Tuesday, May 24, 2011

സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രം,ലോട്ടറിഹര്‍ജി തീര്‍പ്പാക്കി

ലോട്ടറിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്നറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഈ കേസിലെ ഹര്‍ജികള്‍ തീര്‍പ്പാക്കി. വിഡി സതീശനും ലോട്ടറി വ്യാപാരികളും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ , പി ആര്‍ രാമചന്ദ്രന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തീര്‍പ്പാക്കിയത്.

സിബിഐ അന്വേഷണത്തിനു തയ്യാറാണെന്ന സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ പ്രത്യേകഉതരവ് പുറപ്പെടുവിക്കുന്നില്ലെന്നും കോടതി ഉത്തരവിലുണ്ട്. ഇരുഹര്‍ജികളും കോടതി തീര്‍പ്പു കല്‍പ്പിച്ചു.

നേരത്തേ സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എന്നു കാട്ടിയാണ് സതീശന്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയലക്ഷ്യത്തോടെ ഹര്‍ജി സമര്‍പ്പിച്ച സതീശന്റെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ചിദംബരം രാജിവെക്കണം വിഎസ്

ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണത്തിന് കോടതി തീരുമാനിച്ച സാഹചര്യത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി ചിദംബരം രാജിവെക്കണമെന്ന് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് നേരത്തെ തയ്യാറാവേണ്ടതായിരുന്നു.ലോട്ടറിമാഫിയയെ നിന്ത്രിക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നിട്ടും കേന്ദ്രം ചെയ്തില്ല. മാഫിയക്കാരെ സഹായിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ലോട്ടറിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്നറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഈ കേസിലെ ഹര്‍ജികള്‍ തീര്‍പ്പാക്കി. വിഡി സതീശനും ലോട്ടറി വ്യാപാരികളും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ , പി ആര്‍ രാമചന്ദ്രന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തീര്‍പ്പാക്കിയത്.

    ReplyDelete