വയ്ദ നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു. അതേസമയം, ഭീകരതക്കെതിരായ പോരാട്ടമെന്ന പേരില്‍ അമേരിക്ക കൊന്നൊടുക്കിയതും ആയിരങ്ങള്‍ വരും. സൗദിയിലെ സമ്പന്നമായ കുടുംബത്തിലാണ് ലാദന്റെ ജനനം. മുഴുവന്‍ പേര് ഒസാമ ബിന്‍ മൊഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ . പിതാവ് മൊഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ യെമന്‍കാരനായിരുന്നു. മാതാവ് ഹമീദ അല്‍ - അത്തസ് സിറിയക്കാരി. സീദി രാജകുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു ലാദന്‍ കുടുംബം. അതുകൊണ്ടുതന്നെ കരാര്‍ ജോലികള്‍ നന്നായി ലഭിച്ചു. സാമ്പത്തിക ശാസ്ത്രവും ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിച്ച ഒസാമയുടെ പ്രധാന ശ്രദ്ധ മതകാര്യത്തിലായിരുന്നു. കോളേജ് വിട്ടശേഷം 1979ല്‍ അബ്ദുള്ള അസ്സമുമായി ചേര്‍ന്ന് അഫ്ഗാനില്‍ സോവിയറ്റ് സേനക്കെതിരെ കലാപം നടത്തി. അഫ്ഗാനില്‍ ഇവരുടെ ഈ നീക്കങ്ങള്‍ക്ക് ആദ്യാവസാനം പിന്തുണ നല്‍കിയത് അമേരിക്കയാണ്.
പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം: ചിദംബരം
ന്യൂഡല്‍ഹി: എല്ലാത്തരം ഭീകരര്‍ക്കും പാകിസ്ഥാന്‍ അഭയം കൊടുക്കുന്നതിനു തെളിവാണ് ഇസ്ലാമാബാദിനടുത്ത് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതില്‍ നിന്ന് തെളിയുന്നതെന്ന്കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം പ്രസ്താവനയില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണവും ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍ തന്നെയാണ്. സംശയിക്കപ്പെടുന്ന ഭീകരരുടെ പട്ടിക പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയിട്ടും കാര്യമുണ്ടായില്ലെന്ന് ചിദംബരം അറിയിച്ചു.
ലാദന്‍വധം: ലോകമാകെ ജാഗ്രത
ന്യൂഡല്‍ഹി: ഒസാമ ബിന്‍ലാദന്റെ വധത്തെത്തുടര്‍ന്ന് പല രാജ്യങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ നടക്കുമ്പോഴും ലോകത്തെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും ഓഫീസുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വൈറ്റ് ഹൗസില്‍ ഒബാമ ചരിത്രപ്രാധാന്യമുള്ള പത്രസമ്മേളനം നടത്തുമ്പോള്‍ ന്യൂയോര്‍ക്കിലും മറ്റു പ്രധാനനഗരങ്ങളിലും ആഘോഷങ്ങള്‍ തുടങ്ങി. വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ സമ്മിശ്ര രൂപത്തിലായിരുന്നു. ലോകത്തിന്റെ ശത്രുവെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ ലാദനെവിശേഷിപ്പിച്ചത്. രാജ്യത്ത് കര്‍ശനസുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ അല്‍ഖ്വയ്ദ അവസാനിക്കില്ലെന്ന് അഫ്ഗാനിലെ പ്രമുഖ നിരീക്ഷകനായ ഹാറൂണ്‍ മിര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലാദന്റെ വധത്തോടുള്ള പ്രതികരണം ഇന്ത്യയില്‍ ഏതു രൂപത്തിലായിരിക്കുമെന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാജ്യമെമ്പാടും കര്‍ശനസുരക്ഷയൊരുക്കിയിട്ടുണ്ട്. തീവ്രവാദസംഘടനകളും കേന്ദ്രങ്ങളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
deshabhimani news
പാലു കൊടുത്ത കൈയ്ക്ക് കടിച്ച അനുഭവമാണ് ഒസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ അമേരിക്കക്ക് സംഭവിച്ചത്. ലോകത്തെങ്ങും ഭീകരത വളര്‍ത്തിയ അമേരിക്കന്‍ നയമാണ് ബിന്‍ ലാദന്റെ വളര്‍ച്ചക്കു പിന്നിലും. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരിനെതിരെ കലാപം നയിച്ചാണ് ലാദനും സംഘവും വളര്‍ന്നത്. അതിന് അമേരിക്ക അളവറ്റ സഹായവുംനല്‍കി. ഒടുവില്‍ സോവിയറ്റ് സേന അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ ഇസ്ലാമിന്റെ സംരക്ഷകനെന്ന വീരപരിവേഷത്തോടെ ലാദന്‍ സൗദിയിലേക്ക് മടങ്ങി. പിന്നീട് ഇറാഖ് കുവൈത്ത് ആക്രമിച്ചപ്പോള്‍ അതിനെ ചെറുക്കാനെന്ന പേരില്‍ യുഎസ് സേന സൗദിയില്‍ താവളമിട്ടു. അതിനെ എതിര്‍ത്ത് ലാദനും കൂട്ടരും രംഗത്തുവന്നു. അവിടുന്നങ്ങോട്ടാണ് ലോകമാകെ ഭയപ്പെടുന്ന ഭീകരനായി ലാദന്റെ വളര്‍ച്ച.
ReplyDelete