കോട്ടയം: മുഖ്യമന്ത്രി വി എസ്് അച്യുതാനന്ദനെതിരായ മോശം പരാമര്‍ശത്തിലൂടെ എന്‍എസ്എസ് ആക്ടിങ്് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ സംസ്കാരമാണ് വെളിപ്പെട്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുസ്വത്താണ് വി എസ്. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തെ സംസ്കാരമില്ലാത്തവനെന്നും ജനാധിപത്യവിരുദ്ധനെന്നും ഒരുത്തനെന്നും വിശേഷിപ്പിച്ച സുകുമാരന്‍ നായരുടെ സംസ്കാരത്തെക്കുറിച്ച് സമൂഹം വിലയിരുത്തും. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എന്‍എസ്എസ് ആസ്ഥാനത്ത് എല്‍ഡിഎഫ് നേതാക്കള്‍ പോയിരുന്നു. അവര്‍ ആദ്യമേ സമദൂരമാണ് പറഞ്ഞിരുന്നത്. എന്നാല്‍ , നിലപാട് സമദൂരമല്ലെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞിരുന്നു. എല്‍ഡിഎഫ് നിലപാടുകളില്‍ ചിലര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈദികര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി രമ്യതയിലെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതൊന്നും അടുത്തദിവസംതന്നെ അവര്‍ ഞങ്ങളുടെകൂടെ വരുമെന്ന്് കരുതിയല്ല. വി എസിനോട് യോജിക്കാനാവില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ആര്‍ ബാലകൃഷ്ണപിള്ളയെച്ചൊല്ലിയായിരുന്നു അകല്‍ച്ച. എന്നാല്‍ , വി എസ് ഉള്‍പ്പെട്ട പാനലാണ് മത്സരിക്കുന്നതെന്ന്് അറിയിച്ചിരുന്നു. എന്‍എസ്എസുമായി ബന്ധപ്പെട്ട മറ്റുള്ളവരും സുകുമാരന്‍ നായരുടെ സമീപനം ശരിയാണോ എന്നാലോചിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
എതിര്‍പ്പ് മുഖ്യമന്ത്രിയുടെ ശൈലിയോടെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ് അച്യുതാനന്ദന്റെ ശൈലിയെയാണ് താന്‍ സ്വകാര്യ സംഭാഷണത്തില്‍ പരമാര്‍ശിച്ചതെന്നും അതിനെ ഇടതുപക്ഷത്തോടുള്ള എതിര്‍പ്പായി രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും എന്‍എസ്എസ് ആക്ടിങ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍എസ്എസില്‍ രണ്ടുതരം നേതാക്കളുണ്ടെന്നും അതില്‍ , അഴിമതിക്കാരെ സഹായിക്കുന്നവരുടെ ഗണത്തില്‍പ്പെട്ട ആളാണ് സുകുമാരന്‍ നായര്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപലപനീയമാണ്. ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന തനിക്കെതിരെ ഇത്തരം വിലകുറഞ്ഞ പരാമര്‍ശം ഉന്നയിക്കാന്‍ നിയമപരമായോ ധാര്‍മികമായോ അദ്ദേഹത്തിന് അവകാശമില്ല. ഇത്തരം പ്രതികരണങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ചില ഭാഗങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ ഒറ്റപ്പെട്ടതും സാമൂഹ്യവിരുദ്ധ നടപടികളുടെ ഭാഗമാ യി കണക്കാക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ചര്‍ച്ചകള്‍ വെളിപ്പെടുത്തി ഖ്യാതി വേണ്ട: നാരായണപ്പണിക്കര്‍
കോട്ടയം: തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വെളിപ്പെടുത്തി ഖ്യാതി നേടണമെന്ന വിചാരം തനിക്കോ സുകുമാരന്‍ നായര്‍ക്കോ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന്എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍ പറഞ്ഞു. അചഞ്ചലരായി നില്‍ക്കുന്നവരെ അധിക്ഷേപിക്കാതിരിക്കുകയെന്ന മാന്യത എന്‍എസ്എസ് എന്നും പാലിക്കുന്നു. സമദൂരത്തിന്റെ ഗുണം ആര്‍ക്കൊക്കെ കിട്ടിയിട്ടുണ്ടെന്ന് വിവിധ നേതാക്കളും മനനം ചെയ്യട്ടെ. 2001ലെയും 2006ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വി എസ് അച്യുതാനന്ദന്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. സമദൂര സിദ്ധാന്തത്തിന്റെ ഗുണം കിട്ടിയോ എന്ന് അദ്ദേഹം സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ- പണിക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചില സാമുദായ നേതാക്കള്‍ക്ക് മറുപടി നല്‍കാന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കേ പറ്റൂ: ബേബി
അമ്പലപ്പുഴ: ചില സാമുദായ- മതനേതാക്കള്‍ നടത്തുന്ന അഭിപ്രായത്തിനു മറുപടി പറയാന്‍ കുഞ്ചന്‍നമ്പ്യാര്‍ക്കു മാത്രമേ കഴിയൂ എന്ന് മന്ത്രി എം എ ബേബി പറഞ്ഞു. കുഞ്ചന്‍ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അവാര്‍ഡുദാനവും കുഞ്ചന്‍നമ്പ്യാര്‍ ജീവചരിത്ര ചിത്രങ്ങളുടെ അനാഛാദനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നമ്പ്യാര്‍ തന്റെ രചനകളില്‍ മഹാരാജാവ് മുതല്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെയും വിമര്‍ശിച്ചു. രാജാവിനെ വിമര്‍ശിച്ച കുഞ്ചന്‍നമ്പ്യാര്‍ പിന്നീട് ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് നായന്മാരെയാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ വിമര്‍ശിച്ചാല്‍ ഈ കാലത്ത് അത് ഉചിതമാകില്ല. സാമുദായ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ എന്‍എസ്എസും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അതിന്റെ നേതൃത്വത്തിലിരിക്കുന്ന ചിലര്‍ ചില അവസരങ്ങളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്ക് കുഞ്ചന്‍നമ്പ്യാര്‍ക്കല്ലാതെ മറ്റാര്‍ക്കും മറുപടി പറയാന്‍ കഴിയില്ലെന്നും എം എ ബേബി പറഞ്ഞു.
