കൊല്‍ക്കത്ത: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് കൊണ്ടുപോകാന്‍ കാരണമായ അക്രമസമരം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ടാറ്റയെ സിംഗൂരിലേക്ക് ക്ഷണിക്കുന്നു. സിംഗൂരില്‍ ടാറ്റയുടെ വ്യവസായശാല തുടങ്ങുമെന്ന് മമതാ ബാനര്‍ജിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫിക്കി ജനറല്‍ സെക്രട്ടറി അമിത് മിത്ര പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ കൊല്‍ക്കത്തയിലെത്തിയ ദിവസമാണ് അമിത് മിത്രയുടെ പ്രഖ്യാപനം. ടാറ്റയെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പശ്ചിമബംഗാളില്‍നിന്ന് ഓടിച്ചിട്ടില്ലെന്ന് അമിത് മിത്ര അവകാശപ്പെട്ടു. എന്നാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ മമതാ ബാനര്‍ജി നയിച്ച സമരത്തെ തുടര്‍ന്നാണ് ടാറ്റ സിംഗൂരിലെ നാനോ ഫാക്ടറി ഉപേക്ഷിച്ചത്. ഫാക്ടറിക്കെതിരെ കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ മമതാ ബാനര്‍ജി 26 ദിവസം സത്യഗ്രഹം നടത്തിയിരുന്നു. പശ്ചിമബംഗാളിനെക്കുറിച്ച് വ്യവസായികള്‍ക്ക് വിശ്വാസമുണ്ടായാല്‍ നിക്ഷേപം വരുമെന്ന് അമിത് മിത്ര പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ , ഒരിക്കലും ബലം പ്രയോഗിക്കില്ലെന്നായിരുന്നു മറുപടി. വ്യവസായികള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് ഭൂമി വാങ്ങുന്നതാകും നല്ലത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പശ്ചിമബംഗാളിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
സിംഗൂരില്‍ ആകെ ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കുമെന്നാണ് തൃണമൂല്‍ പ്രകടനപത്രിക വാഗ്ദാനം ചെയ്തത്. എന്നാല്‍ , 997 ഏക്കറും ഇപ്പോഴും ടാറ്റയുടെ കൈവശമാണ്. ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഇപ്പോള്‍ നിയമവ്യവസ്ഥയില്ല. 400 ഏക്കര്‍ഭഭൂമി തിരികെ നല്‍കാതെ വ്യവസായം സ്ഥാപിക്കാന്‍ ഒരുങ്ങിയാല്‍ മമതയ്ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിവരും.
ജനാധിപത്യം സംരക്ഷിക്കാന്‍ അണിനിരക്കുക: സിപിഐ എം
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പു വിജയത്തിന്റെ മറവില്‍ പശ്ചിമബംഗാളിലാകെ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാന്‍ സമാധാനകാംക്ഷികള്‍ രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ഫലപ്രഖ്യാപനംമുതല്‍ വിവിധ ജില്ലകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . പശ്ചിമ മേദിനിപ്പുരിലെ ഗാര്‍ബെട്ടയിലും ബാങ്കുറയിലെ താല്‍ഡംഗയിലും രണ്ട് നേതാക്കളെ കൊന്നു. ബര്‍ധമാന്‍ ജില്ലയില്‍ സിപിഐ എം അനുഭാവിയായ സ്ത്രീയെ കൊലപ്പെടുത്തി. പശ്ചിമ മേദിനിപ്പുരിലും ഹൂഗ്ലിയിലും തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികള്‍ സിപിഐ എം ഓഫീസുകള്‍ , പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ എന്നിവ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയാണ്. ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ക്കു നേരെയും ആക്രമണം നടക്കുന്നു. കര്‍ഷകരുടെ വീടുകള്‍ ആക്രമിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊള്ളയടിക്കുന്നു. കര്‍ഷകത്തൊഴിലാളികളെയും ആക്രമിക്കുന്നു. കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നേരെയും ആക്രമണം നടത്തുകയാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ആക്രമിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസുകാരും മാവോയിസ്റ്റുകളും സിപിഐ എം പ്രവര്‍ത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തുകയാണ്. സിപിഐ എം അനുഭാവികളായ സ്ത്രീകളെ ആക്രമിക്കുന്നു. ഗണശക്തി പത്രം വിതരണംചെയ്യുന്നവരെ ആക്രമിച്ച് പത്രക്കെട്ടുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്താകെ ശാന്തിയും സമാധാനവും ഇല്ലാതാക്കാനും അരാജകത്വം പടര്‍ത്താനുമാണ് ശ്രമം. ഈ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം പ്രവര്‍ത്തകരോടും ഇടതുമുന്നണി പ്രവര്‍ത്തകരോടും സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ ബിനോയ് കോനാര്‍ അധ്യക്ഷനായി. സെക്രട്ടറി ബിമന്‍ ബസു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
(വി ജയിന്‍)
deshabhimani 180511
ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് കൊണ്ടുപോകാന്‍ കാരണമായ അക്രമസമരം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ടാറ്റയെ സിംഗൂരിലേക്ക് ക്ഷണിക്കുന്നു. സിംഗൂരില്‍ ടാറ്റയുടെ വ്യവസായശാല തുടങ്ങുമെന്ന് മമതാ ബാനര്‍ജിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫിക്കി ജനറല്‍ സെക്രട്ടറി അമിത് മിത്ര പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteസിംഗൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ നൂലാമാലകള്‍ ഏറെ. നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ വ്യവസ്ഥയില്ല. ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. ഭൂമി തിരികെ നല്‍കണമെങ്കില്‍ 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 48ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. 1977ല്‍ തമിഴ്നാട് ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നു. ഈ നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഏറ്റെടുത്ത ഭൂമി ഗവണ്‍മെന്റിന്റെ കൈവശമുണ്ടെങ്കില്‍ നിയമ ഭേദഗതി കൊണ്ടുവന്ന് ഭൂമി തിരികെ നല്‍കാനാവും. എന്നാല്‍ , സിംഗൂരിലെ 997 ഏക്കര്‍ ടാറ്റയുടെ കൈവശമാണ്. ഭൂമിയുടെ പാട്ടം ടാറ്റ ഇക്കൊല്ലവും പുതുക്കി. ടാറ്റയില്‍ നിന്ന് 400 ഏക്കര്‍ തിരിച്ചുപിടിക്കുക ശ്രമകരമാണ്. ഏറ്റെടുത്ത ഭൂമി മൂന്നു വര്‍ഷത്തിലധികം ഉപയോഗിച്ചില്ലെങ്കില്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. സിംഗൂരില്‍ വ്യവസായം ആരംഭിക്കില്ലെന്ന് ടാറ്റ ഇതുവരെ പറഞ്ഞിട്ടില്ല. വ്യവസായത്തിന് ഉപയോഗിച്ചില്ലെന്നു പറഞ്ഞ് തിരിച്ചെടുക്കുകയാണെങ്കില്‍ 400 ഏക്കര്‍ മാത്രമായി ഏറ്റെടുക്കാനാകില്ല. മൊത്തം ഭൂമി തിരിച്ചെടുത്താല്‍ അതെല്ലാം കര്‍ഷകര്‍ തിരികെ ആവശ്യപ്പെടാനും സാധ്യതയുണ്ട്. സിംഗൂര്‍ ഭൂമി പ്രശ്നമുയര്‍ത്തിയാണ് മമത ഇടതുമുന്നണി സര്‍ക്കാരിനെതിരെ കലാപം ആരംഭിച്ചത്. (ദേശാഭിമാനി 210511)
ReplyDelete