Monday, January 7, 2013
സബ് സിഡി: ബോധവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി
ഇന്ധന സബ്സിഡി കുറയക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ബോധവല്‍ക്കരണം നടത്തണം. ആഗോളവിപണിയിലെ വിലയേക്കാള്‍ ഇന്ധനവില ഇന്ത്യയില്‍ കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമ്പലമുകളില്‍ 20,000 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പെട്രൊ കെമിക്കല്‍ പാര്‍ക്കിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്പലമുകള്‍ കൊച്ചി റിഫൈനറിയില്‍ ചടങ്ങുന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഡോ. എം വീരപ്പ മൊയ്ലി, വയലാര്‍ രവി, കെ വി തോമസ്, ലക്ഷ്മി പനബാക എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
അമ്പലമുകളില്‍ കൊച്ചിന്‍ റിഫൈനറിക്കും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിനും ഇടയിലുള്ള സ്ഥലത്താണ് പാര്‍ക്ക.് റിഫൈനറിയില്‍ നിന്നുള്ള ഉപോത്പന്നങ്ങളായ പ്രൊപ്പലിന്‍, എത്ലിന്‍ എന്നിവ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ ഇവിടെ ആരംഭിക്കാം. ഇതോടെ കൊച്ചിന്‍ റിഫൈനറിയുടെ ഉത്പാദനശേഷി 95 ലക്ഷം ടണ്ണില്‍ നിന്ന് 155 ലക്ഷം ടണ്‍ ആകും. പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 200 മെഗാവാട്ട് ശേഷിയുള്ള വാതകാധിഷ്ഠിത വൈദ്യുതി നിലയവും സ്ഥാപിക്കും. പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനലില്‍നിന്നുള്ള പ്രകൃതിവാതകമാണ് ഇതിനുപയോഗിക്കുക. മാലിന്യസംസ്കരണ പ്ലാന്‍റും പാര്‍ക്കില്‍ ഉണ്ടാകും.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment