ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം കുട്ടനാടിന് കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങളും നഷ്ടപരിഹാരവും പ്രഖ്യാപിച്ചെങ്കിലും അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ ആശങ്കയില്‍ . ഇത്തവണ വേനല്‍ മഴയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് അപ്പര്‍ കുട്ടനാട്ടില്‍ ഉണ്ടായത്. കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 20,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ നല്‍കാനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും അപ്പര്‍കുട്ടനാടിനെ പരിഗണിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ . തെരഞ്ഞെടുപ്പിന് മുന്‍പ് അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ ഇടയില്‍ കണ്ണീരൊഴുക്കി നടന്ന യുഡിഎഫ് നേതാക്കള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. യുഡിഎഫ് പ്രവര്‍ത്തകരാണെങ്കിലും സ്വതന്ത്ര പരിവേഷമണിഞ്ഞ അപ്പര്‍കുട്ടനാട് നെല്‍കര്‍ഷക സമിതിക്കും പ്രതിഷേധമില്ല. ഇവര്‍ക്ക് പിന്നാലെ പോയ പാവം കര്‍ഷകര്‍ നേട്ടങ്ങളൊന്നുമില്ലാതെ ത്രിശങ്കുവിലാണ്.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും പ്രദേശത്തെ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പുതിയ ഭരണക്കാരില്‍ നിന്ന് പ്രതീക്ഷിച്ചതു പോലും കിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ . മൂവായിരത്തോളം ഹെക്ടര്‍ നെല്‍കൃഷിയാണ് തിരുവല്ല താലൂക്കില്‍പ്പെടുന്ന നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ഉണ്ടായിരുന്നത്. വേനല്‍മഴയെ തുടര്‍ന്ന് ഇതില്‍ മൂന്നില്‍രണ്ട് ഭാഗവും നശിച്ചു. വീണുകിടന്ന നെല്ല് പാടത്തുതന്നെ കിളിര്‍ത്തു. കൊയ്ത്ത് യന്ത്രം സമയത്ത് എത്താതിരുന്നതുകാരണം സമയബന്ധിതമായി കൊയ്തെടുക്കാനുമായില്ല. ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത് യന്ത്രങ്ങള്‍ കട്ടപ്പുറത്തേറിയിട്ട് രണ്ടു വര്‍ഷമായതിനാല്‍ ഇവയും ഉപയോഗിക്കാനായില്ല. ഇക്കാരണത്താല്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.
സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൊന്നിലും അപ്പര്‍കുട്ടനാടിനെ ഉള്‍പെടുത്താത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അപ്പര്‍കുട്ടനാട്ടില്‍ ഇത്തവണ അപൂര്‍വമായ വിളവാണ് ഉണ്ടായത്. 110 ദിവസം കൊണ്ട് കൊയ്യേണ്ട "ജ്യോതി" വിത്താണ് പലരും വിതച്ചിരുന്നത്. മഴകാരണം വീണുപോയ നെല്ല് 150 ദിവസം കഴിഞ്ഞാണ് കൊയ്യാന്‍ കഴിഞ്ഞത്. ഇക്കാരണത്താല്‍ നിരണം പ്രദേശങ്ങളില്‍ രണ്ടാം കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
deshabhimani 230511

ReplyDelete