Monday, May 16, 2011

ബംഗാളില്‍ പരക്കെ തൃണമൂല്‍ അക്രമം

2 സിപിഐ എം തോക്കളെ വധിച്ചു

വി ജയിന്‍ കൊല്‍ക്കത്ത: തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് ബംഗാളില്‍ വ്യാപക അക്രമം അഴിച്ചുവിട്ട തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ രണ്ടു സിപിഐ എം നേതാക്കളെ കൊലപ്പെടുത്തി. പശ്ചിമ മേദിപ്പുരിലെ ഗാര്‍ബെട്ടയില്‍ സിപിഐ എം സോണല്‍ കമ്മിറ്റി അംഗം ജിതേന്‍ ന്ദി (57), ബാങ്കുറയിലെ സാല്‍തോറയില്‍ ലോക്കല്‍ കമ്മിറ്റി അംഗം അജിത് ലോഹ (48) എന്നിവരെയാണ് വധിച്ചത്. ബര്‍ധമാന്‍ ജില്ലയിലെ റായ്യില്‍ സിപിഐ എം അനുഭാവിയായ സ്ത്രീയെയും തൃണമൂലുകാര്‍ വധിച്ചു. ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിയായിരുന്ന മായ് മല്‍ അടക്കം ഇരുപതോളംപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

ബെചൊപ്രയിലെ സിപിഐ എം ഓഫീസ് ആക്രമിച്ച് പ്രൈമറി സ്കൂള്‍ അധ്യാപകന്‍ കൂടിയായ ജിതേന്‍ ന്ദിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഗാര്‍ബെട്ടയിലെ മൈതവനത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. സിപിഐ എം ഗാര്‍ബെട്ട സോണല്‍ കമ്മിറ്റി സെക്രട്ടറി സുകുമാര്‍ അലി, പശ്ചിമ മേദിപ്പുര്‍ ജില്ലാ കമ്മിറ്റി അംഗം തപന്‍ ഘോഷ് എന്നിവരെ വാഹനം തടഞ്ഞ് ആക്രമിച്ചു. ഹുഗ്ലിയിലെ ആരാംബാഗില്‍ തൃണമൂല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മന്ത്രി മയ് മലിന്റെ വീട് ആക്രമിച്ചാണ് അദ്ദേഹത്തെ പരിക്കേല്‍പ്പിച്ചത്. ഹൗറ ജില്ലയിലെ പഞ്ച്ല, ആംത എന്നിവിടങ്ങളിലും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു.

അക്രമങ്ങള്‍ ഭാവി സര്‍ക്കാരിന്റെ പ്രവര്‍ത്തനം എങ്ങയൊകുമെന്നതിന്റെ സൂചയാണെന്ന് സിപിഐ എം സംസ്ഥാ സെക്രട്ടറി ബിമന്‍ ബസു പറഞ്ഞു. തെരഞ്ഞെടുപ്പു കമീഷന്റെ ര്‍ദേശപ്രകാരം കേന്ദ്രസേന സംസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് അക്രമങ്ങള്‍ നടക്കുന്നത്. കേന്ദ്രസേന നിഷ്ക്രിയമായതുകൊണ്ടാണ് അക്രമം തുടരുന്നത്. അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രതിനിധിസംഘം ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പിബി അപലപിച്ചു

ന്യൂഡല്‍ഹി: ബംഗാളിലെ പശ്ചിമ മേദിനിപ്പുരിലെ ഗര്‍ബേട്ടയില്‍സിപിഐ എം സോണല്‍ കമ്മിറ്റിയംഗം ജിതേന്‍ നന്ദിയടക്കം രണ്ടുനേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വധിച്ച സംഭവത്തെ സിപിഐ എം പൊളിറ്ബ്യൂറോ ശക്തമായി അപലപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ടി ഓഫീസുകളും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കില്ലെന്ന ഉറപ്പ് പാലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാകണം. ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന ഭരണസംവിധാനവും ഉടന്‍ നടപടി സ്വീകരിക്കണം. കുറ്റവാളികളെ പിടികൂടണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 160511

1 comment:

  1. തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് ബംഗാളില്‍ വ്യാപക അക്രമം അഴിച്ചുവിട്ട തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ രണ്ടു സിപിഐ എം നേതാക്കളെ കൊലപ്പെടുത്തി. പശ്ചിമ മേദിപ്പുരിലെ ഗാര്‍ബെട്ടയില്‍ സിപിഐ എം സോണല്‍ കമ്മിറ്റി അംഗം ജിതേന്‍ ന്ദി (57), ബാങ്കുറയിലെ സാല്‍തോറയില്‍ ലോക്കല്‍ കമ്മിറ്റി അംഗം അജിത് ലോഹ (48) എന്നിവരെയാണ് വധിച്ചത്. ബര്‍ധമാന്‍ ജില്ലയിലെ റായ്യില്‍ സിപിഐ എം അനുഭാവിയായ സ്ത്രീയെയും തൃണമൂലുകാര്‍ വധിച്ചു. ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിയായിരുന്ന മായ് മല്‍ അടക്കം ഇരുപതോളംപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

    ReplyDelete