മുംബൈ: ആദര്‍ശ് ഹൗസിങ് സൊസൈറ്റിയിലെ ഫ്ളാറ്റുകള്‍ കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ആശ്രിതര്‍ക്കുവേണ്ടി രൂപീകരിച്ചതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി സെക്രട്ടറി ആര്‍ സി ടാക്കൂര്‍ . കാര്‍ഗില്‍ യുദ്ധത്തിന് വളരെ മുമ്പുതന്നെ ആദര്‍ശ് സൊസൈറ്റി രൂപീകരിക്കാന്‍ നടപടികളാരംഭിച്ചിരുന്നെന്ന് ടാക്കൂര്‍ ജുഡീഷ്യല്‍ കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. . കാര്‍ഗില്‍ സേനാനികള്‍ക്കും ആശ്രിതര്‍ക്കും പരമാവധി മുന്‍ഗണന നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ , സൊസൈറ്റി കാര്‍ഗില്‍ വിധവകള്‍ക്കു വേണ്ടി ആരംഭിച്ചതാണെന്ന വാദം ശരിയല്ല- മുന്‍ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥനായ ടാക്കൂര്‍ പറഞ്ഞു. കൊളാബ പ്രദേശത്തെ ഫ്ളാറ്റിന് അംഗീകാരം നല്‍കുമ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപാധികളൊന്നും വച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ദേശാഭിമാനി 220511
ആദര്‍ശ് ഹൗസിങ് സൊസൈറ്റിയിലെ ഫ്ളാറ്റുകള്‍ കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ആശ്രിതര്‍ക്കുവേണ്ടി രൂപീകരിച്ചതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി സെക്രട്ടറി ആര്‍ സി ടാക്കൂര്‍ .
ReplyDelete