കാഞ്ഞങ്ങാട്: വര്‍ഗീയ വികാരം ഇളക്കിവിടുന്നവിധം പ്രസംഗിച്ച വിശ്വഹിന്ദുപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ഭായ് തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഐ പി സി 153 (എ) അനുസരിച്ചാണ് പൊലീസ് നേരിട്ട് കേസെടുത്തത്.
ഹിന്ദു ഐക്യവേദി ആറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച കാഞ്ഞങ്ങാട് ടൗണ്‍ പരിസരത്ത് നടന്ന പൊതുയോഗത്തിലാണ് തൊഗാഡിയ മതവിദ്വേഷം വളര്‍ത്തുന്നവിധം പ്രസംഗിച്ചത്. പട്ടികജാതിക്കാരുടെ ആനൂകൂല്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന രീതിയില്‍ അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങളാണ് പ്രസംഗത്തിലുടനീളമുണ്ടായത്. വര്‍ഗീയ വികാരം ഇളക്കിവിടുന്നവിധം പ്രകോപന പരമായിരുന്നു പ്രഭാഷണം. തൊഗാഡിയയുടെ പ്രസംഗം മുഴുവന്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഈ വീഡിയോ പരിശോധിച്ചതിന് ശേഷമാണ് തൊഗാഡിയക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. തൊഗാഡിയയുടെ കാഞ്ഞങ്ങാട്ടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗം കാഞ്ഞങ്ങാട്ട് നിരീക്ഷണം നടത്തിയിരുന്നു.
ജനയുഗം 030511
ര്‍ഗീയ വികാരം ഇളക്കിവിടുന്നവിധം പ്രസംഗിച്ച വിശ്വഹിന്ദുപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ഭായ് തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഐ പി സി 153 (എ) അനുസരിച്ചാണ് പൊലീസ് നേരിട്ട് കേസെടുത്തത്.
ReplyDelete