ഇഷ്ടപ്പെടാത്തതിനെയൊക്കെ അടച്ചാക്ഷേപിക്കുന്ന ഫ്യൂഡല്‍ രീതി ചിലര്‍ ഉപേക്ഷിക്കണമെന്ന് സമ്മേളന ഉദ്ഘാടനവും കുഞ്ചന്‍നമ്പ്യാര്‍ വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ച് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരു ജാതിമത സമുദായപ്രസ്ഥാനവും രാഷ്ട്രീയപാര്‍ടിക്കാരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല. അവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവസരം നല്‍കണം. കാലഹരണപ്പെട്ട ഫ്യൂഡല്‍ പ്രമാണിത്തം അവസാനിച്ചു. ഫ്യൂഡലിസത്തിനെതിരെ വലിയ പരിഹാസം അഴിച്ചുവിട്ട ആളാണ് കുഞ്ചന്‍നമ്പ്യാര്‍ . പ്രമാണിമാരെയാണ് കുഞ്ചന്‍നമ്പ്യാര്‍ ഏറ്റവും കൂടുതല്‍ ആക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന: കരയോഗം പ്രസിഡന്റ് രാജിവച്ചു
മുഖ്യമന്ത്രിക്കെതിരെ സുകുമാരന്‍നായര്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കരയോഗം പ്രസിഡന്റ് സംഘടനയില്‍ നിന്നു രാജിവച്ചു. ചിറയിന്‍കീഴ് ബാലസുബ്രഹ്മണ്യം വിലാസം കരയോഗം പ്രസിഡന്റ് ആലംകോട്് ദാനശീലനാണ് രാജിവച്ചത്. എന്‍എസ്എസിന്റെ പ്രഖ്യാപിത നയം സമദൂരമാണ്. ഈ തീരുമാനത്തെ വ്യക്തിതാല്‍പ്പര്യമനുസരിച്ച് മാറ്റാന്‍ കഴിയില്ല. സമദൂര സിദ്ധാന്തത്തിനും മുഖ്യമന്ത്രിക്കും എതിരെ സുകുമാരന്‍നായര്‍ നടത്തിയ പ്രസ്താവന കരയോഗം പ്രവര്‍ത്തകന്റെ പക്വതപോലും കാണിക്കാതെയുള്ളതാണ്. തരംതാണതും അവസരവാദപരമായതുമായ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നും ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റിന് നല്‍കിയ രാജിക്കത്തില്‍ ദാനശീലന്‍ പറഞ്ഞു.
deshabhimani news 060511
മുഖ്യമന്ത്രി വി എസ്് അച്യുതാനന്ദനെതിരായ മോശം പരാമര്‍ശത്തിലൂടെ എന്‍എസ്എസ് ആക്ടിങ്് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ സംസ്കാരമാണ് വെളിപ്പെട്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteമുഖ്യമന്ത്രിയെ അവഹേളിച്ച എന്‍എസ്എ്സ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അല്‍പ്പത്തമാണ് കാണിച്ചതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . മഹത്തായ പ്രസ്ഥാനമാണ് എന്‍എസ്എസ്. അതിന്റെ നേതൃസ്ഥാനത്തിരുന്ന് ഇത്രയും അല്‍പ്പത്തം പറഞ്ഞ ചരിത്രം കേരളത്തിലുണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ക്ക് ഒരു സംസ്കാരവുമില്ലെന്നും വെള്ളാപ്പള്ളി തുടര്‍ന്നു.
ReplyDeleteഎന്‍എസ്എസ് കരയോഗമന്ദിരങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം.ഇത്തരം ആക്രമങ്ങളെ ആരും പ്രോല്‍സാഹിപ്പിക്കുന്നില്ല.അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കുന്ന 5 കോടിയുടെ ധനസഹായം കൃഷിമന്ത്ര മുല്ലക്കരയില്‍ നിന്നും ഏറ്റു വാങ്ങുകയായിരുന്നു അദ്ദേഹം
ReplyDelete