Monday, May 16, 2011

ജനപിന്തുണ തിരിച്ചുപിടിക്കും: കാരാട്ട്

ബംഗാള്‍ , കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം വിശദമായി പാര്‍ടി വിലയിരുത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തി നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കും. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം ചില നടപടികളെടുത്തു. അതിെന്‍റ ഫലമായാണ് ലോകസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയോ മറ്റാരെങ്കിലുമോ സ്ഥാനം ഒഴിയുകയോ അങ്ങനെ പറയുകയോ ചെയ്തിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു.

കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. 0.89 ശതമാനം വോട്ടാണ് യുഡിഎഫിന് കൂടുതലുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിെന്‍റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ജൂണ്‍ 10ന് പൊളിറ്റ് ബ്യൂറോയും 11,12 തീയതികളില്‍ കേന്ദ്രകമ്മിറ്റിയും ഹൈദരാബാദില്‍ ചേര്‍ന്ന് വിശദമായ തെരഞ്ഞെടുപ്പ് അവലോകനം നടത്തുമെന്ന് കാരാട്ട് പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായ അക്രമമാണ് ത്രിണമൂല്‍ കോണ്‍ഗ്രസും മറ്റും നടത്തുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണം. പെട്രോള്‍ വിലവര്‍ധനവിനെ കാരാട്ട് അപലപിച്ചു. പെട്രോളിയത്തിെന്‍റ നികുതി ഘടന പരിഷ്കരിക്കണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. ബംഗാളിലെയും കേരളത്തിലെയും നിയമസഭാ കക്ഷി നേതാക്കളെ സംസ്ഥാന പാര്‍ടി യോഗങ്ങള്‍ ചേര്‍ന്നശേഷം തീരുമാനിക്കുമെന്ന് കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതില്‍ വി എസ് അച്യുതാനന്ദന്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി കാരാട്ട് പറഞ്ഞു.

deshabhimani news

2 comments:

  1. ബംഗാള്‍ , കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം വിശദമായി പാര്‍ടി വിലയിരുത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തി നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കും. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം ചില നടപടികളെടുത്തു. അതിെന്‍റ ഫലമായാണ് ലോകസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയോ മറ്റാരെങ്കിലുമോ സ്ഥാനം ഒഴിയുകയോ അങ്ങനെ പറയുകയോ ചെയ്തിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു.

    ReplyDelete
  2. കേരളത്തിലും പശ്ചിമബംഗാളിലും പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗങ്ങളാണ് തീരുമാനിക്കുകയെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആദ്യം ഈ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ രൂപീകരിക്കട്ടെ. അതിനുശേഷമേ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ടതുള്ളൂ-വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവായി വി എസ് അച്യുതാനന്ദനെ പിബി യോഗം തെരഞ്ഞെടുത്തോ എന്നായിരുന്നു ചോദ്യം. കേരളത്തില്‍ വി എസിന്റെ പ്രചാരണം ഉള്‍പ്പെടെ പല ഘടകങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷത്തെ സഹായിച്ചെന്ന് ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു. വി എസിന്റെ പ്രചാരണം ജനങ്ങളെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വേദിയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചുവെന്നത് വസ്തുതയാണ്. എന്നാല്‍ , അതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനവും എല്‍ഡിഎഫിലെ ഐക്യവും നല്ല വിജയത്തിന് സഹായിച്ചു. ജനപ്രീതിയുള്ള മുഖ്യമന്ത്രിയെന്ന നിലയിലാണ് വി എസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചത്്. ബംഗാളില്‍ ജ്യോതിബസുവിന്റെ പടംവച്ചും പ്രചാരണം നടത്തിയിട്ടുണ്ട്-കാരാട്ട് പറഞ്ഞു.

    ReplyDelete