ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിലെ ആറ് അറയില്‍ 1875നു ശേഷം തുറക്കാത്ത രണ്ടെണ്ണം തുറന്ന് കോടതി നിര്‍ദേശിച്ച വ്യക്തികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ജനുവരിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാരടക്കം ബന്ധപ്പെട്ട കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിഭാഷകനായ ടി പി സുന്ദരരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്. ഇതിനായി മൂന്നുമാസത്തിനകം പ്രത്യേക ട്രസ്റ്റിനോ സമിതിക്കോ രൂപംനല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കളും ആഭരണവുമടക്കം വിലപിടിപ്പുള്ള വസ്തുവകകളും സംരക്ഷിക്കാന്‍ രാജകുടുംബത്തിനു കഴിയുന്നില്ലെന്നായിരുന്നു സുന്ദരരാജന്റെ പരാതി. ക്ഷേത്രത്തിനെതിരായ സിവില്‍ കേസുകളെല്ലാം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്താണ്ഡവര്‍മയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ , ഈ അപേക്ഷ കോടതി നിരസിച്ചു. തിരുവനന്തപുരത്തെ അവസാന ഭരണാധികാരി അന്തരിച്ചശേഷം ക്ഷേത്രത്തിന്റെ ഭരണാവകാശം സര്‍ക്കാരിനാണെന്ന് ഹൈക്കോടതി വിധിച്ചു. ഉത്രാടം തിരുനാളോ അദ്ദേഹത്തിന്റെ അനന്തരാവകാശികളോ ഭരണഘടന പ്രകാരം ഭരണാധികാരികളല്ലെന്നും അതുകൊണ്ട് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് കോടതി വിധിച്ചത്.
ഈ വിധി ചോദ്യംചെയ്താണ് ഉത്രാടംതിരുനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ സ്വത്തുവകകളും ആഭരണവുമൊക്കെ പരിശോധിച്ച് പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ , ജസ്റ്റിസ് സി എസ് രാജന്‍ എന്നിവരെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. ആറു വിഭാഗം ആളുകളുടെ സാന്നിധ്യത്തില്‍ വേണം പരിശോധനയെന്നും കോടതി പറഞ്ഞു.
ദേശാഭിമാനി 040511
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിലെ ആറ് അറയില്‍ 1875നു ശേഷം തുറക്കാത്ത രണ്ടെണ്ണം തുറന്ന് കോടതി നിര്‍ദേശിച്ച വ്യക്തികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ReplyDelete