Tuesday, May 24, 2011

പേരാമ്പ്രയില്‍ ആര്‍എസ്എസ് തമ്മിലടി തുടരുന്നു; വീടുകള്‍ക്ക് ബോംബേറ്

ആര്‍എസ്എസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ പേരാമ്പ്രയില്‍ അക്രമം തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പേരാമ്പ്രയിലും ചെമ്പ്രയിലും രണ്ടു വീടുകള്‍ക്ക് ബോംബേറുണ്ടായി. വിവേകാനന്ദ സേവാസമിതി സംസ്ഥാന സെക്രട്ടറിയെയും ആക്രമിച്ചു. വിമത വിഭാഗത്തില്‍പെട്ടവരുടെ വീടുകള്‍ക്കാണ് ബോംബേറുണ്ടായത്. വിമത വിഭാഗം നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാസമിതി സംസ്ഥാന സെക്രട്ടറി ഇരിങ്ങത്ത് മരുതേരി എം രാജേഷിനെ (27)യാണ് ഞായറാഴ്ച ചെലമ്പവളവില്‍വെച്ച് ആക്രമിച്ചത്. പൊലീസ്സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ളവരെ സന്ദര്‍ശിച്ച് മടങ്ങുംവഴി കാറില്‍നിന്നു വലിച്ചിറക്കി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ബോധരഹിതനായി കിടന്ന രാജേഷിനെ പൊലീസെത്തിയാണ് പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചത്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് കെ പി രാജീവന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വെച്ചും അക്രമം നടന്നു. ഒടുവില്‍ പൊലീസ്തന്നെയാണ് രാജേഷിനെ താമരശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ വലതു കാലിന് പൊട്ടലുണ്ട്.

വയനാട്, തൊടുപുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ നാലര വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്ന രാജേഷ് അടുത്തിടെയാണ് വിമത പക്ഷത്ത് ചേര്‍ന്നത്. ആര്‍എസ്എസിന്റെ പ്രമുഖ നേതാവും ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റുമായ "പ്രശാന്തില്‍" സി പി അപ്പുക്കുട്ടിനമ്പ്യാരുടെ വീടിന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് ബോംബേറുണ്ടായത്. വീടിന്റെ മുന്‍വശത്തെ ചുമരുകള്‍ വിണ്ടുകീറി. അപ്പുക്കുട്ടിനമ്പ്യാരുടെ മകന്‍ ചാലുപറമ്പില്‍ മധുവിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത്. ചെമ്പ്രയിലെ "ശ്രേയസി"ല്‍ ഉണ്ണികൃഷ്ണന്‍ അടിയോടിയുടെ വീടിനും പുലര്‍ച്ചെ രണ്ടരയോടെ ബോംബേറുണ്ടായി. വീടിന്റെ ജനാലകളും ഗ്ലാസുകളും പാടെ തകര്‍ന്നു. അടിയോടിയുടെ മകന്‍ ഉജേഷ് വിമതപക്ഷക്കാരനാണെന്ന കാരണത്താലാണ് വീടാക്രമിച്ചത്. വീടിനു മുന്‍വശത്തെ കസേരകളും പറമ്പിലെ വാഴകളുമെല്ലാം വെട്ടിനശിപ്പിച്ചു. മേപ്പയൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കെ പി രാജീവന്റെ നേതൃത്വത്തിലാണ് ഇരു വീടുകളിലും ബോംബെറിഞ്ഞതെന്ന് വീട്ടുടമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഞായറാഴ്ചയും അക്രമം തുടര്‍ന്നതോടെ പ്രദേശമാകെ സംഘര്‍ഷ ഭീതിയിലായിട്ടുണ്ട്.

ദേശാഭിമാനി 240511

2 comments:

  1. ആര്‍എസ്എസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ പേരാമ്പ്രയില്‍ അക്രമം തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പേരാമ്പ്രയിലും ചെമ്പ്രയിലും രണ്ടു വീടുകള്‍ക്ക് ബോംബേറുണ്ടായി. വിവേകാനന്ദ സേവാസമിതി സംസ്ഥാന സെക്രട്ടറിയെയും ആക്രമിച്ചു. വിമത വിഭാഗത്തില്‍പെട്ടവരുടെ വീടുകള്‍ക്കാണ് ബോംബേറുണ്ടായത്. വിമത വിഭാഗം നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാസമിതി സംസ്ഥാന സെക്രട്ടറി ഇരിങ്ങത്ത് മരുതേരി എം രാജേഷിനെ (27)യാണ് ഞായറാഴ്ച ചെലമ്പവളവില്‍വെച്ച് ആക്രമിച്ചത്. പൊലീസ്സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ളവരെ സന്ദര്‍ശിച്ച് മടങ്ങുംവഴി കാറില്‍നിന്നു വലിച്ചിറക്കി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ബോധരഹിതനായി കിടന്ന രാജേഷിനെ പൊലീസെത്തിയാണ് പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചത്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് കെ പി രാജീവന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വെച്ചും അക്രമം നടന്നു. ഒടുവില്‍ പൊലീസ്തന്നെയാണ് രാജേഷിനെ താമരശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ വലതു കാലിന് പൊട്ടലുണ്ട്.

    ReplyDelete
  2. തിരുവല്ല: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ നോട്ടീസ് ഇറക്കിയെന്നാരോപിച്ച് ആര്‍എസ്എസുകാര്‍ മര്‍ദിച്ച ബിജെപി തിരുവല്ല ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ദിലീപ് പൂപ്പറമ്പ് ബിജെപിയില്‍നിന്ന് രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്നിവര്‍ക്ക് അയച്ചുകൊടുത്തു. മെയ് 13ന് വൈകിട്ട് എട്ടിനാണ് സംഘടനാ പ്രവര്‍ത്തനം കഴിഞ്ഞ് വരികയായിരുന്ന ദിലീപിനെ മണിപ്പുഴ പെട്രോള്‍ പമ്പില്‍ വച്ച് ആര്‍എസ്എസ്കാര്‍ മര്‍ദ്ദിച്ചത്. ഇതിനെതിരെ ബിജെപി നേതാക്കള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി നല്‍കിയത്. രണ്ട് വര്‍ഷം മുന്‍പ് മുന്‍ ആര്‍എസ്എസ് നേതാവ് അഡ്വ. ജി നരേഷ്കുമാറിനെയും ആര്‍എസ്എസുകാര്‍ മര്‍ദിച്ചിരുന്നു.

    ReplyDelete