ഹൈദരാബാദ്: നിരവധി സ്ഫോടനക്കേസുകളില്‍ പ്രതിയായ സംഘപരിവാര്‍ നേതാവ് അസിമാനന്ദയ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. 2007ല്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹൈദരാബാദ് മെക്ക മസ്ജിദ് സ്ഫോടനക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ഫോടനത്തിന് അസിമാനന്ദ് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ അസിമാനന്ദ് അംബാല ജയിലിലാണ്. 2010 നവംബര്‍ 19ന് ഹരിദ്വാറിലാണ് അറസ്റ്റിലായത്. 2010 ഡിസംബര്‍ 12ന് ഡല്‍ഹി കോടതിയില്‍ നടത്തിയ കുറ്റസമ്മതത്തില്‍ സംഝോത, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങിയ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ തനിക്കും മറ്റു സംഘപരിവാറുകാര്‍ക്കും പങ്കുണ്ടെന്ന് അഭിനവ് ഭാരത് പ്രവര്‍ത്തകനായ അസിമാനന്ദ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന പൊലീസും സിബിഐയും അന്വേഷിച്ച മെക്ക മസ്ജിദ്, മലേഗാവ്, അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസുകള്‍ പിന്നീട് എന്‍ഐഎയ്ക്ക് വിടുകയായിരുന്നു.
deshabhimani 170511
നിരവധി സ്ഫോടനക്കേസുകളില്‍ പ്രതിയായ സംഘപരിവാര്‍ നേതാവ് അസിമാനന്ദയ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു.
ReplyDelete