Monday, May 2, 2011

നാറ്റോ ആക്രമണം: ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: നാറ്റോയുടെ വ്യോമാക്രമണത്തില്‍ ലിബിയ നേതാവ് മുവമ്മര്‍ ഗദ്ദാഫിയുടെ ഇളയ മകനും മൂന്നു ചെറുമക്കളും മരിച്ചു. ഗദ്ദാഫി കഷ്ടിച്ചാണ് രക്ഷപെട്ടത്. വെടിനിര്‍ത്തലിന് ഗദ്ദാഫി ആഹ്വാനം നല്‍കി ഏതാനും മണിക്കൂറിനുള്ളിലാണ് ആക്രമണമുണ്ടായത്. ഗദ്ദാഫിയുടെ ഇളയ മകന്‍ സെയ്ഫ് അല്‍ -അറബിന്റെ വീട്ടിലാണ് ആക്രമണം. ഗദ്ദാഫിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.

deshabhimani news

No comments:

Post a Comment